കേരളത്തില്‍ ആറ് പാസഞ്ചര്‍ തീവണ്ടികള്‍ തിങ്കളാഴ്ച മുതല്‍; സര്‍വീസ് പുനരാരംഭിക്കുന്നത് ഇങ്ങനെ

കേരളത്തില്‍ ആറ് പാസഞ്ചര്‍ തീവണ്ടികള്‍ തിങ്കളാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. എറണാകുളം ജങ്ഷന്‍-ഗുരുവായൂര്‍ (06438/06447), ഷൊര്‍ണൂര്‍ ജങ്ഷന്‍-നിലമ്പൂര്‍ റോഡ് (06465/06468), ഗുരുവായൂര്‍-തൃശ്ശൂര്‍ (06445/06446), കൊല്ലം ജങ്ഷന്‍-തിരുവനന്തപുരം സെന്‍ട്രല്‍ (06423/06424), കോട്ടയം-കൊല്ലം (06785/06786), പുനലൂര്‍-കൊല്ലം (06669/06670) എന്നീ തീവണ്ടികളാണ് സര്‍വീസ് ആരംഭിക്കാൻ പോകുന്നത്.
അതേസമയം ട്രെയിന്‍ നേരത്തെ എത്തിച്ചേര്‍ന്ന സന്തോഷത്തില്‍ പ്ലാറ്റ്‌ഫോമില്‍ നൃത്തംചെയ്ത് യാത്രക്കാരുടെ വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറലാകുകയാണ്. മധ്യപ്രദേശിലെ രത്‌ലാം സ്റ്റേഷനില്‍നിന്നാണ് ഈ രസകരമായ കാഴ്ച അരങ്ങേറിയിരുന്നത്. ബുധനാഴ്ച, ബാന്ദ്ര-ഹരിദ്വാര്‍ ട്രെയിന്‍ സ്റ്റേഷനില്‍ 20 മിനിട്ട് നേരത്തെ എത്തിച്ചേര്‍ന്നിരുന്നു. ഇതോടെയായിരുന്നു യാത്രക്കാരുടെ ഈ ആഹ്ളാദപ്രകടനം ഉണ്ടായത്.
യാത്രക്കാര്‍ എല്ലാവരും ചേര്‍ന്ന് ഗുജറാത്തി നൃത്തരൂപമായ 'ഗര്‍ബ' അവതരിപ്പിക്കുകയാണ് ചെയ്തത്. പ്ലാറ്റ്‌ഫോം നമ്പർ അഞ്ചില്‍നിന്നുള്ള ഈ സന്തോഷപ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്. ബുധനാഴ്ച രാത്രി 10.15-നാണ് ട്രെയിന്‍ സ്‌റ്റേഷനിലെത്തിയത്. പത്തുമിനിട്ടാണ് ട്രെയിന് ഈ സ്റ്റേഷനില്‍ സ്റ്റോപ്പുള്ളത്.
എന്നാൽ ട്രെയിന്‍ 20 മിനുട്ട് നേരത്തെ എത്തിയതോടെ യാത്രക്കാര്‍ക്ക് ആകെ അരമണിക്കൂര്‍ സമയമാണ് സ്‌റ്റേഷനില്‍ ഇവർക്ക് ലഭിച്ചത്. ഓഡ്‌നി, ഉഡി ഉഡി ജായേ തുടങ്ങിയ ഗാനങ്ങള്‍ക്കായിരുന്നു യാത്രക്കാര്‍ ഒരുമിച്ച് ചുവടുവെച്ചത്. യാത്രക്കാരുടെ ആനന്ദനൃത്തത്തിന്റെ വീഡിയോ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























