കൊച്ചി കോര്‍പ്പറേഷനില്‍ നയനാരുടെ മകള്‍ സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ഥി,നിര്‍ദ്ദേശം വെച്ചത് നയനാരുടെ കുടുംബം

കൊച്ചി കോര്‍പറേഷനില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ മകള്‍ ഉഷ പ്രവീണ്‍ മത്സരിക്കും. രവിപുരം വാര്‍ഡി(61)ലാകും ഉഷ പത്രിക നല്‍കുക.സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ഥിയായാണ് ഉഷയെ പരിഗണിക്കുക.
കെ. കരുണാകരന്റെ പുത്രി പത്മജ വേണുഗോപാല്‍ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ഥി ആയേക്കുമെന്ന പ്രചാരണം ഉണ്ടായതോടെയാണു എല്‍.ഡി.എഫില്‍ ഉഷയുടെ പേര് ഉയര്‍ന്നുവന്നത്.
നായനാരുടെ കുടുംബം തന്നെയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍ ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യമെടുത്തു. നായനാരുടെ ഇളയമകളാണ് ഉഷ. നായനാരുടെ മക്കളില്‍ ആദ്യമായാണ് ഒരാള്‍ രാഷ്ട്രീയ പോരാട്ടത്തിന് ഇറങ്ങുന്നത്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍നിന്നും ബിരുദം നേടിയ ഉഷ വിവാഹശേഷമാണു കൊച്ചിയിലേക്കു താമസം മാറിയത്. എറണാകുളം രാമവര്‍മ ക്ലബ് സെക്രട്ടറിയാണു ഭര്‍ത്താവ് പ്രവീണ്‍ മേനോന്‍. മക്കള്‍: ഗോകുല്‍ കൃഷ്ണ, അംഗിത പ്രവീണ്‍.
എല്‍.ഡി.എഫ്. ഇന്നലെ പ്രഖ്യാപിച്ച കൊച്ചി കോര്‍പ്പറേഷന്‍ സ്ഥാനാര്‍ഥി പട്ടികയില്‍ മേയര്‍ സ്ഥാനാര്‍ഥികളാകാന്‍ പരിഗണിക്കുന്ന മറ്റു രണ്ടു പേര്‍ കൂടി ഇടംപിടിച്ചിട്ടുണ്ട്. വനിതാ കമ്മിഷന്‍ മുന്‍ ചെയര്‍പഴ്‌സണ്‍ മോനമ്മ കോക്കാട്ട് ഗിരിനഗറിലും മുന്‍ എസ്.എഫ്.ഐ. നേതാവ് ഡോ. പൂര്‍ണിമ നാരായണന്‍ ഗാന്ധി നഗറിലും ജനസമ്മിതി തേടും .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha