Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അത്‌ കുഴപ്പമില്ല മക്കളേ, ജീവിതം അങ്ങനെ ഒക്കെയാണ് എന്ന പറഞ്ഞ ആ മനുഷ്യനുണ്ടല്ലോ അയാളാണ് ആ പെൺകുഞ്ഞിനെ കൊലയ്ക്ക് കൊടുത്ത ഒന്നാം പ്രതി; മകൾ മരണപ്പെട്ടപ്പോൾ അവളുടെ നീതിക്കായി കാണിക്കുന്ന വാശിയുടെയും വീറിൻ്റെയും നൂറിലൊന്ന് അന്ന് ആ മനുഷ്യൻ കാണിച്ചിരുന്നുവെങ്കിൽ തങ്കം പോലുള്ള ആ മോൾ ഇന്ന് ജീവനോടെ ഉണ്ടായിരുന്നേനേ! ആറടി മണ്ണിൽ നേരത്തേ ഉറക്കികിടത്താൻ കാരണമായത് കിരൺ എന്ന ഊള മാത്രമല്ല; മറിച്ച് കെട്ടിച്ചു വിട്ട മകൾ വീട്ടിൽ വന്നു നിന്നാൽ നാട്ടുകാർ എന്ത് പറയും എന്ന ചീപ്പ് ചിന്താഗതി ഉള്ള ഈ തന്ത കൂടിയാണ്

22 MAY 2022 09:14 PM IST
മലയാളി വാര്‍ത്ത

അത്‌ കുഴപ്പമില്ല മക്കളേ, ജീവിതം അങ്ങനെ ഒക്കെയാണ് എന്ന പറഞ്ഞ ആ മനുഷ്യനുണ്ടല്ലോ അയാളാണ് ആ പെൺകുഞ്ഞിനെ കൊലയ്ക്ക് കൊടുത്ത ഒന്നാം പ്രതി. വിസ്മയുടെ കേസിൽ പ്രതികരണവുമായി അഞ്ചു പാർവതി പ്രഭീഷ്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; "അത്‌ കുഴപ്പമില്ല മക്കളേ, ജീവിതം അങ്ങനെ ഒക്കെയാണ് എന്ന പറഞ്ഞ ആ മനുഷ്യനുണ്ടല്ലോ അയാളാണ് ആ പെൺകുഞ്ഞിനെ കൊലയ്ക്ക് കൊടുത്ത ഒന്നാം പ്രതി...!!

മകൾ മരണപ്പെട്ടപ്പോൾ അവളുടെ നീതിക്കായി കാണിക്കുന്ന വാശിയുടെയും വീറിൻ്റെയും നൂറിലൊന്ന് അന്ന് ആ മനുഷ്യൻ കാണിച്ചിരുന്നുവെങ്കിൽ തങ്കം പോലുള്ള ആ മോൾ ഇന്ന് ജീവനോടെ ഉണ്ടായിരുന്നേനേ! ഈ കോൾ റെക്കോർഡ് ചെയ്യാൻ കാണിച്ച അതിബുദ്ധിയുടെ ആയിരത്തിലൊന്ന് കോമൺസെൻസ് അങ്ങേർ അന്ന് കാണിച്ചിരുന്നുവെങ്കിൽ ആ പൊന്നുമോൾ ഇന്ന് ചിരിച്ചുക്കൊണ്ടിരുന്നേനേ!

സ്വന്തം മകൾ ചെന്നു കയറിയ ഇടം പാമ്പിൻ്റെ മാളമാണെന്നും എപ്പോൾ വേണമെങ്കിലും കൊത്താൻ കാത്തിരിക്കുന്ന മൂർഖൻ അവിടെയുണ്ടെന്നും അറിഞ്ഞിട്ട് മകളോട് ആ മാളത്തിൽ തന്നെ കഴിയാൻ പറഞ്ഞ ഹീനനായ മനുഷ്യൻ അച്ഛൻ എന്ന വാക്കിന് അർഹനല്ല. വിസ്മയയുടെ മരണം സ്ത്രീധനത്തിന്റ -ഗാർഹിക പീഡനത്തിൻ്റെ പേരിൽ കേരളത്തിൽ നടന്ന ആദ്യത്തെ കൊലപാതകമല്ല. 1970കളിൽ കുളത്തിലും പൊട്ടകിണറുകളിലും പൊന്തികിടന്ന പെൺശരീരങ്ങൾ 1980കളിലെത്തിയപ്പോൾ ഗ്യാസ് സ്‌റ്റൗ പൊട്ടിത്തെറിച്ച് വെന്തു കരിഞ്ഞു കിടന്നിരുന്നു.

1990കളിലും രണ്ടായിരത്തിലുമൊക്കെ എത്തിയപ്പോൾ കിടപ്പുമുറികളിലെ ഫാനിൽ തൂങ്ങി നിന്നാടിയ സ്ത്രീശരീരങ്ങളായി അത് മാറിയെന്നു മാത്രം. 2020 കളിലായപ്പോൾ അത് മൂർഖൻ പാമ്പിന്റെ കൊത്തോളം എത്തി എന്ന വ്യത്യാസം മാത്രമേയുള്ളൂ. അതിനാൽ തന്നെ വിസ്മയയുടെ പേര് അവസാനത്തേതും ആവുന്നില്ല. നമ്മൾ മാറാത്തിടത്തോളം , നമ്മുടെ ചിന്താഗതി മാറാത്തിടത്തോളം പെണ്ണ് എന്നത് പുര നിറഞ്ഞു നില്ക്കുന്ന എന്തോ വലിയ സംഭവമാണെന്ന attitude മാറാത്തിടത്തോളം കെട്ടുപ്രായം കഴിഞ്ഞും വീട്ടിൽ നില്ക്കുന്ന പെണ്ണ് മഹാപരാധമാണെന്ന പൊതുബോധം മാറാത്തിടത്തോളം ഇതൊക്കെ ഇവിടെ തന്നെ മാറ്റമില്ലാതെ തുടരും .

A divorced daughter/son is better than a dead daughter/son എന്ന ആപ്ത വാക്യത്തേക്കാൾ An unmarried daughter or son is far far better than a mentally and physically tortured married daughter or son എന്ന ഉത്തമബോധ്യമാണ് നമ്മളെ ഭരിക്കേണ്ടത് . ഈ തിരിച്ചറിവ് നമ്മളിൽ ഉണ്ടാകുമ്പോൾ ഉത്രമാരെ പോലെ എന്തെങ്കിലും ചെറിയ കുറവ് ഉള്ള കുട്ടികളെ അതിന്റെ പേരിൽ ഭാരിച്ച സ്വത്ത് നല്കി സൂരജുമാരെ പോലുള്ള ക്രൂരന്മാരെ ഏല്പിക്കേണ്ട ഗതികേട് നമുക്ക് ഉണ്ടാകില്ല.

വിസ്മയയെ പോലെ നല്ല പ്രൊഫഷണൽ ക്വാളിവിക്കേഷൻസ് ഉള്ള കുട്ടിയെ സ്വന്തം കാലിൽ നിന്ന ശേഷം മാത്രം മതി വിവാഹം എന്ന് ചിന്തിക്കാതെ ഒന്നര ഏക്കറും സ്വർണ്ണവും കാറും നല്കി കിരൺ എന്ന ഊളയുടെ സർക്കാർ ജോലിയും പദവിയും മാത്രം നോക്കി കെട്ടിച്ചുകൊടുക്കാനും തോന്നില്ല. മണ്ണിൽ നിന്നും ആകാശത്തേയ്ക്ക് കുതിച്ചുയരാൻ വെമ്പി നിന്നൊരു നിലാക്കീറ് പോലൊരു പെൺകിടാവിനെ നീലച്ച പാടുകളോടെ ആറടി മണ്ണിൽ നേരത്തേ ഉറക്കികിടത്താൻ കാരണമായത് കിരൺ എന്ന ഊള മാത്രമല്ല; മറിച്ച് കെട്ടിച്ചു വിട്ട മകൾ വീട്ടിൽ വന്നു നിന്നാൽ നാട്ടുകാർ എന്ത് പറയും എന്ന ചീപ്പ് ചിന്താഗതി ഉള്ള ഈ തന്ത കൂടിയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ കാൻസർ, ക്ഷയരോഗികൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്  (17 minutes ago)

ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം...  (1 hour ago)

കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്ന് വിദഗ്‌ധസമിതി  (1 hour ago)

തൊഴിലാളികളായ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി 'പിങ്ക് ബസ്" സർവീസ് ആരംഭിച്ചതെന്ന് മന്ത്രി സി.പി.ജോൺ  (1 hour ago)

ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....  (1 hour ago)

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു....  (1 hour ago)

പുതിയ വീടും വിവാഹയോഗവും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌  (2 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...  (2 hours ago)

ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (9 hours ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി  (9 hours ago)

സംസ്ഥാനത്ത് ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ ഇന്നും നിയന്ത്രണം ഉണ്ടാകും  (12 hours ago)

പി കെ കാളന്‍ ഭവന പദ്ധതി ക്രമക്കേടില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെഎം ഷാജി  (12 hours ago)

യുവജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി  (12 hours ago)

കൊല്ലത്ത് മകളുടെ മൃതദേഹം കായലില്‍ കണ്ടെത്തിയതിന് പിന്നാലെ അമ്മയും മരിച്ചു  (12 hours ago)

Malayali Vartha Recommends