മുട്ടുവേദനയുമായി എത്തിയ ആളില്‍ കണ്ടെത്തിയത് എയ്ഡ്‌സ്! മെഡിക്കല്‍ കോളേജില്‍ നടക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്.. പുറത്തുനിന്നുള്ളവരുടെ അഴിഞ്ഞാട്ടം അറിയാതെ അധികൃതര്‍..

വ്യാജ ഡോക്ടര്‍മാരെ കുറിച്ചുള്ള വാര്‍ത്തകളെല്ലാം നമ്മള്‍ സ്ഥിരം കാണുന്നതാണ്. കൂടുല്‍ കാശുവാങ്ങി പറ്റിക്കുന്നവര്‍ മാത്രമല്ല കള്ള രോഗത്തിന്റെ പേരില്‍ ആയിരങ്ങളും പതിനായിരങ്ങളും വാങ്ങുന്നവരും ഉണ്ട്.
അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുട്ടുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ ആളെ വ്യാജ രോഗത്തിന്റെ പേര് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ചു. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. തുടര്‍ന്ന് യുവാവ് പരാതി നല്‍കുകയും പോലീസ് വ്യാജ ഡോക്ടറെ പിടികൂടുകയും ചെയ്തു. പിജി ഡോക്ടര്‍ ആണെന്ന് പറഞ്ഞ് പരിശോധന നടത്തുകയും തുടര്‍ന്ന് പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത പൂന്തുറ സ്വദേശി നിഖിലിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍ യൂണിറ്റ് 4 ല്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവിനെ സഹായിക്കാന്‍ ആണെന്ന ഭാവത്തില്‍ എത്തിയതായിരുന്നു നിഖില്‍. എന്നാല്‍ രോഗികളെ കണ്ടപ്പോള്‍ അയാളുടെ സ്വഭാവം മാറി. പിന്നീട് ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് രോഗികളെ പരിശോധിക്കാന്‍ തുടങ്ങി. ഇങ്ങനെ പരിശേധിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു യഥാര്‍ത്ഥ ഡോക്ടര്‍മാര്‍ വന്ന് ഇയാളെ കൈയ്യോടെ പൊക്കിയത്.
തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ശ്രീനാഥും ജീവനക്കാരും ചേര്‍ന്ന് നിഖിലിനെ പിടികൂടി സെക്യൂരിറ്റി ഓഫിസില്‍ എത്തിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. കോടതി നിഖിലിനെ റിമാന്‍ഡ് ചെയ്തു.
അതിനിടെ പോലീസിനെ തേടി മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി എത്തിയിരുന്നു. മുട്ടുവേദനയുമായി വന്ന രോഗിക്ക് എയ്ഡ്‌സ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് നിഖില്‍ കാശുതട്ടിയിരുന്നു. ഏകദേശം 4.8 ലക്ഷം തട്ടിയെന്നാണ് നിഖിലെതിരെ ഉയര്‍ന്ന പരാതി. ഇതേ ആശുപത്രിയില്‍ തന്നെയായിരുന്നു ഒരു വര്‍ഷം മുന്‍പ് ഈ സംഭവം നടന്നത്.
അന്ന് വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ യുവാവ് മെഡിക്കല്‍ കോളേജില്‍ ചികിസ്തയില്‍ കഴിയുമ്പോള്‍ പിജി ഡോക്ടറാണെന്ന് പറഞ്ഞാണ് നിഖില്‍ എത്തിയത്. കൂടാതെ രക്ത സാംപിളുകള്‍ ലാബില്‍ എത്തിച്ചിരുന്നതും ഫലം വാങ്ങുന്നതും നിഖിലായിരുന്നെന്നും ഒന്നിനും ഞങ്ങളുടെ സഹായം ചോദിച്ചിരുന്നില്ലെന്നും രോഗിയുടെ സഹോദരന്‍ പറഞ്ഞു.
കൂടാതെ തന്റെ ജ്യേഷ്ഠന് എയ്ഡ്‌സ് ഉണ്ടെന്ന് കണ്ടെത്തിയെന്ന് വിശ്വസിപ്പിച്ച് നിഖില്‍ കാശുതട്ടി. രഹസ്യ ചികിത്സയ്ക്കും മരുന്നിനും 4 ലക്ഷം രൂപയും തുടര്‍പഠനത്തിനെന്ന പേരില്‍ 80,000 രൂപയും വാങ്ങിയെന്നും സഹോദരന്‍ ചൂണ്ടിക്കാട്ടി. അതേസമയം നിഖിലിനെതിരെ പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha