വിനോദിനെ കെട്ടാന്‍ ഇറ്റാലിയന്‍ നഴ്‌സ് ജസീന്ത ജോര്‍ജ് ജ്യോതിയായി; ഇറ്റാലിയന്‍ പൗരത്വമുള്ള ജ്യോതിക്ക് യൂറോപ്പിലും കേരളത്തിലുമായി 100 കോടിയുടെ സ്വത്തുക്കള്‍

വളാഞ്ചേരി കൊലപാതകം യൂസഫിന്റെ കണക്കു കൂട്ടല്‍ പിഴച്ചു. വിനോദിനെ വധിക്കാനുള്ള സംഭവത്തിന്റെ പ്ലാനിങ്ങില്‍ ചെറിയ ഒരു പാളിച്ച അതാണ് ജ്യോതിയുടെയും യൂസഫിന്റെയും കണക്കു കൂട്ടലുകള്‍ തെറ്റിച്ചത്. വിനോദിനെ വെട്ടിക്കൊന്നതോടെ യൂസഫ് പരിഭ്രാന്തിയിലായി. ശേഷം യൂസഫ് ജ്യോതിയുടെ കഴുത്തില്‍ പേനാക്കത്തികൊണ്ട് കുത്തി മുറിവേല്‍പ്പിച്ചെങ്കിലും അത് ചെറിയ പരിക്കായിരുന്നു. കൂടാതെ ജ്യോതിക്ക് ബോധം പോയിട്ടില്ലാത്തതിനാല്‍ സംഭവശേഷം നാട്ടുകാരെ വിളിച്ചറിയിക്കാത്തത് പോലീസിന് സംശയമായി. മോഷണം നടക്കാത്തതും പോലീസിന് തുമ്പായി. യൂസഫും വിനോദും തമ്മിലുള്ള മുന്‍വൈരാഗ്യവും പ്രതിക്ക് എതിരായി. ഒരു പക്ഷേ ജ്യോതി ഇറ്റലിയില്‍ ഇരുന്ന് പ്രഫഷണല്‍ ക്വേട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചിരുന്നെങ്കില്‍ ഈ കേസ് തെളിയില്ലായിരുന്നു.
ജ്യോതി യഥാര്‍ത്ഥത്തില്‍ ജസീന്ത
ഇറ്റാലിയന്‍ പൗരത്വമുള്ള ജസീന്ത ജോര്‍ജ്. തെളിവുകളില്ലാതെ ഭര്‍ത്താവിനെ വകവരുത്തുക. അതിന് ശേഷം ഇറ്റലിക്ക് വിമാനം കയറുക. അതായിരുന്നു ലക്ഷ്യം. എന്നാല്‍ പൊലീസിന്റെ സാങ്കേതിക മികവലൂന്നിയ അന്വേഷണം എല്ലാം പൊളിച്ചു. നീണ്ട പ്രണയത്തിനൊടുവിലെ വിവാഹം നല്‍കിയ മാനസിക പീഡനങ്ങളാണ് ജ്യോതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നതാണ് സത്യം. പല വട്ടം വിനോദിന്റെ അവിഹിതത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായിട്ടുണ്ട്. ജ്യോതിക്കും വിനോദിനും ഒരു മകനുണ്ട്.
യുവതി ഗര്‍ഭിണിയായത് പെട്ടെന്നുള്ള കൊലക്ക് കാരണം
കൊല്ലം കുണ്ടറ സ്വദേശിനിയായ ഇരുപത്തിയാറുകാരിയെ വിനോദ് ഗുരുവായൂരിലെ ഫ്‌ലാറ്റില്‍ താമസിപ്പിച്ചിട്ടുള്ളതായും വിനോദിന് ഈ യുവതിയില്‍ ഒരു കുട്ടിയുള്ളതായും ജ്യോതി അടുത്തിടെ അറിഞ്ഞു. യുവതി ഇപ്പോള്‍ ഗര്‍ഭിണിയുമാണ്. ഇതോടെ കൊല നടത്താന്‍ ജ്യോതിയെ തീരുമാനിക്കുകയായിരുന്നു. അതോടെ, വിനോദിനെ കൊല്ലാന്‍ തീരുമാനിച്ചു. വധിക്കാനുള്ള പദ്ധതി തയാറാക്കിയത് ജ്യോതി ഒറ്റയ്ക്കാണ്. ജ്യോതിയുടെ ഉടമസ്ഥതയിലുള്ള എറണാകുളത്തെ ഫ്‌ലാറ്റില്‍ താമസിക്കുന്ന മുഹമ്മദ് യൂസഫിന്റെ സഹായമാണ് ജ്യോതി തേടിയത്. വിനോദ് പലപ്പോഴും എറണാകുളത്തെ ഫ്‌ലാറ്റില്‍ മറ്റു സ്ത്രീകളുമായി എത്താറുണ്ടെന്ന് സമീപത്ത് താമസിച്ചിരുന്ന യൂസഫ്, ജ്യോതിയെ അറിയിച്ചിരുന്നു. ഇതില്‍ പ്രകോപിതനായി യൂസഫിനെതിരെ വിനോദ് വ്യാജ മോഷണക്കേസ് കൊടുക്കുകയും യൂസഫിന്റെ മകന്റെ വിവാഹം മുടക്കുകയും ചെയ്തിരുന്നു. യൂസഫിനും വിനോദിനോട് പകയുണ്ടായി.
ആദ്യം സയനൈഡ് ശ്രമം
യൂസഫിനെ ഉപയോഗിച്ച് വിനോദിനെ വധിക്കാന്‍ ജ്യോതി ഇതിനു മുന്‍പും ശ്രമം നടത്തിയിരുന്നു. എറണാകുളത്തെ ഫ്‌ലാറ്റില്‍വച്ച് സയനൈഡ് നല്‍കി കൊല്ലാനായിരുന്നു ആദ്യ തീരുമാനം. സയനൈഡ് കിട്ടാതിരുന്നതിനാല്‍ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. അതിന് ശേഷമാണ് ഇപ്പോഴത്തെ കൊലയിലേക്ക് കാര്യങ്ങള്‍ എത്തിയത്. വിനോദിനെ കൊലപ്പെടുത്താന്‍ രണ്ടു വെട്ടുകത്തികള്‍ സംഘടിപ്പിച്ചു. ഇതിലൊന്ന് കൊച്ചിയിലെ ഫ്‌ലാറ്റിലും മറ്റൊന്ന് വെണ്ടല്ലൂരിലെ വീട്ടിലും സൂക്ഷിച്ചു. കൊലപാതകദിവസം രാത്രി വളാഞ്ചേരിയിലെത്തിയ യൂസഫിനെ കാറില്‍ ജ്യോതിയാണു വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയത്. കൃത്യം നിര്‍വഹിച്ചതിനുള്ള പാരിതോഷികമായി വീട്ടിലുണ്ടായിരുന്ന 3.40 ലക്ഷം രൂപ നല്‍കിയാണ് ജ്യോതി യൂസഫിനെ യാത്രയാക്കിയത്.
വ്യാജമോഷണക്കേസിലെ പക
ജ്യോതി ഇറ്റലിയില്‍ പോകുന്ന സമയത്താണ് അവരുടെ പേരില്‍ എറണാകുളത്തുള്ള ഫഌറ്റില്‍ വിനോദ് മറ്റ് സ്ത്രീകളെ കൊണ്ടുവരുന്നത് അത്രേ. ഇത് ജ്യോതി അറിഞ്ഞതോടെ വിനോദ് മറ്റൊരു തന്ത്രവും കാട്ടി.
അത് മനസ്സിലാക്കിയ വിനോദ് ജ്യോതിയുടെ ലോക്കറില്‍നിന്നും 30 പവന്‍ സ്വര്‍ണമെടുത്ത് വിറ്റ് ഇരിമ്പിളിയത്ത് സ്ഥലം വാങ്ങി. സ്വര്‍ണം എടുത്തത് യൂസഫാണെന്ന് പ്രചരിപ്പിച്ചു. യൂസഫിന്റെ മകന്റെ വിവാഹംവരെ മുടക്കുകയുംചെയ്തു. ഈ വൈരാഗ്യം യൂസഫിന് വിനോദിനോടുണ്ട്. അത് ജ്യോതി സമര്‍ഥമായി ഉപയോഗിക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം ഇറ്റലിയിലേക്ക് കടന്ന് മകനോടൊപ്പം അവിടെ സ്ഥിരതാമസമാക്കാനായിരുന്നു ജ്യോതിയുടെ പദ്ധതി.
ഇരുവര്‍ക്കും 100 കോടി വീതം ആസ്തി
100 കോടിയോളം രൂപ വിനോദ്കുമാറിന്റെ പേരില്‍ ആസ്തിയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജ്യോതിയുടെ പേരിലും കോടികളുടെ ആസ്തിയുണ്ട്. വിനോദിന്റെ ആസ്തികളില്‍ ഭൂരിഭാഗവും ജസീന്തയുടെ സമ്പാദ്യക്കരുത്തില്‍ നേടിയതാണ്. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തതിനാല്‍ വിനോദിന്റെ പുതിയ ബന്ധം പ്രയാസമാകുമെന്നും വിനോദ് സ്വത്ത് അവരുടെ പേരിലേക്ക് മാറ്റുമെന്ന് ഭയന്നുമാണ് ജ്യോതി കൊലപാതകം ആസൂത്രണം ചെയ്തത്
സാക്ഷികളോ പ്രത്യക്ഷ തെളിവുകളോ ഇല്ലാത്ത കേസില്‍ മൊബൈല്‍ ഫോണ്‍ കോളുകള്‍ ട്രാക്ക് ചെയ്താണ് കേസ് തെളിയിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് 12 മണിക്കൂറിനുള്ളിലാണ് കൊച്ചിയിലെ വീട്ടില്‍നിന്ന് മുഖ്യപ്രതിയായ മുഹമ്മദ് യൂസഫിനെ പൊലീസ് പിടികൂടിയത്. ഇതോടെ ജ്യോതിയുടെ പൊയ്മുഖം പൊളിഞ്ഞു. അതിന് മുമ്പ് തന്നെ പലതും സമ്മതിച്ചിരുന്നു. പിന്നെ എല്ലാം പുറത്തായി. നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതിയെയും പിടിച്ച് കേസും തെളിയില്ല, കേരളാ പോലീസിനാണ് ശരിക്കും ഈ സംഭവത്തില്‍ കൈയ്യടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























