'രാജ്യം പാസ്പോർട്ട് റദ്ധാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് എ.എം.എം.എയിൽ മെമ്പർഷിപ്പുണ്ടാകും... പക്ഷെ മീറ്റിംങ്ങ് മൊബൈലിൽ ചിത്രികരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നിൽ ഹാജരായെ പറ്റു... കാരണം അച്ചടക്കമില്ലാതെ ഞങ്ങൾക്ക് മുന്നോട്ട് പോവാൻ പറ്റില്ല...' അമ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരീഷ് പേരടി

വിജയ് ബാബു വിഷയത്തിൽ മലയാള ചലച്ചിത്ര സംഘടനയായ അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുകയാണ്. അമ്മയിലെ അച്ചടക്ക സമിതി കോമഡി സമിതിയാണ്. സംഘടന അതിന്റെ അംഗങ്ങളോട് കാണിക്കുന്നത് ആധുനിക രക്ഷകര്‍ത്വത്തമാണെന്നും പേരടി കുറിക്കുകയുണ്ടായി.
കഴിഞ്ഞ കുറച്ച് ദിവസമായി വാർത്തകളിൽ നിറയുന്ന പീഡനക്കേസുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് കടന്ന നടന്‍ വിജയ് ബാബുവിന് എതിരെ അമ്മയിലെ അച്ചടക്ക സമിതി ഇതുവരെ യാതൊരുവിധത്തിലുള്ള നടപടികളും സ്വീകരിച്ചിട്ടില്ല. മാത്രമല്ല പാസ്പോര്‍ട്ട് പോലും റദ്ദാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച നടന് തുടര്‍ന്നും അമ്മയില്‍ അംഗത്വം ഉണ്ടാവുകയും ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ ;
രാജ്യം പാസ്പോർട്ട് റദ്ധാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് A.M.M.A യിൽ മെമ്പർഷിപ്പുണ്ടാകും...പക്ഷെ മീറ്റിംങ്ങ് മൊബൈലിൽ ചിത്രികരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നിൽ ഹാജരായെ പറ്റു...കാരണം അച്ചടക്കമില്ലാതെ ഞങ്ങൾക്ക് മുന്നോട്ട് പോവാൻ പറ്റില്ല....
A.M.M.A ഡാ...സംഘടന..ഡാ..ഇത് മക്കളെ രണ്ട് തട്ടിൽ നിർത്തുന്നതല്ല..തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർത്വത്തമാണ്... ഈ സംഘടനയെ ഞങ്ങൾ വിളിക്കുന്ന പേര് അമ്മയെന്നാണ്..പേറ്റുനോവറിഞ്ഞവരും വളർത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക...
എന്നാൽ സംഘടനയുടെ മീറ്റിംഗ് മൊബൈലില്‍ ചിത്രീകരിച്ച ഷമ്മി തിലകന്‍ അച്ചടക്ക സമിതിയ്ക്ക് മുന്‍പില്‍ ഹാജരാകണമെന്ന് സമിതി അറിയിച്ചിട്ടുമുണ്ട്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സംഘടനയെ പരിഹസിച്ചുകൊണ്ടുള്ള ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്.
അങ്ങനെ സംഘടന അതിന്റെ മക്കളെ രണ്ട് തട്ടില്‍ നിറുത്തുന്ന സമീപനമല്ല സ്വീകരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം പേറ്റുനോവറിഞ്ഞവരും വളര്‍ത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും തങ്ങളോട് ക്ഷമിക്കുക എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha