അന്വേഷണത്തിനെത്തിയ പൊലീസുകാർക്ക് നേരെ ആക്രമണം : ആറുപേരെ പിടികൂടി കിളിമാനൂർ പൊലീസ്

കിളിമാനൂർ അന്വേഷണത്തിനെത്തിയ പൊലീസുകാർക്ക് നേരെ ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ. കിളിമാനൂർ ബാറിന് സമീപം മദ്യപ സംഘം അക്രമം നടത്തുന്ന വിവരമറിഞ്ഞെത്തിയ പൊലീസുകാർക്ക് നേരെ ഒരു സംഘം ആളുകൾ ആക്രമണം നടത്തുകയായിരുന്നു.
കേസിൽ തട്ടത്തുമല നെടുമ്പാറ ലക്ഷം വീട് കോളനി വിനോദ്(41), സുജ ഭവനിൽ സുജീഷ് (31), ചരുവിള പുത്തൻവീട് അനീഷ് (34), വട്ടപ്പച്ച കുന്നുവിള വീട് അഭിലാഷ് (24), നെടുമ്പാറ ലക്ഷം വീട് സുമേഷ് (29), വണ്ടന്നൂർ മണിലാൽ മന്ദിരത്തിൽ മണിലാൽ (33)എന്നിവരെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 11 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥനായ കിരണിനെ അക്രമികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഈ ആക്രമണത്തിൽ കൈയ്ക്ക് പരിക്കേറ്റ പോലീസ് ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നിർദ്ദേശാനുസരണം ഐഎസ്എച്ച്ഒ സനൂജ്, എസ്ഐ വിജിത് കെ. നായർ, എഎസ്ഐ ഷാജു, സിപിഒമാരായ ശ്രീരാജ്, പ്രിജിത്ത്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha

























