Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിലെ ബിവറേജസ് കോര്‍പറേഷൻ നാട്ടുകാരെ മദ്യം കുടിപ്പിച്ചു നശിപ്പിച്ച വകയില്‍ 2020-21 ല്‍ ഉണ്ടാക്കിയ നഷ്ടം 1608 കോടി രൂപ..പിണറായി വിജയന്റെ ഇമേജ് വളര്‍ത്താൻ നടത്തുന്ന പബ്ലിസിറ്റി നീക്കങ്ങള്‍ കേരളത്തിലെ ജനങ്ങളെ ശ്രീലങ്കൻ മോഡലിലേക്ക് തള്ളിയിടുന്നു

22 MAY 2022 02:36 PM IST
മലയാളി വാര്‍ത്ത

പൊതുമേഖല സംരക്ഷണ നയത്തില്‍ രാജ്യത്തിനു മുന്നില്‍ കേരളം വീണ്ടും
മാതൃകയാകുകയാണെന്ന്.. അതിനു നേതൃത്വം നല്‍കുന്ന പിണറായി വിജയൻ ആഗോള ശ്രദ്ധാകേന്ദ്രമാണെന്ന്.. രാജ്യത്തിനുതന്നെ മാതൃകയാണെന്ന്.. ഇത് പറയുന്ന കേരള വ്യവ സായ മന്ത്രി പി. രാജീവ് കേരള ത്തിലെഏറ്റവും വലിയ പൊതുമേഖല സ്ഥാപന മായ കെ.എ സ്.ആര്‍.ടി.സി.യില്‍ പണിയെടുത്ത തൊഴിലാളികൾക്ക് ശമ്പളം കൊടുത്തിട്ടില്ല എന്ന കാര്യം മറക്കരുത്.

 

പുതിയ പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുകയും അതുവഴി വഴി നിങ്ങള്‍ കേരളത്തെ കടത്തില്‍മുക്കി കൊല്ലുകയുമാണ് ചെയ്യുന്നത്. കള്ളു/മദ്യ ക ച്ചവട ത്തില്‍ ലോകത്തില്‍ ആര്‍ക്കും നഷ്ടം സംഭവിച്ച ചരിത്രമില്ല. എന്നാൽ കേരളത്തിലെ ബിവറേജസ് കോര്‍പറേഷൻ നാട്ടുകാരെ മദ്യം കുടിപ്പിച്ചു നശിപ്പിച്ച വകയില്‍ 2020-21 ല്‍ ഉണ്ടാക്കിയ നഷ്ടം 1608 കോടി രൂപയാണ്. കൂടുതല്‍ എന്തിനു പറയുന്നു. പിണറായി വിജയന്റെ ഇമേജ് വളര്‍ത്താൻ നടത്തുന്ന പബ്ലിസിറ്റി നീക്കങ്ങള്‍ കേരളത്തിലെ ജനങ്ങളെ ശ്രീലങ്കൻ മോഡലിലേക്ക് തള്ളിയിടുന്നു.

 

യു.ഡി.എഫ് സര്‍ക്കാരിറങ്ങുമ്പോള്‍ ട്രഷറിയില്‍ 1,643 കോടി രൂപ മിച്ചമുണ്ടെന്നായിരുന്നു അവകാശവാദം.അതായത് ധനമന്ത്രി തോമസ് ഐസക് ആയിരുന്ന സമയം.ഐസക്കിന് പകരമെത്തിയ പുതിയ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചുമതലയേറ്റ ശേഷം ശമ്പളവും പെന്‍ഷനും വിതരണം നല്‍കാന്‍ 3,500 കോടി രൂപ കടമെടുത്തു. റിസര്‍വ് ബാങ്ക് വഴി പൊതുവിപണിയില്‍നിന്ന് 7.06 ശതമാനം പലിശയ്ക്കാണ് വായ്പയെടുത്തത്.


വരുമാന തകർച്ചയിൽ കേരളം കൂപ്പുകുത്തുമ്പോൾ കടമെടുപ്പാണ് സംസ്ഥാന ഖജനാവിനെ താങ്ങി നിർത്തുന്നത്. കൊവിഡ് പ്രതിസന്ധി കാലത്ത് മാത്രം കേരളമെടുത്ത വായ്പ 50000 കോടി രൂപയാണ്. നാളത്തെ വരുമാനത്തിൽ നിന്നും ഈ ബാധ്യത തീർക്കാൻ തുക നീക്കിവെക്കേണ്ടി വരുമ്പോൾ കേരളത്തിന്റെ കടം ഇപ്പോഴത്തെതിലും ഇരട്ടിക്കും.ശബളം കൊടുക്കാൻ പോലും പണമില്ലാതെ കേരളം നട്ടംതിരിയുന്ന സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം വന്നു.കേന്ദ്ര സർക്കാർ കടം കൊടുത്ത് ആ ദുരിതം ഒഴിവാക്കി.ഇപ്പോളത്തെ കണക്കാനിസരിച്ച് ഒരോ വ്യക്തിക്കും ഒരു ലക്ഷം രൂപ എന്ന അവസ്ഥയിലാണ് കടം ഉള്ളത്.

 

കേരളത്തെ പോലെ നിയമ വിരുദ്ധമായി കടം എടുത്ത് അത് ദൂരത്തടിക്കുന്ന ഒരു സംസ്ഥാനം ഇന്ത്യയിൽ ഇല്ലന്ന് വേണം പറയാൻ.വരവിനേക്കാൾ ചെലവാക്കുക.അതുകൊണ്ട് തന്നെ കേരളം അനുനിമിഷം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.നാളെ കേരളത്തിന്റെ ഭാവി ശ്രീലങ്കയുടേതിന് തുല്യമാകുമെന്ന് പറഞ്ഞാലും അതിനെ തെറ്റ് പറയാൻ കഴിയില്ല.കേരളത്തിലെ ജനസംഘ്യ മൂന്നേകാൽ കോടി.

 

2022-ലെ ധനമ ്രന്തിയുടെ കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍ കടം 379376 കോടി രൂപയും ഗ്യാരന്റി 31706 കോടി രൂപയും അടക്കം മൊ ത്തം കടം 411082..കോടിയായി 2023 മാര്‍ ച്ചില്‍ ഉയരും. ശ്രീലങ്ക യിലേ ക്കാള്‍ ഭയാനകമായ കടക്കെണി..നികുതി വരുമാനത്തിൽ വൻ നഷ്ടം നേരിട്ടപ്പോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കടബാധ്യതയാണ് ഈ സാമ്പത്തിക വർഷം കേരളം വരുത്തി വച്ചത്.

 

മൂന്ന് ലക്ഷം കോടി രൂപയുടെ കടബാധ്യതയിൽ നിൽക്കുമ്പോഴാണ് കേരളം കെ റെയിലിനായി ചരിത്രത്തിലെ ഏറ്റവും വലിയ കടമെടുപ്പിന് തയ്യാറാടെുക്കുന്നത്. വായ്പയായി 55,000 കോടി പ്രതീക്ഷിക്കുമ്പോഴും പദ്ധതി തുടങ്ങുമ്പോൾ ഇത് ഒരു ലക്ഷം കോടി പിന്നിടും. കടമെടുപ്പിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിക്കുന്ന തുക കുറയുന്നു എന്ന വിമർശനം കേൾക്കുമ്പോഴാണ് മറ്റൊരു വൻ ബാധ്യതയിലേക്ക് കേരളം പോകുന്നത്.

 

സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 3% വരെ മാത്രമേ കടമെടുക്കാവൂ എങ്കിലും ഇത് 2019–20 ൽ 4.33 ശതമാനമായി ഉയർന്നു. എന്നാൽ ബാങ്കുകൾ, മറ്റു കേന്ദ്ര ധന കാര്യ വകുപ്പുകൾ, വിദേശ വായ്പകൾ എല്ലാം കേരളത്തിന് മേലിൽ വായ്പ നൽകാൻ സാങ്കേതിക തടസ്സം ഉന്നയിച്ചതിനാൽ, ഒരു സംസ്ഥാനത്തിന് കടമെടുക്കാൻ സാധിക്കുന്ന പരിധികൾക്കപ്പുറത്ത് കടമെടുക്കാൻ നിര്ബന്ധിതമാകയാൽ കിഫ്ബി എന്ന ഒരു ഉടായിപ്പ് മാർഗ്ഗത്തിലൂടെ ഈ പരിധിയിൽ കൂടുതൽ കടം എടുക്കാൻ ഉള്ള കുൽസിത പ്രവർത്തി നടത്തി വരുന്നു.പ്രശ്‌നങ്ങള്‍ക്ക് സര്‍വ്വപരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ട സംരംഭമാണ് കിഫ്ബി. ഇപ്പോഴാ വാദമില്ല.

 

എന്നാല്‍, നിശ്ശബ്ദമായി അതിന്റെ പേരില്‍ പദ്ധതികളും കടമെടുപ്പും തുടരുന്നു. പിണറായി വിജയന്‍ വികസന സ്വപ്നമായി അവതരിപ്പിക്കപ്പെടുന്ന കെ-റെയില്‍ പദ്ധതിക്കു വേണ്ടി മാത്രം 33700 കോടി വിദേശവായ്പ സ്വീകരിക്കാനാണ് തീരുമാനം. 64000 കോടിയാണ് ചെലവ്.നിലവിലുള്ള കടങ്ങൾ തിരിച്ചടയ്ക്കുവാൻ ഉള്ള സ്രോതസ്സുകൾ കേരളം സംസ്ഥാനത്തിന് ഇല്ലെന്നു മാത്രമല്ല, ശമ്പളവും മറ്റു ദൈനംദിന ചെലവുകൾ പോലും ചോദ്യചിഹ്നമായിരിക്കുന്നു. ഇതെല്ലാം ഉള്ളപ്പോഴും, വീണ്ടും പരമാവധി ധൂർത്തടിക്കാനാണ് കേരള സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്.

 

പദ്ധതി വിഹിതം പോലും ദൈനംദിന ചെലവുകൾക്ക് എടുത്തുപയോഗിക്കപ്പെടുന്നു. വളരെയധികം സാമ്പത്തിക കരുതൽ ഉറപ്പാക്കേണ്ട നീതിന്യായം, സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം എന്നീ കാര്യങ്ങൾക്ക് പോലും സാമ്പത്തിക ഞരുക്കം. പോരാത്തതിന് ഭീമമായ കമ്മീഷനും അഴിമതിയും. കടം വാങ്ങുന്നതിൽ കമ്മീഷൻ. ആ കടം വാങ്ങിയ ഫണ്ട് കൊണ്ട് ഒരു റോഡ് നിർമ്മിച്ചാലോ, അതിലും കമ്മീഷനും അഴിമതിയും.

 

അപ്പോൾ വികസനം എന്നത് ഒരിക്കലും സാമ്പത്തികമായി പ്രാവർത്തികമല്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. കേരള സർക്കാറിന്റെ മുഖ്യ വരുമാനം നോക്കുക: മദ്യം, ഇന്ധന നികുതി, വിൽപന നികുതി, ലോട്ടറി നടടത്തിപ്പ് ഇവ മാത്രമാണ് ഇപ്പോൾ സ്ഥിരവരുമാനമായി ഉയർത്തി കാട്ടുവാനുള്ളത്.സംസ്ഥാനത്ത് ഏറ്റവും സാങ്കേതികമായ, വളരെ സുരക്ഷിതമായ പൊതു മേഖലാ സ്ഥാപനം KSEB പോലും ഇപ്പോൾ രാഷ്ട്രീയപരമായ കാരണങ്ങളാൽ നിലനിൽപ്പിനായി ഊർദ്ധ്വ ശ്വാസം വലിക്കുന്നു. ഉപഭോക്താക്കളുടെ മേൽ കൂടുതൽ താരിഫ് അടിച്ചേൽപ്പിക്കാൻ നിർബന്ധിതരാകുന്നു.

 

പൊങ്ങച്ച പദ്ധതികൾ ഒരു രാജ്യത്തെ തന്നെ കടക്കെണിയിൽ കുരുക്കിയതാണ് ശ്രീലങ്കൻ അനുഭവം. ഇത് ഉയർത്തിയാണ് കെ റെയിൽ കടമെടുപ്പ് അപകടകരമാകുമെന്ന വിമർശനമുയരുന്നത്. കെ റെയിൽ ലാഭകരമായില്ലെങ്കിൽ കേരളത്തിന്‍റെ ക്രെഡിറ്റ് റേറ്റിങ്ങിലടക്കം ഇടിവുണ്ടാക്കും. ഇത് ഭാവിയിൽ കടമെടുപ്പിന് വലിയ പലിശ നൽകാൻ സംസ്ഥാനത്തെ നിർബന്ധിതരാക്കും.

 

അടിസ്ഥാന സൗകര്യ വികസനത്തിന് അടക്കം എടുക്കുന്ന കടം പോലും ശമ്പളവും പെൻഷനും നൽകാൻ ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളം. വികസന പദ്ധതികൾക്കായി കിഫ്ബി വഴി വരുത്തിവയ്ക്കുന്നത് കോടികളുടെ ബാധ്യത വേറെ. ഇതിനിടയിലാണ് കെ റെയിൽ കൂടി കടക്കണക്ക് ഉയർത്തുന്നത്. കടമെടുപ്പ് നല്ലതാണെന്ന ഐസക്ക് തിയറി ബാലഗോപാൽ ഏറ്റുപിടിക്കുന്നില്ലെങ്കിലും കൊവിഡ് തകർച്ച കാരണം ‍കടമെടുപ്പിൽ നിയന്ത്രണം കൊണ്ടു വരാൻ രണ്ടാം പിണറായി സർക്കാരിനും കഴിഞ്ഞിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ കാൻസർ, ക്ഷയരോഗികൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്  (17 minutes ago)

ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം...  (1 hour ago)

കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്ന് വിദഗ്‌ധസമിതി  (1 hour ago)

തൊഴിലാളികളായ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി 'പിങ്ക് ബസ്" സർവീസ് ആരംഭിച്ചതെന്ന് മന്ത്രി സി.പി.ജോൺ  (1 hour ago)

ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....  (1 hour ago)

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു....  (1 hour ago)

പുതിയ വീടും വിവാഹയോഗവും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌  (2 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...  (2 hours ago)

ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (9 hours ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി  (9 hours ago)

സംസ്ഥാനത്ത് ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ ഇന്നും നിയന്ത്രണം ഉണ്ടാകും  (12 hours ago)

പി കെ കാളന്‍ ഭവന പദ്ധതി ക്രമക്കേടില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെഎം ഷാജി  (12 hours ago)

യുവജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി  (12 hours ago)

കൊല്ലത്ത് മകളുടെ മൃതദേഹം കായലില്‍ കണ്ടെത്തിയതിന് പിന്നാലെ അമ്മയും മരിച്ചു  (12 hours ago)

Malayali Vartha Recommends