കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....

രാഹുലിനെതിരെ ദുബായ് കേന്ദ്രമാക്കി പുതിയൊരു 'പീഡന തിരക്കഥ' അണിയറയിൽ ഒരുങ്ങുകയാണ്. എന്നാൽ ഈ വ്യാജ അതിജീവിതമാരുടെ മുഖംമൂടി വലിച്ചുകീറാൻ സുപ്രീം കോടതി അഭിഭാഷക ദീപ ജോസഫ് രംഗത്തെത്തിയിരിക്കുന്നു. "ചെറ്റക്കുടിലിൽ നിന്ന് കൊട്ടാരത്തിലെത്തിയവർ" മെനയുന്ന ഈ പുതിയ നാടകം ആണ് ദീപ കുറിപ്പ് പങ്കുവച്ച് പൊളിച്ചടുക്കിയത്.
കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു. എനിക്ക് കിട്ടിയ അറിവുകൾ ശരിയാണെങ്കിൽ അടുത്ത അതിജീവിത കളത്തിലേക്ക് ഇറങ്ങാൻ റെഡി ആയി നിൽക്കുന്നു. അതും ദുബായ് ബേസ് ആണ്.. ഇലക്ഷൻ വരെ ഇങ്ങനെ നീളും. അത് കഴിഞ്ഞാൽ കെട്ടടങ്ങും. തിരക്കഥ റെഡി ആണ്. പലരുടെയും ഔദാര്യം കൊണ്ട് ചെറ്റക്കുടിലിൽ നിന്ന് കൊട്ടാരത്തിലേക്കു എത്തിയ കെട്ട്യോനെ കൂട്ടത്തിൽ നിർത്താതെ നാട്ടിലെ കൊട്ടാരം നോക്കാൻ ഏല്പിച്ചു ദുബായിൽ വിലസുന്ന ആളാണ് അടുത്തതായി അരങ്ങിലേക്ക് വരാൻ പോകുന്നത്.. ഉടനെ തിരശീല പൊങ്ങും..
ബഹുമാനപ്പെട്ട കേരളം ഹൈകോടതി സ്വദേശത്തും പ്രവാസത്തും ഉള്ള മലയാളികൾക്ക് വല്ലാത്ത നാണക്കേടായി മാറിയിരിക്കുന്ന ഈ സമ്പ്രദായം ഒന്ന് നിർത്തലാക്കാൻ വേണ്ട സത്വര നടപടികൾ എടുക്കാൻ കനിയണം. വ്യാജരെ നിർവ്യാജം അകത്തിടാൻ പോലീസിന്റെ സഹായം ഉണ്ടാവണം. എന്നെപോലെ ചിന്തിക്കുന്ന ഒരുപാട് പേർക്കുവേണ്ടിയുള്ള ഒരു അഭ്യർത്ഥനയാണിത്. ഒരു പണിയും ഇല്ലാത്ത സത്യസന്ധത തൊട്ടു തേച്ചിട്ടില്ലാത്ത മീഡിയയും സജീവമാകും. അഭിഭാഷകായ ഞാൻ സത്യം തുറന്ന് കാണിക്കാൻ നീതിക്ക് കൂട്ട് നിന്നിട്ട് മീഡിയ വാർത്തു കണ്ടു പകച്ചത്...
ഞാൻ ഒരു അതിജീവിതയായി ആരുടെയൊക്കെയോ ഗർഭം അലസിപ്പിച്ചു ആർക്കൊക്കെയോ എതിരെ പരാതി കൊടുത്തു മാനം പോയപോലെ ആക്കിയ മീഡിയ അറ്റാക്ക്ന് നമോവാകം... യഥാർത്ഥ അതിജീവിത ഇന്നും വെളിയിൽ നീതിക്കായി അലയുന്നു. കാരണം അവർ പെയ്യ്ഡ് സർവീസിൽ വന്നവൾ ആയിരുന്നില്ല, പീഡകൻ പാർട്ടിയുടെ വേണ്ടപ്പെട്ട ആളും.. പീഡകരെ മന്ത്രിയും MLA യും ആക്കി വാഴിക്കുന്ന പാർട്ടിയും സർക്കാരും യഥാർത്ഥ അതിജീവിതമാരെ കണ്ടില്ലെന്നു നടിക്കുന്നു. അത് ചൂണ്ടി കാണിക്കുന്നവരെ ആൾക്കൂട്ട അറ്റാക്കിലൂടെ നിശബ്ദ ആക്കുന്നു..
https://www.facebook.com/Malayalivartha
























