Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രോഗമുക്തിയും ധനനേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് ശുഭവാർത്തകൾ!

15 FEBRUARY 2026 07:16 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ജീവിതത്തിൽ നിർണ്ണായകമായ ചില മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്ന ദിവസമാണിത്. തൊഴിൽ അന്വേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അനുകൂലമായ അവസരങ്ങൾ വന്നുചേരും. സ്വന്തം കഴിവുകൾക്കും യോഗ്യതകൾക്കും അനുസൃതമായ മികച്ച ജോലി ലഭിക്കാൻ സാധ്യത കാണുന്നു.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ആരോഗ്യ കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തണം. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ, ചുമ, പനി എന്നിവ വരാൻ സാധ്യതയുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് നിയമപരമായ നടപടികൾക്കോ സർക്കാർ തലത്തിലുള്ള പ്രശ്നങ്ങൾക്കോ കാരണമായേക്കാം.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): കുടുംബത്തിൽ സംയമനം പാലിക്കേണ്ട ദിവസമാണിത്. ജീവിതപങ്കാളിയുമായോ മക്കളുമായോ ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ വലിയ കലഹങ്ങളിലേക്ക് നീങ്ങാൻ ഇടയുണ്ട്. പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾ ഒഴിവാക്കി ബന്ധങ്ങൾ സംരക്ഷിക്കാൻ ശ്രദ്ധിക്കണം.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ബന്ധുജനങ്ങളുടെ പൂർണ്ണ പിന്തുണയും സഹകരണവും എല്ലാ കാര്യങ്ങളിലും പ്രതീക്ഷിക്കാം. വളരെക്കാലമായി കാണാതിരുന്ന പ്രിയപ്പെട്ട ബന്ധുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കാനും ഇന്ന് അവസരം ലഭിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): വിശിഷ്ട വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം വേദി പങ്കിടാനും സാധിക്കും. വിലമതിക്കാനാവാത്ത സമ്മാനങ്ങളോ പാരിതോഷികങ്ങളോ ലഭിക്കാൻ സാഹചര്യമുണ്ട്. സ്ഥാനപ്രാപ്തി, ധനനേട്ടം, പുതിയ ആഭരണങ്ങളുടെ ലബ്ധി എന്നിവയും ഈ ദിവസം വാഗ്ദാനം ചെയ്യുന്നു.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): സഹപ്രവർത്തകരുമായി അനാവശ്യമായ അഭിപ്രായ ഭിന്നതകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. ഇത് സ്വന്തം നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം. ജോലിഭാരം വർദ്ധിക്കുന്ന രീതിയിലുള്ള സ്ഥലമാറ്റമോ മറ്റ് തൊഴിൽ ക്ലേശങ്ങളോ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): സ്വത്ത് സംബന്ധമായ കേസുകളിൽ തിരിച്ചടികൾ നേരിടേണ്ടി വന്നേക്കാം. കുടുംബത്തിൽ നിന്ന് മാറിനിൽക്കേണ്ട സാഹചര്യമുണ്ടാകും. ഉറക്കക്കുറവ്, ഭക്ഷണ സുഖക്കുറവ് എന്നിവയും ചെയ്യുന്ന കാര്യങ്ങളിൽ തടസ്സങ്ങളും അനുഭവപ്പെടാൻ ഇടയുള്ളതിനാൽ ജാഗ്രത പാലിക്കുക.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): സൗഹൃദങ്ങൾ പുതുക്കാനും ഉല്ലാസയാത്രകൾ പോകാനുമുള്ള അവസരങ്ങൾ വന്നുചേരും. സ്ത്രീകളിൽ നിന്ന് സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായ ധനലാഭവും പുതിയ അലങ്കാരവസ്തുക്കളുടെ ശേഖരവും ഇന്ന് മനസ്സിന് സന്തോഷം നൽകും.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): അനാവശ്യ ചിന്തകൾ മനസ്സിനെ അസ്വസ്ഥമാക്കാൻ ഇടയുണ്ട്. ശാരീരികമായ ബുദ്ധിമുട്ടുകളും പ്രവർത്തന തടസ്സങ്ങളും അലച്ചിലും അനുഭവപ്പെട്ടേക്കാം. ഭാഗ്യക്കുറവ് തോന്നുന്ന സാഹചര്യങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ ഈശ്വര പ്രാർത്ഥനയോടെ മുന്നോട്ട് നീങ്ങുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): രോഗാദി ദുരിതങ്ങളിൽ നിന്ന് മോചനം ലഭിക്കുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. സമൂഹത്തിൽ നല്ല കാര്യങ്ങൾ ചെയ്യാനും അംഗീകാരം നേടാനും അവസരമുണ്ടാകും. ദാമ്പത്യ ഐക്യം, തൊഴിൽ വിജയം, ധനനേട്ടം എന്നിവ ഇന്ന് ലഭിക്കും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): മാനസികാരോഗ്യം ശ്രദ്ധിക്കേണ്ട ദിവസമാണിത്. അറിയാതെ പോലും ചതിക്കുഴികളിൽ വീഴാതെ ജാഗ്രത പുലർത്തണം. കേസ് വഴക്കുകളോ മറ്റ് നിയമപരമായ പ്രശ്നങ്ങളോ നേരിടാൻ സാധ്യതയുള്ളതിനാൽ എല്ലാ ഇടപാടുകളിലും അതീവ കരുതലോടെ ഇരിക്കുക.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): സാഹിത്യം, കല അല്ലെങ്കിൽ സാങ്കേതിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും പേരും ലഭിക്കുന്ന ദിവസമാണിത്. വിദ്യാർത്ഥികൾക്ക് പഠനത്തിലും പരീക്ഷകളിലും മികച്ച വിജയം കൈവരിക്കാൻ സാധിക്കും.

തയ്യാറാക്കിയത്:
ജയറാണി ഇ. വി.
വിളിക്കുക: +91 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബാംഗമായ ജയറാണി, കഴിഞ്ഞ 25 വർഷത്തിലേറെയായി ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം, ആചാര അനുഷ്ഠാനങ്ങൾ എന്നീ മേഖലകളിൽ വിശ്വസ്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിവരുന്നു.)  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (24 minutes ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (36 minutes ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (46 minutes ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (55 minutes ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (1 hour ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (1 hour ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (1 hour ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (1 hour ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (1 hour ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (2 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (2 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (2 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (2 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (3 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (3 hours ago)

Malayali Vartha Recommends