പിണറായിയുടെ വികസന നായകന്‍ ബോംബ് കേസില്‍ ജയിലില്‍; നാണം കെട്ട് തലയില്‍ മുണ്ടിട്ട് സര്‍ക്കാര്‍ സിനിമയെ വെല്ലുന്ന ബോംബ് കഥ

കേരളത്തിന്റെ വമ്പന്‍ വികസനത്തിനായി പിണറായി കെട്ടിയിറക്കിയ പവനായി ശവമായിക്കിടക്കുന്ന കാഴ്ചയാണ് കേരളം ഇപ്പോള്‍ കാണുന്നത്. സംസ്ഥാനത്ത് ഇതുവരെ കേട്ടുകേല്‍വികൂടിയില്ലാ തരത്തിലുള്ള വാഗ്ദാനമായ വ്യവസായ നിക്ഷേപമായി രുന്നു 4000 കോടിയുടെ ആഴക്കടല്‍ മത്സ്യബന്ധന പദ്ധതി. ഇതിനായി നിക്ഷേപം നടത്താന്‍ വന്ന സര്‍ക്കാര്‍ അവതരിപ്പിച്ച അമേരിക്കന്‍ മലയാളിയുടെ ഇപ്പോഴത്തെ അവസ്ഥ ഒന്ന കാണേണ്ടതു തന്നെ. ഒരു കാലത്ത് ചുവപ്പ് പര വതാനി വിരിച്ച് സ്വീകരിച്ച മൊതലാളി ഒടുക്കം ബോംബ് കേസില്‍ പ്രതിയണ്. മുഖ്യമന്ത്രിയടക്കമുള്ളവര്‍ വിരുന്ന് സല്‍ക്കാരങ്ങള്‍ നടത്തി തലയില്‍ കയറ്റിവച്ച ഷിജു എം വര്‍ഗീസിന്റെ കഥ സിനിമാക്കഥകളെ വെല്ലുന്നതാണ്.
കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഈ ലോക കോടീശ്വരന്റെ ദര്‍ശനത്തിനായി കാത്ത് നിന്ന ഒരു കാലം സഖാവിന് ഓര്‍മ കാണും. ആ മൊതലാളി ഇപ്പോള്‍ ബോംബ് കേസില്‍ പ്രതിയായി ജയിലില്‍ ഒടുവില്‍ കേസിന്റെ കുറ്റപത്രവും സമര്‍പ്പിച്ചതോടെ ഇനി ശ്ഷ്ടകാലം ജയിലില്‍.
ഒന്നാം പിണറായി മന്ത്രിസഭയിലെ ഫിഷറീസ് മന്ത്രിയായിരുന്ന ജെ. മേഴ്‌സിക്കുട്ടിയമ്മ 2019 ല്‍ ന്യൂയോര്‍ക്കില്‍ പര്യടനം നടത്തിക്കൊണ്ടുവന്നൊരു ഒന്നൊന്നര ഐറ്റമായിരുന്നു ഷിജു എം വര്‍ഗീസ്. ആ കഥ ഇങ്ങനെ
മന്ത്രിയെ ഒരു പറ്റം മലയാളി വ്യവസായികള്‍ സന്ദര്‍ശിക്കുന്നു, മത്സ്യ ബന്ധന മേഖലയില്‍ വന്‍ നിക്ഷേപം നടത്താന്‍ താല്പര്യം പ്രകടിപ്പിക്കുന്നു, അവരെ മന്ത്രി നാട്ടിലേക്ക് ക്ഷണിക്കുന്നു. വിദേശ കമ്പിനികളുമായി തട്ടിക്കുട്ട് കരാര്‍ ഒപ്പ് വെച്ച് കമ്മീഷന്‍ അടിക്കാനുള്ള ഭരണ നേതൃത്വത്തിലു ള്ളവരുടെ ആക്രാന്തം മുതലെടുത്ത തട്ടിപ്പുവീരന്മാര്‍ സെക്രട്ടറിയേറ്റില്‍ പാഞ്ഞെത്തി. ന്യൂയോര്‍ക്കിലുള്ള ഇ എം സി സി എന്നൊരു തട്ടിക്കൂട്ട് കമ്പനിയുടെ പ്രസിഡന്റ് ആണെന്ന് പറഞ്ഞ് ഷിജു എം വര്‍ഗീസ് എന്നൊരാള്‍ കോട്ടും സ്വൂട്ടുമിട്ട് വന്ന് മുഖ്യമന്ത്രി, വ്യവസായ മന്ത്രി, ഫിഷറീസ് മന്ത്രി, ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നു, കരാറില്‍ ഒപ്പിടുന്നു.
ആഴക്കടല്‍ മത്സ്യബന്ധനത്തിനായി 4000 കോടി രൂപ യുടെ ഒരു കരാറില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷ നുമായി ഷിജു എം വര്‍ഗീസ് ഒപ്പുവെക്കുന്നു. ഈ കരാറിനെ വെച്ച് സര്‍ക്കാര്‍ വമ്പന്‍ പരസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നു. പിണറായിയെ വികസന മിശിഹ ആയി വാഴ്ത്തി പാടുന്നു കേരളത്തില്‍ വ്യവസായ നിക്ഷേപം നടത്താന്‍ വമ്പന്‍ അമേരിക്കന്‍ കമ്പിനികള്‍ ക്യൂ നില്‍ക്കയാ ണെന്നൊക്കെ ഭക്തന്മാര്‍ വാഴ്ത്തിപ്പാടാന്‍ തുടങ്ങി. സര്‍ക്കാരിന്റെ കാലക്കേടെന്ന് പറഞ്ഞാല്‍ മതിയല്ലോ ഈ ഇടപാടിലെ തട്ടിപ്പുകള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തു കൊണ്ടുവന്നതോടെ മുബൗമന്ത്രിയടക്കമുള്ളവര്‍ കരാറിനെ തള്ളിപ്പറഞ്ഞു.
ഇഎംസിസി സമര്‍പ്പിച്ച ഫയല്‍ രണ്ടു തവണ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പരിശോധിച്ചെന്നു തെളിവുകള്‍ പുറത്തുവന്നിട്ടും തനിക്കൊന്നുമറിയില്ലെന്നായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ നിലപാട്. പക്ഷേ, കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ ഒളിപ്പിച്ചു വെച്ചു. ഒളിക്കാനില്ലെങ്കില്‍ വിവാദ ഫയല്‍ പുറത്തുവിടാന്‍ ചെന്നിത്തല വെല്ലുവിളിച്ചെങ്കിലും സര്‍ക്കാര്‍ തന്ത്രപരമായി മൗനം പാലിച്ചു.
ഈ തട്ടിപ്പുകാരനായ ഷിജുവിനെ ക്കുറിച്ചോ ഈ തട്ടിക്കൂട്ട് കമ്പിനിയെ ക്കുറിച്ചോ യാതൊര ന്വേഷണവും നടത്താതെയാണ് സര്‍ക്കാര്‍ കരാറിലേര്‍ പ്പെട്ടത്. കമ്പിനി പ്രസിഡന്റായി അവതരിച്ച ഷിജു എം വര്‍ഗീസ്, തന്നെ അമേരിക്കയിലെ പല മലയാളികളേയും കബളിപ്പിച്ച വ്യക്തിയാ ണെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടയില്‍ നിയമ സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കോടികളുടെ നിക്ഷേപം നടത്താന്‍ വന്ന അമേരിക്കന്‍ മൊതലാളി സര്‍ക്കാരിനും മേഴ്‌സിക്കുട്ടിയമ്മക്കൂമെതിരെ തിരിഞ്ഞു.
കരാര്‍ റദ്ദുചെയ്തതോടെ ഷിജു സര്‍ക്കാരിനെതിരെ തിരിഞ്ഞു. വ്യവഹാര ദല്ലാള്‍ നന്ദകുമാറിന്റെ ഒത്താശയോടെ ഇയാള്‍ കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. നാലായിരം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ വന്ന ഷിജുവിന്റെ ആകെയുള്ള സ്വത്ത് വെറും പതിനായിരം രൂപ മാത്രമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. പതിനായിരം രൂപ പോലും തികച്ച് കയ്യിലെടു ക്കാനില്ലാത്ത ഈ തട്ടിപ്പുകാരനുമായി സംസ്ഥാന സര്‍ക്കാര്‍ എന്തടിസ്ഥാനത്തിലാണ് 4000 കോടി രൂപയുടെ കരാറില്‍ ഒപ്പുവെച്ചതെന്നത് ഇന്നും ദുരുഹമാണ്. കരാറിന്റെ ഭാഗമായി അരുരിലെ വ്യവസായ മേഖലയില്‍ രണ്ടേക്കര്‍ സര്‍ക്കാര്‍ ഭൂമി ഈ തട്ടിപ്പ് കമ്പിനിക്ക് സൗജന്യമായി നല്കിയതിലും അവ്യക്തതകള്‍ നില്ക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭ വോട്ടെടുപ്പ് ദിനത്തില്‍ കുണ്ടറയില്‍ ഡി.എസ്.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന ഷിജു എം. വര്‍ഗീസിന്റെ കാറിന് നേരെ പെട്രോള്‍ ബോംബേറുണ്ടായ സംഭവം ആസൂത്രണംചെയ്ത കേസില്‍ അന്വേഷക സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഇ.എം.സി.സിയുടെ ഡയറക്ടര്‍ ആയിരുന്ന ഷിജു വര്‍ഗീസ് ഉള്‍പ്പെടെ നാലുപേരെ പ്രതികളാക്കിയാണ് ആക്രമണനാടകം ആസൂത്രണം ചെയ്ത കേസില്‍ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ടേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha