തങ്ങള്‍ക്ക് ജോലി തരുവെന്ന് ഒന്നാം റാങ്കുകാരി, നിയമനമാകാതെ യുവ ഐഎഫ്എസുകാര്‍

യുവ ഐ.എഫ്.എസുകാര്‍ക്ക് പണിയില്ല. വനംവകുപ്പില്‍ വന്യജീവിപരിപാലനത്തില്‍ വിദഗ്ദ്ധപരിശീലനം പൂര്‍ത്തിയാക്കിയ യുവ ഐ.എഫ്.എസുകാര്‍ എട്ട് മാസമായി നിയമനമില്ലാതെ ശമ്പളം പറ്റുന്നത്. വന്യജീവി വേട്ടയും വനംകൊള്ളയും നേരിടാനാവാതെ, വനംവകുപ്പില്‍ ആളില്ലാതിരിക്കുബോഴാണ് യുവ ഐ.എഫ്.എസുകാര്‍ ഓഫീസില്‍ ഈച്ചയടിച്ച് ഇരിക്കുന്നത്.
2011 ബാച്ചിലെ കാശ്മീരുകാരനായ കിഷന്‍കുമാര്‍, 2012 ബാച്ചിലെ ഒന്നാം റാങ്കുകാരി മലയാളിയായ കീര്‍ത്തി, തമിഴ്‌നാട് സ്വദേശി നരേന്ദ്രബാബു, മഹാരാഷ്ട്ര സ്വദേശി സുയോക് പാട്ടീല്‍ എന്നിവര്‍ക്കാണ് എട്ട് മാസമായി നിയമനം കിട്ടാത്തത്. 45,000 മുതല്‍ 50,000 രൂപ വരെ ഇവര്‍ക്ക് വെറുതേ മാസശമ്പളം കൊടുക്കേ ഗതികേടിലാണ് സംസ്ഥാനസര്‍ക്കാരും. നാല് മാസം മുമ്പ് തമിഴ്‌നാട്ടില്‍ നിന്ന് സ്ഥലംമാറിയെത്തിയ 2008 ബാച്ചില്‍ പെട്ട മീനാക്ഷി എന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥയ്ക്കും നിയമനമായിട്ടില്ല. ഇവര്‍ക്ക് 65,000 ത്തോളം രൂപ ശമ്പളമുണ്ട്. വിരമിച്ചശേഷം ഐ.എഫ്.എസ് പദവി ലഭിച്ചവര്‍ ഡി.എഫ്.ഒമാരായി സര്‍വീസില്‍ തുടരുമ്പോഴാണ് യുവാക്കള്‍ വെറുതേയിരിക്കുന്നത്. നിയമനത്തിനുമുമ്പ് വനംകൊള്ളക്കാരെ എങ്ങനെ നേരിടണമടക്കമുള്ള ട്രെയിനിംഗ് ആറ് മാസത്തോളം ഇവര്‍ക്ക് വനമേഖലകളില്‍ ഉണ്ടായിരുന്നു.
കിഷന്‍കുമാര്‍ നിലമ്പൂര്‍ നോര്‍ത്ത് മേഖലയിലും കീര്‍ത്തി പറമ്പിക്കുളത്തും നരേന്ദ്രബാബു മലയാറ്റൂര്‍ ഡിവിഷനിലും സുയോക് പാട്ടീല്‍ കോന്നിയിലുമാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. കിഷന്‍കുമാര്‍ പെരിയാര്‍ കടുവാസങ്കേതത്തില്‍ 11 മാസത്തെ വന്യജീവിപരിപാലന പരിശീലനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ ചെറുപ്പക്കാരുടെ സേവനം ഫലപ്രദമായി ഉപയോഗിക്കാതെ അധികൃതര്‍ ഇവരുടെ ആവേശം കെടുത്തുകയാണെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ പറയുന്നു.
വനപരിപാലനത്തിന് ആവശ്യത്തിന് ജീവനക്കാരില്ലെന്ന വിമര്‍ശനം ശക്തമാണ്. റേഞ്ച് ഓഫീസര്‍മാരുടെ നിരവധി ഒഴിവുകളുമുണ്ട്. എന്നിട്ടും വര്‍ഷങ്ങളായി പ്രൊമോഷന്‍ കാത്ത് കഴിയുന്ന ഡെപ്യൂട്ടി റേഞ്ചര്‍മാരുടെ സ്ഥാനക്കയറ്റനിര്‍ദ്ദേശവും വനംവകുപ്പിന്റെ ഫയലിലുറങ്ങുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha