സുപ്രീം കോടതിയില്‍ പിണറായി ചക്രശ്വാസം വലിക്കും; സ്വപ്നയെ പ്രതിരോധിക്കാന്‍ ശിവശങ്കറിനെ ഇറക്കി സര്‍ക്കാരിന്റെ കളി

അന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കുന്നു. എന്ന അരോപണത്തെ തുടര്‍ന്നാണ് കേസ് ബംഗ്ലൂരുവിലേയ്ക്ക് മാറ്റാനുള്ള ആവശ്യവുമായി ഇഡി സുപ്രീം കോടതിയിലേയ്ക്ക് പോയത്. തെളിവുകളും മൊഴികളുമെല്ലാം സുപ്രീം കോടതിയ്ക്ക് കൈമാറുന്നതോടെ പിണറായിക്ക് പൂട്ടു വീഴും എന്നാണ് കരുതപ്പെടുന്നത് അങ്ങനെ സംഭവിക്കാതിരിക്കാന്‍. വന്‍ നീക്കങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. കോടതിയില്‍ കേസിന്റെ തുടരന്വേഷണത്തെയും വിചാരണ ബംഗളൂരുവിലേക്കു മാറ്റാനുള്ള ഇ.ഡിയുടെ നീക്കത്തെയും സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുാന്‍ തന്നെ ഉറച്ചിരിക്കുകയാണ്. വിചാരണ ബംഗളുരുവിലേക്കു മാറ്റണമെന്ന ഇ.ഡിയുടെ ഹര്‍ജിക്കെതിരേ എം. ശിവശങ്കറും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ കക്ഷിചേരും. അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ശിവശങ്കറിന്റെ അപേക്ഷയില്‍ സര്‍ക്കാരിന്റെ നിലപാട് ഉന്നയിക്കും. ഇ.ഡി. കേസില്‍ സര്‍ക്കാര്‍ കക്ഷിയല്ലെങ്കിലും ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയുമെന്നാണു നിയമോപദേശം.
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിനു നീക്കം നടക്കുന്നത്. എന്നാല്‍, സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സി പരിശോധിച്ച് തെളിവില്ലെന്നു കണ്ട് തള്ളിയതാണെന്നും അതിനാല്‍ തുടരന്വേഷണം ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. സ്വപ്‌ന വീണ്ടും ആരോപണവുമായി വന്നതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ കോടതികളെ അപേക്ഷിച്ചു കേരളത്തിലെ കോടതികളെപ്പറ്റി ആക്ഷേപങ്ങളില്ലെന്ന വാദവും വിചാരണ മാറ്റുന്നതിനെതിരായി സര്‍ക്കാര്‍ ഉന്നയിക്കും.
വിചാരണകോടതി മാറുന്നതിലൂടെ പ്രയാസപ്പെടുക പ്രതികളും സാക്ഷികളുമാണ്. സ്വര്‍ണക്കടത്തു കേസ് പ്രതികള്‍ക്കെതിരേ വിജിലന്‍സും ക്രൈംബ്രാഞ്ചും പോലീസും വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ ബംഗളുരുവിലേക്കു മാറുന്നതു കേരളത്തിലെ കോടതി നടപടികളെ ബാധിക്കും. പ്രതികള്‍ക്കു കേസിന്റെ ആവശ്യത്തിനായി ബംഗളുരുവിലേക്കു താമസം മാറ്റേണ്ടി വരും. ഇതു അന്വേഷണത്തിനു തടസമാകുമെന്നും സര്‍ക്കാര്‍ ബോധിപ്പിക്കും. െൈചന്ന, ഹൈദരാബാദ് എന്നിവിടങ്ങള്‍ പരിഗണിക്കാതെ, ബംഗളുരുവിലേക്കു തന്നെ വിചാരണ മാറ്റണമെന്ന ഇ.ഡിയുടെ ആവശ്യത്തില്‍ ദുരൂഹതയുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ കരുതുന്നു. പി.എസ്. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, എം. ശിവശങ്കര്‍ എന്നിവരാണു കേസിലെ പ്രതികള്‍.
കേസിന്റെ വിചാരണ കേരളത്തില്‍ നടന്നാല്‍, സാക്ഷികളെ സ്വാധീനിച്ച് അട്ടിമറിയുണ്ടാകുമെന്ന ആശങ്കയാണു ഇ.ഡി. ഉന്നയിക്കുന്നത്. കക്ഷികളുടെ വാദം കൂടി കേട്ട ശേഷമാകും സുപ്രീം കോടതി ഇ.ഡിയുടെ അപേക്ഷ തീര്‍പ്പാക്കുക. സ്വപ്‌ന സുരേഷും പി.എസ്. സരിത്തും വിചാരണക്കോടതി മാറ്റത്തെ എതിര്‍ക്കില്ല. എന്നാല്‍, ശിവശങ്കറും സന്ദീപ് നായരും സുപ്രീം കോടതിയില്‍ എതിര്‍പ്പറിയിക്കും.
വിചാരണാനടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങാനിരിക്കെയായിരുന്നു ഇഡിയുടെ നിര്‍ണായക നീക്കം. അന്വേഷണത്തിന്റെ തുടക്കം മുതല്‍ കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കുന്നു. കേസില്‍ പ്രതിയായ ഏറെ സ്വാധീനമുള്ള ഉന്നതനു വേണ്ടിയാണിത്. സ്വപ്നയുടെ മൊഴി മാറ്റിക്കാനും സമ്മര്‍ദമുണ്ട്. വിസ്താരം കേരളത്തില്‍ നടന്നാല്‍ സ്വാധീനമുളള ഉന്നതര്‍ തടസ്സമുണ്ടാക്കും. വ്യാജ തെളിവുകളുണ്ടാക്കി വിചാരണ അട്ടിമറിച്ചേക്കുമെന്നും ഹര്‍ജിയില്‍ ഇഡി ആരോപിച്ചു.
അന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കുന്നു. കേസില്‍ പ്രതിയായ ഏറെ സ്വാധീനമുളള ഉന്നതന് വേണ്ടിയാണിത്. സ്വപ്ന സുരേഷിന്റെ മൊഴി മാറ്റിക്കാന്‍ സമ്മര്‍ദമുണ്ട്. വിസ്താരം കേരളത്തില്‍ നടന്നാല്‍ സ്വാധീനമുളള ഉന്നതര്‍ തടസമുണ്ടാക്കുകയും വ്യാജ തെളിവുകള്‍ ഉണ്ടാക്കി വിചാരണ അട്ടിമറിക്കാനും ഇടയുണ്ട്. അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത തകര്‍ക്കും വിധമുളള പ്രചാരണമുണ്ടാകും.
അന്വേഷണ ഏജന്‍സിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുന്നു. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്തു. കേന്ദ്ര ഏജന്‍സിക്കെതിരെ ജുഡ്യഷ്യല്‍ കമ്മീഷനെ വരെ നിയമിച്ച് വ്യാജ തെളിവുണ്ടാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും ഹര്‍ജിയില്‍ പറയുന്നു.അതിനിടെ, മുഖ്യമന്ത്രിക്ക് എതിരായ രഹസ്യ മൊഴി ഇ.ഡി. സുപ്രീംകോടതിക്ക് കൈമാറിയാല്‍ അതിനെ എങ്ങനെ നേരിടണമെന്നതിനെ സംബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച തുടങ്ങിയതായാണ് സൂചന.
https://www.facebook.com/Malayalivartha