Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

അത്യാധുനിക മൊബൈൽ മെഡിക്കൽ ക്ലിനിക്ക് സേവനം ആരംഭിച്ച് ആസ്റ്റർ വോളന്റിയേഴ്സും ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രിയും

13 FEBRUARY 2026 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...

രാജ്യത്ത് ആദ്യം: 5 ജില്ലകളുടെ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കി കേരളം

അക്ഷരം ആരോഗ്യം: കുട്ടികള്‍ ഹെല്‍ത്ത് അമ്പാസഡര്‍മാരാകുന്നു, സ്‌കൂള്‍ ആരോഗ്യ പരിപാടി ഉദ്ഘാടനം ഫെബ്രുവരി 6ന്

 

ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ആഗോള സാമൂഹിക സേവന വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്സ്, ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലുമായി സഹകരിച്ച് പുതിയ മൊബൈൽ മെഡിക്കൽ സർവീസ് യൂണിറ്റ് ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ ആരോഗ്യസൗകര്യങ്ങൾ കുറഞ്ഞ ഒറ്റപ്പെട്ട ഗ്രാമീണ മേഖലകളിലും ജനങ്ങൾക്കും അത്യാധുനിക വൈദ്യസഹായം നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഈ യൂണിറ്റ് കൂടി പ്രവർത്തനസജ്ജമാകുന്നതോടെ ഇന്ത്യയിലുടനീളമുള്ള ആസ്റ്ററിന്റെ മൊബൈൽ മെഡിക്കൽ ക്ലിനിക്കുകളുടെ എണ്ണം 48 ആയി ഉയർന്നു.

അത്യാധുനിക മൾട്ടി-സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങൾ ഏവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ആസ്റ്റർ ക്യാപിറ്റൽ ഹോസ്പിറ്റൽ ഉടൻ തന്നെ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കും. നിലവിലെ മൊബൈൽ മെഡിക്കൽ യൂണിറ്റുകളും കമ്മ്യൂണിറ്റി സംരംഭങ്ങളും താഴെത്തട്ടിലുള്ളവർക്കും പ്രതിരോധ ആരോഗ്യ സംരക്ഷണത്തിനും ഊന്നൽ നൽകുമ്പോൾ, ആസ്റ്റർ ക്യാപിറ്റൽ ഒരു സമഗ്ര ടെർഷ്യറി കെയർ ഹബ്ബായി പ്രവർത്തിക്കുകയും തിരുവനന്തപുരത്തിന്റെ ആരോഗ്യ പരിരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. ലോകോത്തര ക്ലിനിക്കൽ വൈദ്യഗ്ധ്യവും സാമൂഹിക പ്രവർത്തനങ്ങളും ഒന്നിപ്പിച്ചുകൊണ്ട് ആരോഗ്യകരമായ കേരളം കെട്ടിപ്പടുക്കാനുള്ള ആസ്റ്ററിന്റെ ലക്ഷ്യത്തെയാണ് ഈ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നത്.

സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ചടങ്ങിൽ റവന്യൂ-ഭവനനിർമാണ വകുപ്പ് മന്ത്രി കെ. രാജൻ മൊബൈൽ മെഡിക്കൽ യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു. കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ്, ശാന്തിഭവൻ പാലിയേറ്റീവ് കെയർ ഹോസ്പിറ്റൽസിന്റെ സിഇഒ ഫാ. ജോയ് കൂത്തൂർ എന്നിവർ ചടങ്ങിൽ സന്നിഹിതനായിരുന്നു. രോഗികൾക്കുള്ള കാത്തിരിപ്പ് കേന്ദ്രവും രജിസ്ട്രേഷൻ ഡെസ്ക്, പ്രാഥമിക ആരോഗ്യ വിവരങ്ങൾ ശേഖരണ കേന്ദ്രം, റഫ്രിജറേറ്റഡ് സ്റ്റോറേജ് സൗകര്യമുള്ള മിനി ലാബ്, മരുന്നുകൾ സൂക്ഷിക്കാനും വിതരണം ചെയ്യാനുമുള്ള സംവിധാനം, ജനറൽ പ്രാക്ടീഷണർമാർക്കായുള്ള കൺസൾട്ടേഷൻ റൂം, ആരോഗ്യ വിദ്യാഭ്യാസ-ബോധവൽക്കരണ പരിപാടികൾ എന്നീ സൗകര്യങ്ങൾ അടങ്ങിയതാണ് മൊബൈൽ യൂണിറ്റ്.

ആസ്റ്റർ വോളന്റിയേഴ്സും ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രിയും ചേർന്ന് ആരംഭിച്ച പദ്ധതി സാധാരണ ജനങ്ങൾക്ക് വളരെ പ്രയോജനകമായ ഒന്നായിരിക്കുമെന്നും മറ്റുള്ളവർക്ക് ഇതൊരു മാതൃകപരമായ പദ്ധതിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുതിയ മൊബൈൽ മെഡിക്കൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് റവന്യൂ-ഭവനനിർമാണ വകുപ്പ് മന്ത്രി ശ്രീ . കെ. രാജൻ പറഞ്ഞു.

സാമൂഹിക-സാമ്പത്തിക തടസ്സങ്ങൾ കണക്കിലെടുക്കാതെ, എല്ലാവർക്കും എവിടെയും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കുക എന്നതാണ് ആസ്റ്ററിൽ ഞങ്ങളുടെ പ്രതിബദ്ധത. ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രിയുമായി സഹകരിച്ച് ഈ മൊബൈൽ മെഡിക്കൽ യൂണിറ്റ് ആരംഭിച്ചത്, ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങൾ ലഭിക്കുവാൻ ബുദ്ധിമുട്ടുള്ള സമൂഹങ്ങളിലേക്ക് എത്തിച്ചേരാനുള്ള നിരന്തര ശ്രമത്തിന്റെ ഭാഗമാണ്. ആസ്റ്റർ വോളണ്ടിയേഴ്‌സിലൂടെ, അവശ്യ മെഡിക്കൽ സേവനങ്ങൾ, പ്രതിരോധ പരിചരണം, ആരോഗ്യ അവബോധം എന്നിവ ഏറ്റവും ആവശ്യമുള്ളവർക്ക് നേരിട്ട് എത്തിച്ചുകൊണ്ട് ആരോഗ്യ സംരക്ഷണ വിതരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. ആരോഗ്യകരവും നീതിയുക്തവുമായ സമൂഹം കെട്ടിപ്പടുക്കുക എന്ന കാഴ്ചപ്പാടിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണ് ഈ സംരംഭം." ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ഗ്രൂപ്പ് ഹെഡുമായ ടിജെ വിൽസൺ പറഞ്ഞു.

ആരോഗ്യസേവനങ്ങൾ ലഭിക്കാൻ പ്രയാസമുള്ള മേഖലകളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകളിലൂടെയും ദുരന്തനിവാരണ പ്രവർത്തനങ്ങളിലൂടെയും മികച്ച ചികിത്സാസൗകര്യങ്ങൾ ഉറപ്പാക്കുന്ന സിഎസ്ആർ സംരംഭമാണ് ആസ്റ്റർ വോളന്റിയേഴ്സ് മൊബൈൽ മെഡിക്കൽ സർവീസ് (AVMMS). ഇതുവരെ ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലായി 25 ലക്ഷത്തിലധികം ആളുകൾക്ക് ഈ പദ്ധതിയിലൂടെ സേവനം ലഭിച്ചിട്ടുണ്ട്. മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ സാധിച്ചു. നിലവിൽ കേരളം, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, ബീഹാർ, ഹരിയാന, ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ, തമിഴ്നാട്, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലും വിദേശത്തുമായി 66 മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ഈ ആഗോള ശൃംഖലയുടെ കീഴിൽ പ്രവർത്തിക്കുന്നു.


ഫോട്ടോ ക്യാപ്ഷൻ: സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ ആസ്റ്റർ വോളന്റിയേഴ്സ് ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രിയുമായി ചേർന്ന് ആരംഭിച്ച മൊബൈൽ മെഡിക്കൽ യൂണിറ്റ് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ . കെ. രാജൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു. കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ്, ശാന്തിഭവൻ പാലിയേറ്റീവ് കെയർ ഹോസ്പിറ്റൽസിന്റെ സിഇഒ ഫാ. ജോയ് കൂത്തൂർ, ആസ്റ്റർ വോളന്റിയേഴ്സ് സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ സമീപം.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്  (1 hour ago)

സുഹൃത്തായ യുവതിയെ കഴുത്തറുത്തുകൊന്ന് കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍  (1 hour ago)

കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു  (1 hour ago)

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

വന്യജീവി പ്രശ്നം വനം വകുപ്പിന്റെ മാത്രം ഉത്തരവാദിത്തമായി കാണാതെ കൃഷി, റവന്യൂ വകുപ്പുകളുടെ സംയോജിത ഇടപെടലിലൂടെ പരിഹരിക്കും; ഉറപ്പ് നൽകി മന്ത്രി ഷിബു ബേബി ജോൺ  (2 hours ago)

വന്യജീവി ആക്രമണം മൂലമുള്ള ജീവഹാനിക്കും കൃഷിനാശത്തിനും നഷ്ടപരിഹാര തുകയിൽ 100% വർദ്ധനവ് ഉണ്ടാകും; കൃഷിനാശം സംഭവിച്ച കർഷകർക്ക് കുടിശ്ശിക കൂടാതെ നഷ്ടപരിഹാരം വിതരണം ചെയ്യും; കാർഷികാഭിവൃദ്ധി ഫണ്ടിൽനിന്ന് 11  (2 hours ago)

കേരളത്തിന്റെ സൈന്യമെന്നൊക്കെ വിളിച്ചെങ്കിലും പരിതാപകരമാണ് മത്സ്യത്തൊഴിലാളികളുടെ അവസ്ഥ; സർക്കാർ മത്സ്യത്തൊഴിലാളികളെ ചേര്‍ത്തു നിര്‍ത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഭൂമി ശാസ്ത്രപരമായ പ്രയാസങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍ കാരണം പഠനരംഗത്ത് പിന്നാക്കം പോകുന്ന ഗോത്രവര്‍ഗ്ഗ മേഖലയിലെ വിദ്യാര്‍ത്ഥികളെ പ്രത്യേകമായി പ്രോത്സാ  (2 hours ago)

മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 12673 പേരെ അറസ്റ്റ് ചെയ്തു; 288 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (2 hours ago)

ഫലപ്രദമായ ഹൃദയ പരിശോധന സാധാരണക്കാർക്കും ഉറപ്പാക്കുകയാണ് ലക്ഷ്യം; ഹൃദയാഘാതം നേരത്തെ തിരിച്ചറിയുന്ന പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ  (2 hours ago)

ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ ചികിത്സയിലിരിക്കെ വഴക്ക്; ഭാര്യയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി ഭർത്താവ്; ശേഷം വിദേശത്തുള്ള മക്കളെ വിളിച്ച് പറഞ്ഞത്; നടുക്കുന്ന സംഭവം  (3 hours ago)

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാരമാക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (3 hours ago)

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (4 hours ago)

Malayali Vartha Recommends