കലാശപ്പോര്.... ട്വന്റി-20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് റൗണ്ട് മത്സരം ഇന്ന് കൊളംബോയിൽ നടക്കും

ട്വന്റി-20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് റൗണ്ട് മത്സരം ഇന്ന് കൊളംബോയിൽ നടക്കും. ഈ മത്സരം ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാൻ ഭീഷണി ഉയർത്തിയിരുന്നത് പിൻവലിച്ചാണ് കളിക്കാനെത്തിയത്. രാത്രി ഏഴിനാണ് മത്സരം തുടങ്ങുന്നത്.
കഴിഞ്ഞ ഏഷ്യാകപ്പിലെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഇരുടീമുകളുടേയും ക്യാപ്ടന്മാർ ഷേക്ക് ഹാൻഡ് നൽകുമോയെന്ന് ആരാധകർ ഉറ്റുനോക്കുന്നു
അസുഖബാധിതനായിരുന്ന അഭിഷേക് ശർമ്മ കളിക്കുമെന്ന് ക്യാപ്ടൻ സൂര്യകുമാർ അറിയിച്ചതിനാൽ മലയാളിതാരം സഞ്ജു സാംസണിന് ഇന്ന് അവസരം ലഭിച്ചേക്കില്ല. പാകിസ്ഥാനെതിരെ കളിച്ച കഴിഞ്ഞ അഞ്ച് ട്വന്റി-20കളിലും ഇന്ത്യയാണ് ജയം നേടിയിരുന്നത്.
https://www.facebook.com/Malayalivartha























