മെഡിക്കൽ വിദ്യാർഥികൾ സ്ഥിരമായി കേൾക്കുന്നു ഒരു ചോദ്യമുണ്ട്; സ്റ്റതസ്കോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമേതാണ്? മൂന്നാം കൊല്ലമാണ് ഞാൻ ആദ്യം ആ ചോദ്യം കേട്ടത്; അത് ഏതാണെന്ന് വെളിപ്പെടുത്തി ഡോ സുൽഫി നൂഹു

മെഡിക്കൽ വിദ്യാർഥികൾ സ്ഥിരമായി കേൾക്കുന്നു ഒരു ചോദ്യമുണ്ട്. സ്റ്റതസ്കോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമേതാണ്? മൂന്നാം കൊല്ലമാണ് ഞാൻ ആദ്യം ആ ചോദ്യം കേട്ടത്. അത് ഏതാണെന്ന് വെളിപ്പെടുത്തി ഡോ സുൽഫി നൂഹു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇത് സ്റ്റെതസ്കോപ്പ്. മെഡിക്കൽ വിദ്യാർഥികൾ സ്ഥിരമായി കേൾക്കുന്നു ഒരു ചോദ്യമുണ്ട്.
സ്റ്റതസ്കോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമേതാണ്? മൂന്നാം കൊല്ലമാണ് ഞാൻ ആദ്യം ആ ചോദ്യം കേട്ടത്. എൻറെ ഉത്തരം തെറ്റി. മറ്റ് പലരുടേയും. അല്പം സ്മാർട്ടാകാൻ ശ്രമിച്ച ഞാൻ "ഓൾ ഓഫ് ദ എബൊവ്" എന്ന് ഉത്തരം പറഞ്ഞു. ചോദ്യം ചോദിച്ച അധ്യാപകൻ സുന്ദരമായി ചിരിച്ചു. ഡോ. ജോയ് ഫിലിപ്പ് സർ ഒരു പക്ഷേ ആ കാലഘട്ടത്തിലെ മെഡിക്കൽ വിദ്യാർഥികളുടെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകൻ. ഓൾ ഓഫ് ദ എബൊവ് പറഞ്ഞവരെ പ്രത്യേകം നോക്കിക്കൊണ്ട്
സ്വതസിദ്ധമായ ചിരിയോടെ അദ്ദേഹം പറഞ്ഞു. "ഓൾ ഓഫ് ദ എബൊവ്"അല്ല ഉത്തരം. "നണ് ഓഫ് ദി എബൊവ്" ആണ് . ശരിക്കും ശരിയുത്തരം. രണ്ട് ഇയർ പീസിനും ഇടയ്ക്കുള്ള ഭാഗം. അതായത് തലച്ചോറ് ! ബുദ്ധി. അദ്ദേഹത്തിൻറെ ആയിരക്കണക്കിന് സരസമായ മെസ്സേജുകളിൽ ഒന്ന്! വലിയ തലച്ചോറിനും വലിയ മനസ്സിനും അഗാധമായ മെഡിക്കൽ വിജ്ഞാനത്തിനും ഉടമയായിരുന്ന ജോയ് ഫിലിപ്പ് സാർ നമ്മെ വിട്ടു പിരിഞ്ഞു. ആദരാഞ്ജലികൾ.
https://www.facebook.com/Malayalivartha


























