വീഡിയോ ഗെയിമായ ഫ്രീഫയറിലൂടെ പരിചയപ്പെട്ട 13കാരിയെ പീഡിപ്പിച്ചത് ഒരു വർഷത്തോളം; ഈ മാസം ഒമ്പതാം തീയതി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ച ശേഷം കൂട്ടുകാരിയുടെ ശ്രീകാര്യത്തുള്ള വീട്ടിൽ ഉപേക്ഷിച്ചു! കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുള്ളത് ഷാൻരാജ് ഒരാഴ്ചയോളം പീഡിപ്പിച്ചുവെന്നാണ്

വീഡിയോ ഗെയിമായ ഫ്രീഫയറിലൂടെ പരിചയപ്പെട്ട 13കാരിയെ പീഡിപ്പിച്ചത് ഒരു വർഷത്തോളം. കേസിൽ രണ്ട് പേർ പിടിയിലായതായി റിപ്പോർട്ട്. കരിക്കകം സ്വദേശി ഷാൻരാജ്(22), ബാലരാമപുരം ആർസി സ്ട്രീറ്റിൽ തോട്ടത്തുവിളാകം സ്വദേശി ജീവൻ(20) എന്നിവരാണ് കോവളത്ത് നിന്ന് പോലീസ് പിടികൂടിയത്. പെൺകുട്ടിയെ കാണാനില്ലെന്ന് ഈ മാസം 15ന് വീട്ടുകാർ പരാതി നൽക്കുകയായിരുന്നു. ഇതേതുടർന്ന് കോവളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീകാര്യത്തുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്.
ഒരു വർഷത്തിത്തിലധികമായി തന്നെ പെൺകുട്ടിയെ യുവാക്കൾ പീഡിപ്പിക്കുന്നതായി ചോദ്യം ചെയ്യലിൽ തെളിയുകയും ചെയ്തു. ഇതിന് മുമ്പും പെൺകുട്ടി വീടുവിട്ടിരുന്നു. പ്രതികളിലൊരാളായ ജീവൻ ഫ്രീഫയർ ഗെയിമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രലോഭിപ്പിച്ച് അയാളുടെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത് എന്നാണ് മൊഴിയിൽ പറയുന്നത്. എന്നാൽ മറ്റൊരു പ്രതിയായ ഷാൻരാജ് ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്.
അതോടൊപ്പം തന്നെ ഈ മാസം ഒമ്പതാം തീയതി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ച ശേഷം കൂട്ടുകാരിയുടെ ശ്രീകാര്യത്തുള്ള വീട്ടിൽ ഉപേക്ഷിച്ച് ഇയാൾ മുങ്ങുകയാണ് ചെയ്തത്. ഒരാഴ്ചയോളം ഷാൻരാജ് പീഡിപ്പിച്ചുവെന്നാണ് കുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
കോവളം എസ്‌എച്ച്ഒ പ്രൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ യുവാക്കളെ സഹായിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് പറയുകയുണ്ടായി. രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha