കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ക്ലാസ്സിൽ ആ തുറന്നുപറച്ചിൽ; പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

കാസർകോട് പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരു വർഷത്തിന് ശേഷം യുവാവ് അറസ്റ്റിലായിരിക്കുകയാണ്. തായന്നൂര്‍ വേങ്ങച്ചേരിലെ ധനീഷി(28)നെയാണ് അമ്പലത്തറ പോലീസ് അറസ്റ്റുചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലായിരുന്നു സംഭവം നടന്നിരുന്നത്. എന്നാൽ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയിരുന്നത്.
ഇതിനുപിന്നാലെ ചൈല്‍ഡ്ലൈന്‍ അധികൃതര്‍ പെണ്‍കുട്ടിയില്‍നിന്ന് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം അമ്പലത്തറ പോലീസില്‍ പരാതി നല്‍കുകയാണ് ചെയ്തത്. ഇതേതുടര്‍ന്ന് യുവാവിനെതിരേ പോക്‌സോ കുറ്റം ചുമത്തി പോലീസ് അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha


























