Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും

ജനങ്ങളെ വഡ്ഡികളാക്കി ധനമന്ത്രി ബാലഗോപാല്‍ കേരളം നികുതി കുറയ്ക്കില്ല..ഇത് കൊടും ചതി കള്ളത്തരം കയ്യോടെ പൊക്കി ഉമ്മന്‍ ചാണ്ടി

22 MAY 2022 03:26 PM IST
മലയാളി വാര്‍ത്ത

അതി വിദഗ്ദമായിട്ടാണ് സംസ്ഥാനത്തെ ധനമന്ത്രി ഇന്നലെ കേരളത്തെ പറ്റിച്ചത്. ഇതിനുമുമ്പും കേന്ദ്രം വില കുറച്ചപ്പോള്‍ ഈ അട് തന്നെയാണ് കേരള സര്‍ക്കാര്‍ പുറത്തെടുത്തത്. അതു തന്നെയാണ് വീണ്ടും പയറ്റുന്നത്. കേരളത്തിലെ ജനങ്ങളെ വിഡ്ഡികളാക്കുന്ന തരത്തിലുള്ള നെറികെട്ട കളിയാണ് സംസ്ഥാന ധനമന്ത്രി കളിക്കുന്നത് എന്ന ആക്ഷേപം ശക്തമാവുകയാണണ്.

ഇന്നലെ കേന്ദ്രം വില കുറച്ചയുടന്‍ ധനമന്ത്രി ഫേസ്ബുക്കിലിട്ട ആ പോസ്റ്റ് ...

കേന്ദ്രസര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ദ്ധിപ്പിച്ച പെട്രോള്‍/ഡീസല്‍ നികുതിയില്‍ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാനസര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. ഇതിന്റെ ഭാഗമായി പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നതാണ്. ഇതിന്റെ അര്‍ത്ഥം എന്താണ് സംസ്ഥാന സര്‍ക്കാര്‍ നികുതി ഇനത്തില്‍ സര്‍ക്കാര്‍ വീണ്ടും പെട്രോള്‍ 2.41 രൂപയും 1.36 രൂപയും കുറയ്ക്കുന്നു എന്നല്ലേ.. എന്നാല്‍.

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് സംസ്ഥാനം സ്വന്തം നിലയ്ക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പന നികുതി കുറയ്ക്കില്ലെന്ന് ഒന്നുകൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളി തന്നെയാണ് കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിന് ആനുപാതികമായി ഉണ്ടായ കുറവിനെയാണ് സംസ്ഥാനം കുറച്ചതായി വ്യാഖ്യാനിച്ച് ധനമന്ത്രി തലയൂരുന്നത്. ഇത് കൊടും ചതിയാണ്. കഴിഞ്ഞ തവണയും സമാനമായ നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.

പെട്രോളിന് എട്ടു രൂപയും ഡീസലിന് 6 രൂപയുമായിരുന്നു ഇന്നലെ കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. പെട്രോളിന് 30.08%വും ഡീസലിന് 22.54%വുമാണ് കേരളത്തില്‍ വില്‍പന നികുതി. അതിനാല്‍ കേന്ദ്രം കുറച്ചതിന് ആനുപാതികമായി പെട്രോളിന് 2 രൂപ 41 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയും കേരളത്തില്‍ കുറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പെട്രോള്‍ നികുതി 2 രൂപ 41 പൈസയും ഡീസല്‍ നികുതി ഒരു രൂപ 36 പൈസയും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നതാണെന്ന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞശേഷം. പിന്നീട് ആനുപാദികമായി കുറച്ചതാണ് എന്ന് വെളിപ്പെടുത്തുന്നു. ഇത് ഇന്നലെ സര്‍ക്കാരിനെതിരെ ജനങ്ങള്‍ തിരിയാതിരിക്കാന്‍ കുബുദ്ധി ഉപയോഗിച്ച് നടത്തിയ പൊറാട്ട് നാടകമായിട്ടാണ് വിലയിരുത്തുന്നത്.

സംസ്ഥാനത്തിന്റെ കള്ളത്തരം കയ്യോടെ പൊക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തുവന്നിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍/ ഡീസല്‍ നികുതി കുറച്ചപ്പോള്‍, കേരളത്തില്‍ ആനുപാതികമായി നികുതിയില്‍ കുറവുണ്ടായതിനെ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചു എന്ന മട്ടില്‍ ധനമന്ത്രിയും ഇടതുപക്ഷവും പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇടതുസര്‍ക്കാര്‍ നികുതിയില്‍ നയപൈസയുടെ ഇളവ് വരുത്തിയിട്ടില്ല.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില കൂടിയപ്പോള്‍, വര്‍ധിപ്പിച്ച വിലയുടെ നികുതി 4 തവണ വേണ്ടെന്നു വച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് ജനങ്ങള്‍ക്കു നല്കിയത്. ഈ മാതൃകയാണ് ഇടതുസര്‍ക്കാരില്‍ നിന്നു പ്രതീക്ഷിക്കുന്നത്. യുഡിഎഫ് അധികാരം വിട്ട 2016 മെയ്മാസം പെട്രോളിന് 64.12 രൂപയും ഡീസലിന് 54.78 രൂപയുമായിരുന്നു വില. ഇപ്പോഴത് യഥാക്രമം 105.76, 94.69 രൂപയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് ഉയര്‍ന്ന വിലയുടെ കാരണം.

കേന്ദ്രം പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചെങ്കിലും അവയുടെ നികുതി യഥാക്രമം 19.90 രൂപയും 15.80 രൂപയുമാണ്. ഇത് ഇപ്പോഴും ഭീമമായ നിരക്കാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ എക്‌സൈസ് നികുതി വെറും 9.48 രൂപയായിരുന്നത് 27.90 രൂപയായും ഡീസലിന് 3.65 രൂപയായിരുന്നത് 21.80 രൂപയുമായി കുത്തനെ ഉയര്‍ത്തിയിട്ടാണ് ഇപ്പോള്‍ നാമമാത്രമായ ആശ്വാസം നല്കിയത്.

കേന്ദ്രത്തേക്കാള്‍ കൂടുതല്‍ ഇന്ധനനികുതി ലഭിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നേരിയ ആശ്വാസംപോലും നല്കാന്‍ തയാറല്ല. വിവിധ നികുതികളിലായി സംസ്ഥാനത്തിന് ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 34.64 രൂപയും ഡീസലില്‍ നിന്ന് 23.70 രൂപയുമാണ് കൈനനയാതെ കിട്ടുന്നത്. കേന്ദ്രം നികുതി കുറച്ചതിനെ തുടര്‍ന്ന് ഇതില്‍ നിന്ന് പെട്രോളിന് 2.41 രൂപയും (30.08 രൂപ) ഡീസലിന് 1.36 രൂപയും (22.34) കേരളത്തില്‍ ആനുപാതികമായി കുറയും. അപ്പോഴും കേന്ദ്രത്തേക്കാള്‍ വളരെ കൂടുതല്‍ നികുതി ലഭിക്കുന്നത് കേരളത്തിനാണ്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2008ല്‍ എണ്ണവില ബാരലിന് 150 ഡോളര്‍ വരെ എത്തിയിരുന്നു. 1,25,000 കോടി രൂപ സബ്‌സിഡി നല്കിയാണ് ഇന്ധനവില യുപിഎ സര്‍ക്കാര്‍ നിയന്ത്രിച്ചത്. ഇപ്പോള്‍ അസംസ്‌കൃത എണ്ണയുടെ വില 112.5 ഡോളര്‍. റഷ്യയില്‍ നിന്ന് ഇപ്പോള്‍ ബാരലിന് 30 ഡോളര്‍ കുറച്ചാണ് കേന്ദ്രത്തിനു കിട്ടുന്നത്. അതിന്റെ യാതൊരു പ്രയോജനവും ജനങ്ങള്‍ക്ക് കിട്ടാത്തത് നികുതി ഭീകരതമൂലമാണ്

ഇന്ധനവില നിയന്ത്രണത്തിന് യുപിഎ, യുഡിഎഫ് സര്‍ക്കാരുകളെ മാതൃകയാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

ഇതോടെ സംസ്ഥാനം സ്വന്തം നിലയില്‍ നികുതി കുറയ്ക്കുമോ എന്ന ചോദ്യമാണ് ഇനി സര്‍ക്കാരിനോട് ജനങ്ങള്‍ ചോദിക്കേണ്ടത്. അതിന് തയ്യാറല്ല എന്നതിന്റെ സൂചനയാണ് ധനമന്ത്രിയുടെ ഈ വാര്‍ത്താക്കുറിപ്പിലുള്ള വിശദീകരണം വരുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത്. പല തവണയായി കേന്ദ്രം കൂട്ടിയ എക്‌സൈസ് തീരുവ കുറച്ചാല്‍ ഇന്ധന വില താനേകുറഞ്ഞോളുമെന്ന നിലപാടാണ് സംസ്ഥാനത്തിന്റേത്. കേരളം കഴിഞ്ഞ 6 വര്‍ഷത്തിനിടെ ഇന്ധനത്തിന്റെ വില്‍പ്പന നികുതി കൂട്ടിയിട്ടില്ലെന്നാണ് ഇതിന് ന്യായീകരണമായി സര്‍ക്കാര്‍ പറയുന്നത്. ഇന്ധന വില കുറയ്ക്കാത്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളമടക്കമുള്ള സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തിയപ്പോഴും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു തന്നെയായിരുന്നു സംസ്ഥാനം പ്രതിരോധിച്ചത്. അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പിന്നോട്ട് വലിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ശ്രീലങ്കയായി കേരളം മാറാന്‍ പോകുകയാണ് എന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.

അതേസമയം തന്നെ ന്യായീകരണ ക്യാപ്‌സൂളുമായി ആദ്യം രംഗത്തെത്തുന്നത് മുന്‍ ധനമന്ത്രിയായ തോമസ് ഐസക് ആണ്. കേന്ദ്രം പന്ത്രണ്ട് തവണ നികുതി വര്‍ധിപ്പിച്ചപ്പോഴും കേരളം നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നാണ് മുന്‍ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ തോമസ് ഐസക്ക് പറയുന്നത്. കൊവിഡ് വന്നതിന് ശേഷവും ക്രൂഡോയിലിന്റെ വിലയിഞ്ഞപ്പോഴെല്ലാമായി 12 തവണയാണ് കേന്ദ്രം നികുതി വര്‍ധിച്ചത്. എന്നാല്‍ കേരളം ഒരു തവണ പോലും നികുതി വര്‍ധിപ്പിച്ചിട്ടില്ല. കേന്ദ്രം കൂട്ടിയതെല്ലാം സംസ്ഥാനവുമായി പങ്കുവെക്കേണ്ടാത്ത സെസ് ആണ്. ഇപ്പോള്‍ കുറച്ചത് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട എക്‌സൈസ് നികുതിയാണ്. കേരളം നികുതി കൂട്ടിയിട്ടില്ല. വിലക്കയറ്റം തടയുന്നതിന് വേണ്ടിയടക്കം ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വര്‍ധിപ്പിച്ച നികുതിയെല്ലാം കേന്ദ്രം കുറച്ച ശേഷം കേരളം കുറക്കുന്നത് നോക്കാമെന്നാണ് തോമസ് ഐസക്ക് പറഞ്ഞത്.

അതുപോലെ തന്നെ നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു കുടുംബത്തില്‍നിന്ന് ശരാശരി 1 ലക്ഷം രൂപ പെട്രോളിയം നികുതിയായി കൊള്ളയടിച്ചെന്നും തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിലൂടെയും ആക്ഷേപിച്ചു. 'ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി. 12 തവണയായി പെട്രോളിന് 26.77 രൂപയും ഡീസലിന് 31.47 രൂപയും നികുതിയുമാണ് വര്‍ധിപ്പിച്ചതെന്നും. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വര്‍ധനാവാണിതെന്നും. ഇപ്പോള്‍ നല്‍കിയ നികുതിയിളവ് ജനങ്ങള്‍ക്കു നല്‍കിയ വലിയ ഔദാര്യമായിട്ടാണു പ്രഖ്യാപിച്ചിരിക്കുന്നതെന്നുമായിരുന്നു ഐസക്കിന്റെ വിമര്‍ശനം. ബിജെപി അധികാരത്തില്‍ വന്നതിനുശേഷം പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള നികുതി വരുമാനം 25 ലക്ഷം കോടിയോളം രൂപ വരുമെന്നു. ഇന്ത്യയിലെ വിലക്കയറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഈ നികുതി വര്‍ധനവാണെന്നുമാണ് തോമസ് ഐസക്കിന്റെ വാദം.

എന്നാല്‍ നികുതി കുറയ്ക്കാതെ സര്‍ക്കാര്‍ നടത്തുന്ന ഈ ആരോപണങ്ങളില്‍ ജനങ്ങളും പ്രതിപക്ഷവും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. സംസ്ഥാന സര്‍ക്കാരും നികുതി കുറച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കാന്‍ തയ്യാറാവണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തുവന്നുകഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍  (7 hours ago)

ഗര്‍ഭിണിയായ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി  (7 hours ago)

തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം  (9 hours ago)

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (9 hours ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (9 hours ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (9 hours ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (9 hours ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (9 hours ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (10 hours ago)

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയില്‍ നവംബറില്‍ മാത്രം ഒരു ജില്ലയിലെ വരുമാനം 40 ലക്ഷം രൂപ  (10 hours ago)

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവര്‍ പിടിയില്‍  (10 hours ago)

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍  (11 hours ago)

നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേര്‍  (11 hours ago)

ജെ.എം.എ (JMA) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബി. ത്രിലോചനൻ പ്രസിഡന്റ്, റോബിൻസൺ ക്രിസ്റ്റഫർ ജനറൽ സെക്രട്ടറി  (11 hours ago)

Malayali Vartha Recommends