മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്... ശബരീനാഥനെ അറസ്റ്റ് ചെയ്തതിനോട് പ്രതികരിച്ച് വി ടി ബല്‍റാം

വിമാനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെ എസ് ശബരീനാഥനെ അറസ്റ്റ് ചെയ്തതിനോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വി ടി ബല്‍റാം. എന്തൊരു ഭീരുവാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് ബല്‍റാം ചോദിച്ചു. ഒപ്പം കെഎസ് ശബരീനാഥന് അദ്ദേഹം അഭിവാദ്യങ്ങളും അറിയിച്ചു.
അതേസമയം മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ എംഎല്‍എ കെ.എസ്.ശബരീനാഥന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ശബരിനാഥന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്.
അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ആവശ്യപ്പെടുമ്‌ബോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഫോണ്‍ ഹാജരാക്കണമെന്നതാണ് മറ്റൊരു ഉപാധി. അരലക്ഷം രൂപയുടെ ബോണ്ടും കോടതി നിര്‍ദേശിച്ചു.
കേസില്‍ രാവിലെ അറസ്റ്റിലായ ശബരീനാഥനെ വൈകീട്ടാണ് കോടതിയില്‍ ഹാജരാക്കിയത്. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ ശംഖുമുഖം എസിപിക്ക് മുന്നിലെത്താന്‍ ശബരീനാഥനോട് നിര്‍ദേശിച്ചിരുന്നു.10.40ന് ശബരീനാഥന്‍ ചോദ്യം ചെയ്യലിന് ഹാജരായി.11 മണിക്ക് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ശബരീനാഥിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം തുടങ്ങി.
https://www.facebook.com/Malayalivartha


























