മകളുടെ വിവാഹം മുടക്കി ഒളിച്ചോടിയ 43-കാരി പത്ത് മാസത്തിന് ശേഷം പുതിയ പങ്കാളിക്കൊപ്പം; ഞെട്ടലിൽ ഭർത്താക്കന്മാർ

സിനിമയെപ്പോലും വെല്ലുന്ന ട്വിസ്റ്റുകളുമായി ഉത്തർപ്രദേശിലെ ആ പ്രണയകഥ വീണ്ടും വാർത്തകളിൽ നിറയുന്നു. സ്വന്തം മരുമകനാകേണ്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച് രാജ്യം മുഴുവൻ ചർച്ചയായ 43-കാരി, മാസങ്ങൾക്കപ്പുറം പുതിയൊരു ബന്ധത്തിനായി ആ യുവാവിനെയും ഉപേക്ഷിച്ചിരിക്കുന്നു. സ്വപ്‌ന ദേവി എന്ന സ്ത്രീയാണ് തന്റെ രണ്ടാം ഭർത്താവിനെയും ഉപേക്ഷിച്ച് ഇപ്പോൾ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയിരിക്കുന്നത്.
" മാസങ്ങൾക്ക് മുൻപ് മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച് വാർത്തകളിൽ ഇടംപിടിച്ച സ്വപ്‌ന ദേവി വീണ്ടും ഒളിച്ചോടി. വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു അന്ന് രാഹുൽ എന്ന യുവാവിനൊപ്പം ഇവർ പോയത്. എന്നാൽ ആ ബന്ധം ഉപേക്ഷിച്ച് ഇപ്പോൾ മറ്റൊരാൾക്കൊപ്പം ഇവർ ജീവിതം തുടങ്ങിയതായാണ് ഏറ്റവും പുതിയ വിവരങ്ങൾ.
https://www.facebook.com/Malayalivartha
























