വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ആദ്യഘട്ട വിസ്താരം പൂര്‍ത്തിയായി...

വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ആദ്യഘട്ട വിസ്താരം പൂര്‍ത്തിയായി.
ഒന്‍പത് പേരുടെ വിസ്താരമാണ് പൂര്‍ത്തിയായത്. ഈ മാസം അവസാനം രണ്ടാംഘട്ട വിസ്താരം ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അര്‍ജുന്‍ ചുരക്കുളം എസ്റ്റേറ്റിലെ ആറ് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
കേസ് പരിഗണിക്കുന്നത് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് . പെണ്‍കുട്ടിയുടെ പിതാവ്, ചിറ്റപ്പന്‍, ചിറ്റമ്മ എന്നിവര്‍ ഉള്‍പ്പെടെ കേസില്‍ 62 സാക്ഷികളാണ് ഉള്ളത്. ഇതില്‍ ഇവരുടെയും മറ്റ് ആറ് സാക്ഷികളുടെയും വിസ്താരമാണ് പൂര്‍ത്തിയായത്. സാക്ഷികളുടെ പട്ടികയില്‍ നിന്നും അഞ്ച് പേരെ ഒഴിവാക്കിയിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 30 നാണ് പെണ്‍കുട്ടിയെ വീടിനുള്ളിലെ ജനലഴിയില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായി വ്യക്തമാകുകയായിരുന്നു. മൂന്ന് വര്‍ഷത്തോളം ക്രൂരമായി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷമാണ് പ്രതി അര്‍ജുന്‍ കൊലപ്പെടുത്തിയത് . ഇയാള്‍ പെണ്‍കുട്ടിയുടെ സമീപവാസിയായിരുന്നു .
"
https://www.facebook.com/Malayalivartha