ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച പ്രവാസികളെ പിടികൂടി; സമുദ്ര മാര്‍ഗമെത്തിയത് ഇവരെ കണ്ടെത്തിയത് കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്‍ഡ് ബോട്ട് പട്രോള്‍ സംഘങ്ങൾ

ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ഒരുകൂട്ടം വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തതായി റിപ്പോർട്ട്. സമുദ്ര മാര്‍ഗമെത്തിയ ഇവരെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്‍ഡ് ബോട്ട് പട്രോള്‍ സംഘങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. പിടിയിലായവര്‍ ഒരു ഏഷ്യന്‍ രാജ്യത്തു നിന്നുള്ളവരാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്.
അതോടൊപ്പം തന്നെ രാജ്യത്തേക്ക് നുഴഞ്ഞുകയാറാന്‍ ശ്രമിച്ച ഏഷ്യക്കാരുടെ ഒരു സംഘത്തെ ഒമാന്റെ സമുദ്ര അതിര്‍ത്തിക്കുള്ളില്‍ വെച്ച് കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്‍ഡ് ബോട്ട് പട്രോള്‍ സംഘങ്ങള്‍ അറസ്റ്റ് ചെയ്‍തതായാണ് റോയല്‍ ഒമാന്‍ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ വിശദീകരിക്കുന്നത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും അറിയിപ്പിൽ പറയുന്നുണ്ട്. എന്നാല്‍ പിടിയിലായവര്‍ ഏത് രാജ്യത്തു നിന്നുള്ളവരാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha
























