നാണക്കേടിലായി കൊച്ചി... കണ്‍മുമ്പില്‍ ഉണ്ടായിരുന്നിട്ടും പിടികൂടാത്ത വിജയ് ബാബുവിനെ ഇല്ലാത്ത രാജ്യത്ത് തപ്പി കൊച്ചി പോലീസ്; വിജയ് ബാബുവിനെ കണ്ടെത്താന്‍ എംബസിയുടെ സഹായം തേടി; ബാബുവിനായി ജോര്‍ജിയന്‍ പൊലീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ നീക്കം

കൊച്ചി പോലീസ് വല്ലാത്ത ധര്‍മ്മ സങ്കടത്തിലാണ്. കൊച്ചിയില്‍ രണ്ട് ദിവസം ഉണ്ടായിട്ടും പിടികൂടാന്‍ കഴിയാതെയിരുന്ന പോലീസ് ഇല്ലാത്ത രാജ്യത്ത് വിജയ് ബാബുവിനെ തപ്പുകയാണ്. പുതുമുഖനടിയെ ബലാത്സംഗം ചെയ്ത കേസില്‍ സിനിമാനിര്‍മാതാവും നടനുമായ വിജയ് ബാബുവിനായി ജോര്‍ജിയന്‍ പൊലീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ നീക്കം ആരംഭിച്ചു.
ഇതിനായി നയതന്ത്രബന്ധം ഉപയോഗിച്ച് ജോര്‍ജിയന്‍ എംബസിയില്‍ സമ്മര്‍ദം ശക്തമാക്കിയിരിക്കുകയാണ് കൊച്ചി സിറ്റി പൊലീസ്. കേന്ദ്ര വിദേശ മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് എംബസിയുമായി ബന്ധപ്പെട്ടത്. ജോര്‍ജിയന്‍ പൊലീസിന് വിജയ് ബാബുവിന്റെ ഒളിത്താവളം കണ്ടെത്താനാകുമെന്നും പിടികൂടി നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നു.
വിജയ് ബാബു എത്രയും പെട്ടെന്ന് കീഴടങ്ങണമെന്ന് പൊലീസ് അന്ത്യശാസനം നല്‍കി. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി കരാറില്ലാത്ത രാജ്യമാണ് ജോര്‍ജിയ. സിറ്റി പൊലീസ് കേന്ദ്രത്തിന് നല്‍കിയ അപേക്ഷയെത്തുടര്‍ന്ന് വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് വിദേശമന്ത്രാലയം റദ്ദാക്കിയിരുന്നു. അതിനുമുമ്പാണ് വിജയ് ബാബു ദുബായില്‍നിന്ന് ജോര്‍ജിയയിലേക്ക് കടന്നത്.
പാസ്‌പോര്‍ട്ട് റദ്ദായതോടെ ഈ പാസ്‌പോര്‍ട്ടില്‍ ഇഷ്യൂ ചെയ്ത വിസകളെല്ലാം ഉടന്‍ റദ്ദാകും. കഴിഞ്ഞമാസം ഇരുപത്തിരണ്ടിനാണ് വിജയ് ബാബു നാടുവിട്ടത്. കേസില്‍ പ്രതിയായശേഷമാണ് താന്‍ ദുബായിലാണെന്ന് പ്രഖ്യാപിച്ചത്. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചിരുന്നു.
പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്തേക്കു കടന്ന പ്രതി വിജയ്ബാബു ഇപ്പോള്‍ പഴയ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന ജോര്‍ജിയയിലുണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. പ്രതിയെ കണ്ടെത്താന്‍ അര്‍മേനിയയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടി. ജോര്‍ജിയയില്‍ ഇന്ത്യക്ക് എംബസിയില്ലാത്ത സാഹചര്യത്തിലാണ് അയല്‍രാജ്യമായ അര്‍മേനിയയിലെ എംബസിയുമായി വിദേശകാര്യവകുപ്പ് വഴി കൊച്ചി സിറ്റി പൊലീസ് ബന്ധപ്പെട്ടത്.
പാസ്‌പോര്‍ട്ട് റദ്ദാക്കി റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കുന്നതോടെ പ്രതി വിജയ്ബാബുവിനു കീഴടങ്ങേണ്ടിവരുമെന്നാണു കൊച്ചി സിറ്റി പൊലീസിന്റെ പ്രതീക്ഷ. 24നുള്ളില്‍ കീഴടങ്ങാന്‍ തയാറായില്ലെങ്കില്‍ വിജയ്ബാബുവിന്റെ നാട്ടിലുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.
ഒരു വെബ്‌സീരീസിനു വേണ്ടി വിജയ്ബാബുവുമായി 50 കോടി രൂപയുടെ കരാറിലേര്‍പ്പെട്ടിരുന്ന ഒടിടി കമ്പനി പിന്മാറി. മലയാള നടീനടന്മാരുടെ സംഘടനയായ 'അമ്മ' ഈ കരാര്‍ ഏറ്റെടുക്കാന്‍ നീക്കം നടത്തിയിട്ടുണ്ട്. മറ്റ് ഒടിടി കമ്പനികളുടെ കേരളത്തിലെ പ്രതിനിധികളും വിജയ്ബാബുവിനെതിരായ കേസിന്റെ വിശദാംശങ്ങള്‍ കൊച്ചി സിറ്റി പൊലീസിനോടു തിരക്കിയിട്ടുണ്ട്.
ബുദ്ധിമുട്ടാവുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ വിജയ് ബാബു കൊണ്ടു പോകുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. ഏത് രാജ്യത്തേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ തടസമില്ല. നിയമത്തെ ഒഴിവാക്കിയുള്ള യാത്ര വിജയ് ബാബുവിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കമ്മീഷണര്‍പറഞ്ഞു.
അതേസമയം വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം നീളുന്നു. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ പൊലീസ് വിസയും റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. നേരത്തെ മെയ് 19ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ മുന്‍പാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവില്‍ തുടരുകയായിരുന്നു. താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളുവെന്നും വിജയ് ബാബു പാസ്‌പോര്‍ട്ട് ഓഫീസറെ അറിയിച്ചു ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വവരം ലഭിച്ചത്. വീജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച മാത്രമേ ഇനി പരിഗണിക്കുകയുള്ളു. കോടതി നടപടികള്‍ നീണ്ടുപോകുന്നതിനാലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതെന്നാണ് സൂചന.
" f
https://www.facebook.com/Malayalivartha