ഹജ്ജിനു പോയ ഹാജിമാരുടെ മടക്കയാത്ര 15ന് ആരംഭിക്കും

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരുടെ മടക്കയാത്ര ഒക്ടോബര്‍ 15ന് ആരംഭിക്കും. ഹജ്ജ് ക്യാമ്പ് നടത്തിയ നെടുമ്പാശ്ശേരി ഹാംഗര്‍ കെട്ടിടത്തിലാണ് തിരിച്ചുവരവിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബന്ധുക്കള്‍ക്ക് ഹാംഗറിന് പുറത്ത് ഹാജിമാരെ സ്വീകരിക്കാന്‍ സൗകര്യമുണ്ടാകും. സുരക്ഷാ കാരണങ്ങളാല്‍ ഹാംഗറിനകത്തേക്കുള്ള പ്രവേശത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഒരു കവറിലുള്‍പ്പെട്ട ഹാജിമാരെ സ്വീകരിക്കുന്നതിന് പരമാവധി മൂന്ന് പേര്‍ക്കാണ് പ്രവേശ പാസ് നല്‍കുക. പാസിന് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. പരിമിതികള്‍ പരിഗണിച്ച് സന്ദര്‍ശകര്‍ ഹജ്ജ് കമ്മിറ്റിയുമായി സഹകരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2710717, 2717571.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























