ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിയമക്കുരുക്കില്‍; ടി വി അനുപമക്കെതിരെ പ്രധാനമന്ത്രിക്ക് പരാതിയുമായി സി.സി.എഫ്.ഐ

മലയാളികളെ വിഷപ്പച്ചക്കറി തീറ്റിക്കില്ലെന്ന് ഉറച്ച നിലപാടുമായി മുമ്പോട്ട് പോയ ഭക്ഷ്യസുരക്ഷാ കമമീഷ്ണര്‍ അനുപമ ഐഎസിന് നിയമക്കുരുക്കുമായി വിഷലോബി. അനുപമക്കെതിരെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം അതൃപ്തി പ്രകടിപ്പിച്ചതായറിയുന്നു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനു വിരുദ്ധമായി അന്യസംസ്ഥാനത്തു പോയി ഭക്ഷ്യവസ്തുക്കള്‍ പരിശോധിച്ചതാണ് പഴ്‌സണല്‍ മന്ത്രാലയം ഗൗരവപൂര്‍വമെടുത്തിരിക്കുന്നത്. അതിര്‍ത്തി കടന്നെന്നാണ് പ്രധാന വാദം.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ തമിഴ്‌നാട് പച്ചക്കറിയില്‍ അമിത വിഷാംശമാണെന്ന് ആരോപിച്ച് കേരളത്തില്‍ വ്യാപകമായ പ്രചാരണം നടന്നിരുന്നു. ഇതേ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടി.വി.അനുപമയുടെ നിര്‍ദേശപ്രകാരം അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലെ പഴം പച്ചക്കറി ഫാമുകളില്‍ പോയി സാമ്പിളുകള്‍ ശേഖരിച്ചു. തമിഴ്‌നാട് പച്ചക്കറികളിലും പഴങ്ങളിലും അനുവദനീയമായതിലും അഞ്ചു മുതല്‍ പത്തുവരെ ഇരട്ടി വിഷാംശം അടങ്ങിയിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. കേരള കാര്‍ഷിക സര്‍വ്വകലാശാല നടത്തിയ പരിശോധനയിലാണ് വിഷാംശങ്ങള്‍ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ക്രോപ്പ് കെയര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യാ അധികൃതര്‍ കാര്‍ഷിക സര്‍വ്വകലാ ശാലക്ക് നോട്ടീസ് അയച്ചപ്പോള്‍ തമിഴ്‌നാട് പച്ചക്കറിയില്‍ അമിതവിഷമുണ്ടെന്നു കണ്ടെത്തിയെന്ന വാദം നിഷേധിച്ചിരിക്കയാണ്.
രണ്ടായാരത്തി ആറിലെ കേന്ദ്ര ഫുഡ്് സേഫ്റ്റി സ്റ്റാന്‍ഡേഡ് ആക്ട് പ്രകാരം അന്യസംസ്ഥാനങ്ങളില്‍പ്പോയി ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാനവകാശമില്ല. മറ്റു സംസ്ഥാനങ്ങളിലും സമാനരീതിയില്‍ ഭക്ഷ്യസുരക്ഷാ നിയമം നിലനില്‍ക്കേ ഏകപക്ഷീയമായി മറ്റൊരു സംസ്ഥാനത്തു കടന്നുകയറി പരിശോധന നടത്താന്‍ പാടില്ല. എന്നാല്‍ ഫാമുകള്‍ക്കകത്തു പോയി പരിശോധന നടത്താന്‍ പാടില്ലെന്ന് നിയമം മൂലം വിലക്കിയിട്ടുമുണ്ട്. വിപണനസ്റ്റാളുകളില്‍ പോയി മാത്രമേ സാമ്പിളെടുക്കാനും പരിശോധിക്കാനും പാടുള്ളൂ എന്നും നിയമം അനുശാസിക്കുന്നു.
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വ്യക്തിഗത നടപടികളെക്കുറിച്ചുള്ള പരാതികള്‍ പരിശോധിച്ച് നടപടി എടുക്കുന്ന പേഴ്‌സണല്‍ ആന്‍ഡ് പബ്ലിക്ക് ഗ്രീവെന്‍സസ് വകുപ്പിലെ അണ്ടര്‍ സെക്രട്ടറി ജി. ശ്രീനിവാസന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അനുപമക്കെതിരെയുള്ള വക്കീല്‍ നോട്ടീസ് ചീഫ് സെക്രട്ടറിക്കയച്ചു. തമിഴ്‌നാട് പച്ചക്കറിയില്‍ അമിത വിഷാംശമുണ്ടെന്ന അനുപമയുടെ റിപ്പോട്ടിനെതിരെ ക്രോപ്പ് കെയര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പരാതി നല്‍കിയിട്ടുണ്ട്. ഒരു അന്താരാഷ്ട്രസംഘടനയുടെ വെബ്‌സൈറ്റ് അപ്പടി പകര്‍ത്തിയാണത്രേ അനുപമ വിഷപ്പച്ചക്കറിയിലെ കീടനാശിനിക്കെതിരെ നടപടി ആരംഭിച്ചത്.
കേരളത്തിലെ നിരോധിക്കപ്പെട്ട മറ്റുപൊടിക്കമ്പനി ലോബിക്കാരും ശക്തമായി അനുപമക്കെതിരെ രംഗത്തുണ്ട്. അനുപമയെ സഹായിക്കാന്‍ ആരും രംഗത്തെത്തിയില്ലെങ്കില്‍ കേസില്‍ കുടുക്കി ആ നല്ല ഉദ്യോഗസ്ഥയെ നിശബ്ദയാക്കാന്‍ അവര്‍ക്ക് കഴിയും. നഷ്ടം മലയാളിക്കും. നിര്‍ബാധം വിഷം കഴിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha