കോണ്ടവും വൈബ്രേറ്ററും എംഡിഎംഐയും ഡിവെഎഫ്‌ഐ നേതാവിന്റെയും കാമുകിയുടെയും ലീലാവിലാസങ്ങള്‍ പൊക്കി ഡിവൈഎഫ്‌ഐയുടെ മറവില്‍ ലഹരി വില്‍പ്പന

കേരളത്തില്‍ ലഹരി ഉപയോഗം പുതിയ തലത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. പ്രധാന നഗരങ്ങള്‍ മാത്രം ലക്ഷ്യവച്ച് നടന്നിരുന്ന ലഹരി മാഫിയകള്‍ ഇപ്പോള്‍ കേരളത്തില്‍ മുഴുവന്‍ വ്യാപിച്ചിരിക്കുകയാണ്. പന്തളത്തെ ലഹരി വേട്ട ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. എംഡിഎംഎയുമായി പിടിയിലായവര്‍ ഡിവൈഎഫ്‌ഐ നേതാക്കളാണ്. മുറിയില്‍ നിന്ന് കണ്ടെടുത്തത് പായ്ക്കറ്റ് കണക്കിന് കോണ്ടവും വൈബ്രേറ്ററുകളുമാണ്
ഒരു യുവതിയടക്കമുള്ള അഞ്ചംഗസംഘമാണ് പിടിയിലായത്. യുവതി തങ്ങിയിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്ന് 154 ഗ്രാം എംഡിഎംഎയും കോണ്ടവും ലൈംഗിക ഉപകരണങ്ങളുമാണ് കണ്ടെടുത്തത്. ഷാഹിന എന്നാണ് യുവതിയുടെ പേര് സംഭവത്തിലെ മുഖ്യപ്രതി രാഹുലിന്റെ കാമുകിയാണ് ഷാഹിന എന്നാണ് വിവരം. മോഡലിങ് ഭ്രമമാണ് ലഹരിക്കച്ചവടത്തിലേക്ക് നയിച്ചത്. ഒറ്റിയത് സഖാക്കളായ കരുനാഗപ്പള്ളിയിലെ മയക്കുമരുന്ന് വില്‍പ്പനക്കാരാണെന്നാണ് വിവരം. പൊലീസ് സംഭവം കയ്യോടെ പിടികൂടിയിട്ടും ലാഘവത്തോടെയാണ് ആ കട്ടിലില്‍ ഇരിക്കുന്നത്. പന്തളം മണികണ്ഠനാല്‍ത്തറയ്ക്ക് സമീപം റിവര്‍ വോക്ക് ഹോട്ടലില്‍ നിന്നുമാണ് ഇവരെ പിടികൂടുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് റെയ്ഡ് നടക്കുന്നതും ഇവരെ പിടികൂടുന്നതും.
ഭരണപ്പാര്‍ട്ടിയുടെ യുവജനസംഘടനയുടെ തലപ്പത്തിരിക്കുന്നുവെന്ന ആനുകൂല്യം മുതലാക്കി ലഹരിമരുന്ന് കച്ചവടം നടത്തിയ ഇവരെ ഇതേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി സംഘമാണ് ഒറ്റിയതെന്ന് സൂചന. കരുനാഗപ്പള്ളി സംഘത്തെ നയിക്കുന്നതും ഡിവൈഎഫ്‌ഐയുടെ നേതാക്കളാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു.
അടൂര്‍ പറക്കോട് ഗോകുലം വീട്ടില്‍ മോനായി എന്ന രാഹുല്‍ (29), കൊല്ലം കുന്നിക്കോട് അസ്മിന മന്‍സിലില്‍ ഷാഹിന (23), പള്ളിക്കല്‍ പെരിങ്ങനാട് ജലജു വിലാസം ആര്യന്‍ (21), പന്തളം കുടശനാട് പ്രസന്ന ഭവനം വിധു കൃഷ്ണന്‍(20), കൊടുമണ്‍ കൊച്ചുതുണ്ടില്‍ സജിന്‍ (20) എന്നിവരാണ് പിടിയിലായത്. ഇതില്‍ മോനായി ഡിവൈഎഫ്‌ഐയുടെ പറക്കോട് മേഖലാ കമ്മറ്റിയംഗമാണ്.
ആര്യന്‍ ഡിവൈഎഫ്‌ഐ പെരിങ്ങനാട് വായനശാലാ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും സജിന്‍ കൊടുമണിലെ അറിയപ്പെടുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാഹിന മോനായിയുടെ കാമുകിയാണെന്ന് പറയപ്പെടുന്നു. പിതാവ് മരിച്ചു പോയ ഷാഹിനയുടെ മോഡലിങ് ഭ്രമം മുതലെടുത്താണ് മോനായി ഈ ഫീല്‍ഡിലേക്ക് ഇറക്കിയത്. മോനായി പോകുന്നിടത്തൊക്കെ ഷാഹിനയെയും കൂട്ടിയിരുന്നു. മോഡലിങിന് പോകുന്നുവെന്ന് മാതാവിനോട് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നത്.
ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് ടീം പരിശോധന നടത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് ഷാഹിനയെയും കൂട്ടി മോനായി ഹോട്ടലില്‍ മുറിയെടുത്തത്. ഇവിടേക്ക് പുറത്തുനിന്ന് ചിലരും എത്തിയിരുന്നു. പിടിയിലായവരെല്ലാം ലഹരി വില്‍പനക്കാര്‍ ആണെന്നും ബംഗളൂരുവില്‍നിന്നാണ് എംഡിഎംഎ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.
മൊബൈല്‍ ഫോണുകളില്‍ നിന്ന് ലൈംഗികവേഴ്ചയുടെ ദൃശ്യവും കണ്ടെത്തി. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ഞങ്ങളുടെ സ്വകാര്യതയല്ലേ എന്നായിരുന്നുവത്രേ മറുപടി. കഞ്ചാവ് ലേഹ്യം, നിരവധി പെന്‍ഡ്രൈവുകള്‍ എന്നിവയും മുറിയില്‍ നിന്ന് കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന മറവില്‍ ലഹരി മരുന്ന് വില്‍പ്പനയ്ക്കായി നിരവധി ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്. അടൂര്‍ മേഖലയിലെ എംഡിഎംഎ കച്ചവടത്തിന്റെ കുത്തക മോനായിയുടെ ടീമിനായിരുന്നു. കരുനാഗപ്പള്ളി കേന്ദ്രീകരിച്ചുള്ള മറ്റൊരു ടീം ഇവിടെ പിടിമുറുക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. അതിന്റെ ചൊരുക്കാന്‍ പൊലീസിന് ഇന്‍ഫര്‍മേഷന്‍ കിട്ടാന്‍ കാരണമെന്ന് പറയപ്പെടുന്നു.
വെള്ളിയാഴ്ച വൈകിട്ടാണ് ഷാഹിനയെയും കൂട്ടി മോനായി ഇവിടെ മുറിയെടുത്തത്. ഇവിടേക്ക് പുറമേ നിന്ന് ചിലരും എത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് ടീം പരിശോധന നടത്തിയത്. പിടിയിലായവരെല്ലാം ലഹരി വില്‍പനക്കാര്‍ ആണ് . ബംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ എത്തിച്ചത് എന്നാണ് ഇവര്‍ പറഞ്ഞത്.
154 ഗ്രാം കൊമേഴ്‌സ്യല്‍ പര്‍പ്പസിന് ഉപയോഗിക്കുന്നതാണ്. 10 ഗ്രാം വരെ കൈവശം വച്ചിരുന്നാല്‍ ജാമ്യം കിട്ടുന്ന വകുപ്പാണ്. ചെറിയ ഗ്രാം തൂക്കത്തില്‍ നാടിന്റെ പലഭാഗത്തായി മയക്കു മരുന്ന് എത്തിച്ചു നല്‍കുകയാണ് കാരിയര്‍മാര്‍ ചെയ്യുന്നത്. 10 ഗ്രാമിന്റെ ചെറിയ പൊതികളാക്കിയാല്‍ പിടികൂടപ്പെട്ടാലും ജാമ്യം കിട്ടും. പന്തളത്തെ ഹോട്ടലില്‍ വലിയ അളവില്‍ കൊണ്ടു വന്ന ശേഷം പങ്കു വച്ച് വില്‍ക്കാനായിരുന്നു പദ്ധതി. മയക്കു മരുന്ന് കടത്തുന്നതില്‍ സംശയം തോന്നാതിരിക്കാന്‍ വേണ്ടിയാണ് യുവതിയെ കൂടെ കൂട്ടിയതെന്ന് പ്രതികള്‍ പറയുന്നു.
https://www.facebook.com/Malayalivartha