കൊല്ലാന്‍ കാരണം അവിഹിതം : പല വട്ടം ഭാര്യ താക്കീതു ചെയ്തിട്ടും വിനോദ് മൈന്‍ഡ് ചെയ്തില്ല

വളാഞ്ചേരിയിലെ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രണം നടത്തിയത് കൊല്ലപ്പെട്ട വിനോദിന്റെ ഭാര്യ ജ്യോതിയെന്ന് പോലീസ്. പ്രതി യൂസഫിന് വേണ്ട എല്ലാ സൗകര്യവും ജ്യോതിയാണ് ചെയ്തു കൊടുത്തത്. കൊലക്കുപിന്നില്‍ വിനോദിന്റെ അവിഹിത ബന്ധവും അതില്‍ ഉണ്ടാകാന്‍ പോകുന്ന കുട്ടിക്ക് സ്വത്ത് വീതംവച്ച്
പോകുമെന്ന ഭയവും മൂലമെന്ന് പോലീസ്. കൂടാതെ പ്രതിയുടെ മുന്‍വൈരാഗ്യവും കാരണമായി.
പ്രതി സാഹില്‍ യൂസഫ് താമസിച്ചിരുന്നത് കൊച്ചിയിലെ വിനോദിന്റെ ഫ്‌ലാറ്റിലായിരുന്നു. വിനോദിന്റെ അപഥ സഞ്ചാരത്തെക്കുറിച്ച് ഭാര്യ ജ്യോതിയെ അറിയിച്ചത് യൂസഫായിരുന്നു. ഇതിന്റെ വൈരാഗ്യത്തിന് യൂസഫിനെ വിനോദ് കള്ളക്കേസില്‍ കുടുക്കി. ഇതേ തുടര്‍ന്നാണ് ജ്യോതിയും യൂസഫും ഗൂഢാലോചന നടത്തിയത്. കൊല്ലപ്പെട്ട വിനോദ് കൊച്ചി ജോമര്‍ ഫ്‌ലാറ്റ് തട്ടിപ്പുക്കേസിലെ പ്രതിയാണ്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതി യൂസഫ് കൊച്ചിയില്‍ പിടിയിലായിരുന്നു. വിനോദിന്റെ കുടുംബ സുഹൃത്താണ് പ്രതി യൂസഫ്. കൊലപാതകത്തില്‍ ഭാര്യ ജ്യോതിക്കും പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ഒപ്പം നിന്നാല്‍ ഫ്‌ളാറ്റ് നല്‍കാമെന്ന് ജ്യോതി പറഞ്ഞിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ജ്യോതിയെ ഉടന്‍ അറസ്റ്റു ചെയ്യും.
കുടുംബവഴക്കാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. വിനോദിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇതില്‍ ഒരു കുട്ടിയുമുണ്ട്, സ്ത്രീ രണ്ടാമതും ഗര്‍ഭിണിയുമാണ്. ഇത് കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതിനും സ്വത്ത് വീതം വയ്ക്കുന്നതിലേക്കും നയിക്കും.
ഇതേത്തുടര്‍ന്ന് ജ്യോതിയുടെ നിര്‍ദേശ പ്രകാരമാണ് കൊച്ചിയില്‍ വച്ച് പരിചയമുള്ള യൂസഫ് വീട്ടില്‍ വരുന്നത്. രാത്രി ഏഴുമണിയോടെ വളാഞ്ചേരിയിലെത്തിയ യൂസഫിനെ ജ്യോതി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ കാത്തിരുന്ന യൂസഫ് ഒന്നരയോടുകൂടി കൃത്യം നിര്‍വഹിച്ച് രക്ഷപെട്ടു. ഇറ്റാലിയന്‍ പൗരത്വമുള്ള ജ്യോതി പിടിയിലായില്ലെങ്കില്‍ അവിടേക്ക് കടക്കാമെന്നാണ് കരുതിയിരുന്നത്.
ഇന്നലെ രാവിലെയാണ് വളാഞ്ചേരി വെണ്ടല്ലൂര്‍ വീട്ടില്‍ താമസിക്കുന്ന ഇടപ്പള്ളി സ്വദേശി കുറ്റിക്കാടന്‍ വിനോദ് (54)നെ വെട്ടേറ്റു മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. വാടക വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് അക്രമികള്‍ വിനോദ്കുമാറിനെ തലങ്ങും വിലങ്ങും വെട്ടിയത് 38 തവണയാണ്. മൃതദേഹത്തില്‍ വസ്ത്രങ്ങളൊന്നുംതന്നെ ഇല്ലായിരുന്നു. മൂര്‍ച്ചയുള്ള ബ്ലേഡ്‌കൊണ്ടാണ് ജ്യോതിയുടെ കഴുത്തില്‍ പരുക്കേല്‍പ്പിച്ചിട്ടുള്ളതെന്നു പൊലീസ് പറഞ്ഞു. നിലവില്‍ വിനോദ്- ജ്യോതി ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. യൂസഫും ജ്യോതിയും തമ്മിലുള്ള ബന്ധം പോലീസ് അന്വേഷിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha