ശാശ്വതികാനന്ദ സ്വാമിയുടെ മരണം കൊലപാതകമെന്ന് സ്വാമി പ്രകാശാനന്ദ

ശാശ്വതികാനന്ദ സ്വാമിയുടെ മരണം കൊലപാതകമെന്ന് ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റും ശിവഗിരി മഠാധിപതിയുമായ സ്വാമി പ്രകാശാനന്ദയുടെ വെളിപ്പെടുത്തല്‍. ശാശ്വതികാനന്ദയുടെ മൃതദേഹം കണ്ടപ്പോള്‍ സ്വഭാവിക മരണമല്‌ളെന്ന് മനസിലായിരുന്നു. നെറ്റിയില്‍ മുറിവുണ്ടായിരുന്നു. എന്നാല്‍, അന്നു പറഞ്ഞത് മൃതദേഹം കരക്കെത്തിക്കാനുള്ള ശ്രമത്തിനിടെ കമ്പോ, കയറോ കൊണ്ടതാകാമെന്നാണ്. നീന്തല്‍ അറിയാവുന്ന ശാശ്വതികാനന്ദ എങ്ങനെ മുങ്ങിമരിക്കുമെന്നും സ്വാമി പ്രകാശാനന്ദ ചോദിക്കുന്നു.
ശാശ്വതികാനന്ദ പൂര്‍ണ ആരോഗ്യവാനായിരുന്നു. സ്വഭാവിക മരണം അല്‌ളെന്ന് അന്നേ താന്‍ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നില്‍ ആരെന്ന് അറിയില്ല. ഈ കാര്യങ്ങള്‍ തുറന്നു പറയുന്നതില്‍ തനിക്കാരെയും ഭയമില്‌ളെന്നും സ്വാമി പ്രകാശാനന്ദ വ്യക്തമാക്കി.
2002 ജൂലൈ ഒന്നിനാണ് ശിവഗിരി മുന്‍ മഠാധിപതിയായ സ്വാമി ശാശ്വതികാനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആലുവ പുഴയില്‍ രാവിലെ കുളിക്കാന്‍ ഇങ്ങിയതായിരുന്നു അദ്ദേഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























