അണ്ണാഹസാരെയ്ക്ക് വധഭീഷണി

സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയ്ക്ക് വധഭീഷണി. രാജസ്ഥാനിലെ സികറില്‍ അണ്ണാ ഹസാരെ താമസിക്കുന്ന വസതിക്കു സമീപം ഇരുചക്രവാഹനത്തിലെത്തിയ അപരിചിതനായ വ്യക്തി കത്ത് വലിച്ചെറിയുകയായിരുന്നുവെന്നു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.കത്ത് വലിച്ചെറിയുന്നതു കണ്ടെ ഹസാരയുടെ പ്രവര്‍ത്തകരിലൊരാള്‍ ഉടന്‍ പൊലീസിനെ അറിയിച്ചു.
ഇന്ന് സികറില്‍ ഹസാരെയുടെ നേതൃത്വത്തില്‍ ഒരു റാലി സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ പങ്കെടുക്കാന്‍ അണ്ണാ ഹസാരെ സികറില്‍ വരരുത് എന്നാണ് കത്തില്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. കത്ത് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ അണ്ണാ ഹസാരെയ്ക്ക് സുരക്ഷ ശക്തമാക്കിയതായി പോലീസ് പറഞ്ഞു. കത്തിന്റെ ഉറവിടത്തെ സംബന്ധിച്ച് അന്വേഷിച്ച് വരുന്നതായും പൊലീസ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























