തദ്ദേശ തെരഞ്ഞെടുപ്പ്: പെമ്പിളൈ ഒരുമൈ ചൊവ്വാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

പെമ്പിളൈ ഒരുമൈ ഞായറാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും തിങ്കളാഴ്ചയിലേക്ക് മാറ്റി. സ്ഥാനാര്‍ഥികളെ കണ്ടത്തെുന്ന നടപടികള്‍ എസ്‌റ്റേറ്റുകളില്‍ നടക്കുന്നതായി ഗോമതി അറിയിച്ചു. ചൊവ്വാഴ്ച രാവിലെ പെമ്പിളൈ ഒരുമൈ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്ന് നേതാക്കള്‍ പറയുന്നു. സുര്യനെല്ലിയില്‍ സമരം നടത്തുന്ന തൊഴിലാളികള്‍ കഴിഞ്ഞ രണ്ടുദിവസം ദേശീയപാതകള്‍ ഉപരോധിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെ മൂന്നാര്‍ മൗണ്ട് കാര്‍മല്‍ പള്ളിയില്‍നിന്ന് തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വികാരി അടക്കമുള്ളവര്‍ സമരപ്പ
ന്തലിലത്തെി.
മൂന്നാറിലെ രാഷ്ട്രീയകക്ഷികള്‍ക്കെതിരെ പെമ്പിളൈ ഒരുമൈ മൂന്നാംഘട്ട സമരമാണ് ആരംഭിച്ചിരിക്കുന്നത്. ഇലക്ഷനില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി യൂനിയനുകളെ പ്രതിസന്ധിയിലാക്കുകയാണ് ഇവരുടെ ലക്ഷ്യം. പെമ്പിളൈ ഒരുമൈയുടെ ബന്ധുക്കളെ കണ്ടത്തെി ഇലക്ഷന് പങ്കെടുപ്പിക്കാന്‍ യൂനിയനുകളും നീക്കം നടത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha