ഭര്‍തൃ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച റിസ്വാനയുടെ ശരീരമാകെ പാടുകളും മൂക്കില്‍ നിന്ന് രക്തസ്രാവം വരുന്ന നിലയിലുമായിരുന്നു മൃതദേഹം , നിരന്തരം ഭര്‍തൃവീട്ടില്‍ ശാരീരിക-മാനസിക പീഡനങ്ങള്‍ക്ക് ഇരയായതായി പിതാവ് നല്‍കിയ പരാതിയില്‍, സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്...

അഴിയൂര്‍ ചുങ്കം ബൈത്തുല്‍ റിസ്വാനയില്‍ റഫീഖിന്റെ മകള്‍ റിസ്വാനയാണ് (22) ഭര്‍ത്താവ് ചോറോട് കൈനാട്ടി മുട്ടുങ്ങല്‍ തൈക്കണ്ടി ഷംനാസിന്റെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. മുറിയില്‍ തൂങ്ങിമരിച്ചെന്ന നിലയില്‍ ഭര്‍തൃബന്ധുക്കള്‍ റിസ്വാനയുടെ മൃതദേഹം വടകര സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് റിസ്വാനയുടെ പിതാവും ബന്ധുക്കളും ആശുപത്രിയില്‍ എത്തിയത്. ശരീരമാകെ പാടുകളും മൂക്കില്‍നിന്ന് രക്തസ്രാവം വരുന്നനിലയിലുമാണ് മൃതദേഹം ഉണ്ടായിരുന്നത്. റിസ്വാന നിരന്തരം ഭര്‍തൃവീട്ടില്‍ ശാരീരിക-മാനസിക പീഡനങ്ങള്‍ക്ക് ഇരയായതായി പിതാവ് നല്‍കിയ പരാതിയിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
പരാതിയെ തുടര്‍ന്ന് കേസിന്റെ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയതായി റൂറല്‍ എസ്.പി ഡോ. എ. ശ്രീനിവാസ് പറഞ്ഞു. അന്വേഷണച്ചുമതല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. ഹരിദാസിനാണ് .
"
https://www.facebook.com/Malayalivartha