ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് താരങ്ങള്‍ പിന്മാറണം... പരസ്യത്തില്‍ അഭിനയിച്ചതില്‍ സങ്കടമുണ്ടെന്ന് ലാല്‍

ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് സിനിമാ താരങ്ങളെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ പറഞ്ഞു. റിമി ടോമി, വിജയ് യേശുദാസ്, ലാല്‍ എന്നിവരാണ് ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നത്.
അതേസമയം കോവിഡിന്റെ കാലഘട്ടത്തില്‍ ഒരുപാട് സാമ്പത്തിക പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്ന സമയത്താണ് ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ അഭിനയിച്ചതെന്നും അതിത്രയും വലിയ പ്രശ്‌നങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും വഴിവെക്കുമെന്ന് ചിന്തിച്ചിരുന്നില്ലെന്നും നടന്‍ ലാല്‍ ഒരു മാധ്യമത്തോട് പറഞ്ഞു. ഇത്തരത്തിലുള്ള പരസ്യത്തില്‍ അഭിനയിച്ചതില്‍ സങ്കടമുണ്ടെന്നും താരം പറഞ്ഞു.
നമ്മുടെ ആദരണീയരായ കലാകാരന്‍മാര്‍ ഇത്തരം സാമൂഹ്യവിരുദ്ധമായ പരസ്യങ്ങളില്‍ പങ്കെടുക്കുന്നത് ലജ്ജാകരമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ അഭിനേതാക്കളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. പണമില്ലാത്ത ഒരു മനുഷ്യനല്ല അദ്ദേഹം. വിരാട് കോഹ്ലി അഞ്ച് പൈസയില്ലാത്ത യാചകനല്ല.
വിജയ് യേശുദാസും റിമി ടോമിയും ഇത്തരം പരസ്യങ്ങളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ട്. അത്തരം ലജ്ജാകരമായ പരസ്യങ്ങളില്‍ നിന്നും ജനവിരുദ്ധവും രാജ്യദ്രോഹപരവുമായ പരസ്യങ്ങളില്‍ നിന്നും മാന്യന്‍മാര്‍ വിട്ടുനില്‍ക്കണം. അഭിനേതാക്കളുടെ സംഘടനയും ഇക്കാര്യം പരിഗണിക്കണമെന്ന് ഗണേഷ് ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന് കീഴില്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍ മറുപടി പറഞ്ഞു. സാംസ്‌കാരിക വിപ്ലവം അഭിനേതാക്കളുടെ മനസ്സില്‍ വരണം. അങ്ങനെ സംഭവിച്ചാല്‍ മാത്രമേ ഇതിന് മാറ്റമുണ്ടാകൂ. താരങ്ങളോട് ഇക്കാര്യം നമുക്കെല്ലാവരും ചേര്‍ന്ന് അഭ്യര്‍ത്ഥിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























