Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പീഡിയാട്രീഷ്യനെയോ ആവശ്യമെങ്കിൽ പിഡിയാട്രിക്‌ നെഫ്രോളജിസ്‌റ്റിനെയോ കാണിക്കേണ്ട കേസിൽ പച്ചമടലിൻ്റെ നീരും ക്രാൻബെറി ജ്യൂസും മുക്കുറ്റിനീരുമൊക്കെ പ്രതിവിധിയായി കമൻ്റിലുണ്ട്‌. ഇതും വായിച്ച്‌ കൃത്യമായ ചികിത്സ തേടാതിരുന്നാലുള്ള അവസ്‌ഥ! ഡോ. ഷിംന അസീസ് കുറിക്കുന്നു

22 MAY 2022 05:47 PM IST
മലയാളി വാര്‍ത്ത

എന്ത് അസുഖം വന്നാലും ഓണ്‍ലൈ‍ൻ ചികിത്സകർ ഉണ്ടാകും. ഇതിനായി സജിഷൻ ചോദിക്കുന്നവരെയും നമുക്ക് കാണുവാൻ സാധിക്കും. ജലദോഷത്തിനു മുതൽ കാൻസറിനു വരെ മരുന്നു നിർദ്ദേശിക്കാൻ ഒരുകൂട്ടം പേര്. ഇതിനിടയിൽ കുഞ്ഞുമക്കളേയും വലിച്ചിടാറുണ്ട് എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. മൂത്രത്തിൽ സാരമായ അണുബാധയുള്ള കുഞ്ഞിന്‌ ഫെയ്സ്ബുക്ക് പോസ്‌റ്റിലൂടെ ചികിത്സ തേടുകയാണ്‌ ഒരു പോസ്റ്റ് മുതലാണ്. ഈ പ്രവണതയെ ശക്തമായി വിമർശിക്കുകയാണ് ഡോ. ഷിംന അസീസ്.ദയവ്‌ ചെയ്‌ത്‌ പരീക്ഷണങ്ങൾ നടത്തി പ്രിയപ്പെട്ടവരുടെ ജീവൻ അപകടത്തിലാക്കരുത്‌ എന്ന് പറയുകയാണ് അവർ.


ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:

ഇപ്പോൾ സ്‌ട്രീമിൽ കണ്ട ഒരു പോസ്‌റ്റാണ്‌. മൂത്രത്തിൽ സാരമായ അണുബാധയുള്ള കുഞ്ഞിന്‌ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ചികിത്സ തേടുകയാണ്‌ പോസ്‌റ്റ്‌ മുതലാളി.

പീഡിയാട്രീഷ്യനെയോ ആവശ്യമെങ്കിൽ പിഡിയാട്രിക്‌ നെഫ്രോളജിസ്‌റ്റിനെയോ കാണിക്കേണ്ട കേസിൽ പച്ചമടലിൻ്റെ നീരും ക്രാൻബെറി ജ്യൂസും മുക്കുറ്റിനീരുമൊക്കെ പ്രതിവിധിയായി കമൻ്റിലുണ്ട്‌. ഇതും വായിച്ച്‌ കൃത്യമായ ചികിത്സ തേടാതിരുന്നാലുള്ള അവസ്‌ഥ!

എത്രയോ ടെസ്‌റ്റ്‌ റിസൽറ്റുകൾ എന്നും വിവിധ മെസേജിങ്ങ്‌ ആപ്ലിക്കേഷനുകളിൽ വരുമ്പോഴും, ഏത്‌ നിസാര രോഗത്തിനും 'ഡോക്‌ടറെ നേരിട്ട്‌ കാണിക്കൂ' എന്നല്ലാതെ പറയാറില്ല. ഒരിക്കലും രോഗിയെ നേരിട്ട്‌ പരിശോധിക്കാതെ ടെസ്‌റ്റിനെ ചികിത്സിക്കുന്നത്‌ ശരിയായ രീതിയല്ല.

നാട്ടുവൈദ്യവും പ്രകൃതിചികിത്സയുമൊക്കെ തിരഞ്ഞെടുക്കാൻ വ്യക്‌തികൾക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. പക്ഷേ, രോഗങ്ങൾ സാരമാണോ അല്ലയോ എന്ന്‌ തീരുമാനമെടുക്കേണ്ടത്‌ ചുക്കേതാ കൊക്കേതാ എന്നറിയാത്ത അവരോ കമൻ്റ്‌ തൊഴിലാളികളോ അല്ല. മറിച്ച്‌, ഒരു രജിസ്‌റ്റേഡ്‌ മെഡിക്കൽ പ്രാക്‌ടീഷ്യനറാണ്‌.

ദയവ്‌ ചെയ്‌ത്‌ പരീക്ഷണങ്ങൾ നടത്തി പ്രിയപ്പെട്ടവരുടെ ജീവൻ അപകടത്തിലാക്കരുത്‌.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ കാൻസർ, ക്ഷയരോഗികൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്  (16 minutes ago)

ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം...  (59 minutes ago)

കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്ന് വിദഗ്‌ധസമിതി  (1 hour ago)

തൊഴിലാളികളായ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി 'പിങ്ക് ബസ്" സർവീസ് ആരംഭിച്ചതെന്ന് മന്ത്രി സി.പി.ജോൺ  (1 hour ago)

ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....  (1 hour ago)

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു....  (1 hour ago)

പുതിയ വീടും വിവാഹയോഗവും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌  (2 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...  (2 hours ago)

ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (9 hours ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി  (9 hours ago)

സംസ്ഥാനത്ത് ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ ഇന്നും നിയന്ത്രണം ഉണ്ടാകും  (12 hours ago)

പി കെ കാളന്‍ ഭവന പദ്ധതി ക്രമക്കേടില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെഎം ഷാജി  (12 hours ago)

യുവജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി  (12 hours ago)

കൊല്ലത്ത് മകളുടെ മൃതദേഹം കായലില്‍ കണ്ടെത്തിയതിന് പിന്നാലെ അമ്മയും മരിച്ചു  (12 hours ago)

Malayali Vartha Recommends