കണവ തോരനും മീന്‍ മുട്ടയും കപ്പയും പൊറോട്ടയും കഴിച്ചപാടേ നാവുകുഴഞ്ഞ് ശരീരം തളര്‍ന്നു;പക്ഷെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ട്വിസ്റ്റ്

വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ച സംഭവം കേരളത്തെയാകെ നടുക്കിയിരിക്കുകയാണ്. എന്നാല്‍, പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേസില്‍ ദുരൂഹതയേറുന്നു. മരണകാരണം ഭക്ഷ്യവിഷബാധയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായ സ്ഥിരീകരണമില്ല.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്:
കൊല്ലം സ്വദേശികളായ ഷാജിയുടെയും അമ്മായിയമ്മ റഷീദാ ബീവിയുടെയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. റഷീദാ ബീവിയുടെ റിപ്പോര്‍ട്ടില്‍ ഭക്ഷ്യവിഷബാധയുടെ ചില സംശയങ്ങള്‍ നിഴലിക്കുന്നുണ്ടെങ്കിലും അത് സ്ഥിരീകരിക്കാനായിട്ടില്ല.
ഷാജിയുടെ പോസ്റ്റ് മോര്‍ട്ടത്തില്‍ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്താനായിട്ടില്ല എന്നത് കേസിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഇരുവരുടെയും ആന്തരികാവയവ സാമ്പിളുകള്‍ കൂടുതല്‍ വ്യക്തതയ്ക്കായി കെമിക്കല്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























