നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിന് ഇനി മൂന്നു ദിവസംകൂടി

തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക നല്‍കാന്‍ ഇനി മൂന്നു ദിവസങ്ങള്‍ കൂടി മാത്രം. ഏകദേശം 22,000 വാര്‍ഡുകളിലേക്ക് ആദ്യ മൂന്നു ദിവസങ്ങളില്‍ മുന്നൂറോളം നാമനിര്‍ദേശ പത്രികകള്‍ മാത്രമാണു ലഭിച്ചത്. രണ്ട് അവധി ദിവസങ്ങള്‍ക്കിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിന്റെ അന്തിമഘട്ടത്തിലേക്കു പ്രവേശിച്ചതിനാല്‍ ഇന്നുമുതല്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ തിരക്കു കൂടുമെന്നാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ വിലയിരുത്തല്‍. ഒന്നരലക്ഷത്തോളം പത്രികകള്‍ ലഭിക്കാമെന്നാണ് ഏകദേശ കണക്ക്. പത്രികകളുടെ സൂക്ഷ്മപരിശോധന 15-നാണ് നടക്കുന്നത്.
സൂക്ഷ്മപരിശോധനാ സമയത്തു സ്ഥാനാര്‍ഥിക്കും തിരഞ്ഞെടുപ്പ് ഏജന്റുമാര്‍ക്കും സ്ഥാനാര്‍ഥിയുടെ ഒരു നിര്‍ദേശകനും സ്ഥാനാര്‍ഥി രേഖാമൂലം അധികാരപ്പെടുത്തിയ വ്യക്തിക്കും ഹാജരാകാം. സൂക്ഷ്മപരിശോധനാ സമയത്ത് ഇവര്‍ക്കു എല്ലാ സ്ഥാനാര്‍ഥികളുടെയും നാമനിര്‍ദേശ പത്രികകള്‍ പരിശോധിക്കുന്നതിനും സൗകര്യം ലഭിക്കും.
സ്ഥാനാര്‍ഥിയുടെ യോഗ്യതയും അയോഗ്യതയും പത്രികാപരിശോധനയ്ക്കായി നിശ്ചയിച്ച ദിവസവുമായി ബന്ധപ്പെടുത്തിയാണു പരിശോധിക്കുന്നത്. പത്രിക സമര്‍പ്പിക്കുന്ന ദിവസം സ്ഥാനാര്‍ഥിക്ക് 21 വയസ്സു പൂര്‍ത്തിയായിരിക്കണം.
ഗുരുതരമായ ന്യൂനതകള്‍ ഉണ്ടെങ്കില്‍ മാത്രമേ പത്രിക നിരസിക്കാന്‍ പാടുള്ളൂ എന്നു കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചെറിയ സാങ്കേതിക പിശകുകളും എഴുത്തുപിശകുകളും അവഗണിക്കും. തിരഞ്ഞെടുപ്പുവര്‍ഷം, വാര്‍ഡിന്റെ പേര്, വോട്ടര്‍ പട്ടികയിലെ നമ്പര്‍, ചിഹ്നം തിരഞ്ഞെടുക്കല്‍, വയസ്സ്, പേര് എന്നിവയിലെ ചില ചെറിയ കുഴപ്പങ്ങള്‍ അവഗണിക്കും.
പത്രിക സമര്‍പ്പിക്കുന്ന സമയത്തു തിരുത്താന്‍ കഴിയുന്ന തെറ്റുകളാണെങ്കില്‍ അപ്പോള്‍ തിരുത്തിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശം നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha