മന്ത്രിയാക്കിയില്ലെങ്കിൽ നടന്നതെല്ലാം പരസ്യമാക്കും, ജലീലിനെ മന്ത്രിയാക്കാൻ പിണറായിയുടെ നിഗൂഢ നീക്കം, എം.വി ഗോവിന്ദൻ രാജിവെച്ച ഒഴിവിൽ ഒരു മുസ്ലീം സമുദായംഗത്തെ മന്ത്രിയാക്കണമെന്ന താൽപ്പര്യത്തിൽ മുഖ്യൻ, കോടിയേരിയുടെ ശിഷ്യനായ ഷംസീറിനെ മന്ത്രി സ്ഥാനത്തെത്തിക്കാനും ചരടുവലി

കെ.റ്റി.ജലീലിനെ മന്ത്രിയാക്കാൻ പിണറായിയുടെ നിഗൂഢ നീക്കം. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ തനിക്ക് ഒപ്പം വിശ്വസ്തനായി നിന്ന ജലീലിനെ മന്ത്രിയാക്കണമെന്നാണ് പിണറായി വിജയൻ ഇന്നലെ എ.കെ.ജി സെൻ്ററിൽ നടന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ പി.ബി. അംഗങ്ങളെ അറിയിച്ചത്.എന്നാൽ സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും ഇതിന് മറുപടി പറഞ്ഞില്ലെന്നാണ് മനസിലാക്കുന്നത്.
ജലീലാകട്ടെ മന്ത്രിയാകാനുള്ള ചരടുവലികൾ തുടങ്ങിക്കഴിഞ്ഞു. ഏതാണ്ട് മുഖ്യമന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്യുന്ന തരത്തിലാണ് ജലീൽ സംസാരിക്കുന്നതെന്നാണ് മനസിലാക്കുന്നത്. എം വി ഗോവിന്ദൻ രാജി വച്ച ഒഴിവിൽ ഒരു മുസ്ലിം സമുദായംഗത്തെ മന്ത്രിയാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ താൽപ്പര്യം. ഇപ്പോൾ മൂന്ന് മുസ്ലിം അംഗങ്ങൾ മാത്രമാണ് ഇടതു മന്ത്രിസഭയിലുള്ളത്. ഇതിൽ അഹമ്മദ് ദേവർ കോവിൽ ഘടകകക്ഷി അംഗമാണ്. രണ്ടു മന്ത്രിമാർ സി പി എമ്മിൽ നിന്നുമുണ്ട്. ഇതു പോരെന്ന് മുസ്ലീം സംഘടന സ്ഥിരമായി ആവശ്യപ്പെടാറുണ്ട്.
മുസ്ലീം ലീഗ് അധികാരത്തിൽ വരുമ്പോൾ അവരിൽ നിന്നു മാത്രം 5 അംഗങ്ങൾ മന്ത്രിയാകും. കോൺഗ്രസിൽ നിന്നും മുസ്ലിം മന്ത്രിമാർ വേറെയും വരും. ഇടതിൽ മുസ്ലീങ്ങളുടെ കാര്യത്തിൽ സന്തുലിതമായ അവസ്ഥയില്ലെന്ന് മുസ്ലീം സംഘടനകൾ പരാതിപ്പെടാറുണ്ട്. അവരുടെ ആവശ്യം ജലീലിനെ മന്ത്രിയാക്കണം എന്നതാണ്. എന്നാൽ ജലീൽ ആസാദി കാശ്മീർ വിഷയത്തിൽ കുരുക്കിൽപ്പെട്ടു. എന്നാൽ തനിക്കൊന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസം ജലീൽ പ്രകടിപ്പിക്കുന്നുണ്ട്.
കശ്മീർ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരായ ഹർജി ഇന്ന് ദില്ലി കോടതി പരിഗണിക്കും. ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കേരളത്തിലെ നിയമനടപടികളിൽ വിശ്വാസമില്ലെന്നും ഹർജിയിൽ ഹർജിക്കാരൻ വിശദീകരിച്ചിട്ടുണ്ട്. അഭിഭാഷകൻ ജി എസ് മണിയാണ് ഹർജി നൽകിയത്. ഇന്ത്യ അധീന കാശ്മീർ, ആസാദ് കാശ്മീർ തുടങ്ങിയ പരാമർശങ്ങളോട് കൂടിയ ജലീലിൻറെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ കെ ടി ജലീലിനെതിരെ പത്തനംതിട്ട കീഴ് വായ്പൂർ പൊലീസ് കേസെടുത്തിരുന്നു.
കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് കേസിൽ കെ ടി ജലീലിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കൽ, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നിവയാണ് വകുപ്പുകൾ. തീവ്രനിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർദ വളർത്താൻ ശ്രമിച്ചെന്നുമാണ് എഫ്ഐആർ.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീൽ ഭരണഘടനയെ അപമാനിക്കാൻ ശ്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു. ആർഎസ്എസ് ജില്ലാ പ്രചാരക് പ്രമുഖ് അരുൺ മോഹനാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല ജുഡീഷ്യൽ മഡജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും ജലീലിൻറെ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള തുടർ നടപടികളിലേക്ക് പൊലീസ് കടക്കുക. അതേസമയം ജലിലിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് എ ബി വി പി നൽകിയ പരാതിയിൽ കേസെടുക്കേണ്ടന്നാണ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രൊസിക്യൂഷൻ നൽകിയ നിയമോപദേശം.
എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ തനിക്കെതിരായ വി വാദങ്ങൾ അവസാനിക്കുമെന്നാണ് ജലീൽ സി പി എം നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. അതു കൊണ്ടു കൂടിയാണ് തത്കാലം എം വി ഗോവിന്ദൻ രാജിവയ്ക്കേണ്ടെന്ന് പാർട്ടി തീരുമാനിച്ചത്.
അതിനിടെ എ.എൻ.ഷംസീർ മന്ത്രിയാകാൻ ചരടുവലികൾ തുടങ്ങി കഴിഞ്ഞു.ഷംസീറിനെ മന്ത്രിയാക്കാൻ കോടിയേരിക്ക് താൽപ്പര്യമുണ്ട്. കോടിയേരിയുടെ ശിഷ്യനാണ് ഷംസീർ. എന്നാൽ പിണറായിയുടെ താൽപ്പര്യങ്ങൾക്ക് അപ്പുറത്ത് കോടിയേരിക്ക് താൽപ്പര്യങ്ങളില്ല.
സി പി എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ പാർട്ടി നിലപാടും മുന്നോട്ടുള്ള പദ്ധതികളും സർക്കാരിൻറെ കാര്യങ്ങളെക്കുറിച്ചുമെല്ലാം വിശദമായ മറുപടിയാണ് എം വി ഗോവിന്ദൻ നൽകിയത്.
സംസ്ഥാന സെക്രട്ടറിയാക്കാനുള്ള തീരുമാനം കൈകൊണ്ടത് പാർട്ടിയാണെന്നും അത് അനുസരിക്കുമെന്നാണ് ആദ്യം തന്നെ ഗോവിന്ദൻ പറഞ്ഞത്. ഒരു ബുദ്ധിമുട്ടുമില്ലാതെ മുന്നോട്ട് പോകുമെന്നും സെക്രട്ടറി ആകുമ്പോൾ പ്രത്യേക വെല്ലുവിളിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പിന്നീട് ഉയർന്നത് മന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു. മന്ത്രിസ്ഥാനത്ത് സംതൃപ്തനായിരുന്നുവെന്നും രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെക്കുറിച്ച് മോശം അഭിപ്രായമില്ലെന്നും പുതിയ സെക്രട്ടറി വ്യക്തമാക്കി.
മന്ത്രിമാർക്കെതിരെ വിമർശനമുണ്ടാകുന്നത് പ്രശ്നമുള്ള കാര്യമല്ലെന്നും തനിക്കെതിരെ വിമർശനമുണ്ടായെങ്കിൽ അതിനേയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുത്തൽ വേണ്ടിടത്ത് തിരുത്തൽ നടപടിയുണ്ടാകുമെന്നും സെക്രട്ടറി വ്യക്തമാക്കി. മന്ത്രിസഭയിലേക്ക് മുൻ മന്ത്രിമാർ തിരിച്ചെത്തുമോയെന്ന ചോദ്യത്തിന് എല്ലാം മാധ്യമ സൃഷ്ടി മാത്രമാണെന്നായിരുന്നു മറുപടി.
ജലീലിനെ മന്ത്രിയാക്കുന്നതിൽ സി പി എമ്മിനുള്ളിൽ എതിർപ്പുണ്ട്. എം. വി.ഗോവിന്ദനും ജലീലിനോട് താത്പര്യമില്ല.ജലീലിൻ്റെ ആസാദ് കാശ്മീർ വിവാദം വന്നപ്പോൾ ജലീലിനെതിരെ ഗോവിന്ദനും മന്ത്രി രാജീവും വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ തന്നെ പാർട്ടി സെക്രട്ടറിയാക്കിയ പിണറായിയോടായിരിക്കും ഗോവിന്ദൻ്റെ കൂറ്.
എ.കെ.ബാലനെ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും വെട്ടിയത് പിണറായിയാണ്. കണ്ണൂരുകാരൻ്റെ കൈയിൽ തന്നെ പാർട്ടി നിന്നാൽ മതിയെന്നാണ് പിണറായി തീരുമാനിച്ചത്.സെക്രട്ടറി എന്ന നിലയിലുള്ള കോടിയേരിയുടെ അവസാന പത്രസമ്മേളനത്തിൽ എ.കെ.ബാലനാണ് കോടിയേരിക്കൊപ്പം മാധ്യമങ്ങളെ കണ്ടത്.ബാലൻ സെക്രട്ടറിയാകുമെന്ന് അന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പിണറായി അത് വെട്ടി.
ദേശീയ തലത്തിൽ ഇടതുപക്ഷത്തിനൊപ്പമുള്ള ആർ എസ് പിയെക്കുറിച്ചുള്ള നിലപാടിൽ മാറ്റമുണ്ടാകുമോയെന്ന് എം വി ഗോവിന്ദനോട് ചോദിച്ചു.. ആർ എസ് പി ഇപ്പോൾ വലതു പക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇടതുപക്ഷ നിലപാടുമായി വന്നാൽ പരിഗണിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. ഗവർണർക്കെതിരായ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു.
വർഗീയത, തൊഴിലില്ലായ്മ എന്നിവ വെല്ലുവിളിയായി തുടരുകയാണെന്നും ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് ശേഷിയില്ലെന്നും കേരളം ഒരു ബദലായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ചില ഘട്ടങ്ങളിൽ ഉണ്ടായ വിഭാഗീയത പരിഹരിച്ച് പാർട്ടി മുന്നോട്ട് പോയിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മന്ത്രി സ്ഥാനം രാജിവയ്ക്കുന്നത് നിയമസഭാ സമ്മേളനത്തിന് ശേഷമായിരിക്കുമെന്ന സൂചനകളാണ് പുതിയ സെക്രട്ടറിയിൽ നിന്നുണ്ടാകുന്നത്.
അധികാരമേറ്റ് ഒരു വർഷവും മൂന്ന് മാസവും എട്ട് ദിവസവും പിന്നിടുമ്പോഴാണ് രണ്ടാം പിണറായി സർക്കാരിൽ മാറ്റത്തിനുള്ള കാഹളം മുഴങ്ങിക്കഴിഞ്ഞു. മന്ത്രിസഭയിലെ രണ്ടാമനെന്ന വിശേഷണമുണ്ടായിരുന്ന എം വി ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ അഴിച്ചുപണി ഉറപ്പായി. ഭരണഘടനയിൽ തട്ടി സജി ചെറിയാൻ രാജിവച്ചതിന് പിന്നാലെ ഗോവിന്ദൻ കൂടി പടിയിറങ്ങുമ്പോൾ രണ്ടുപേർക്കുള്ള വാതിലാണ് പിണറായി മന്ത്രിസഭയിൽ തുറന്നുകിടക്കുന്നത്. അതുകൊണ്ടുതന്നെ ആരാകും പിണറായി മന്ത്രിസഭയുടെ മുഖം മിനുക്കാൻ എത്തുക എന്ന കാര്യത്തിലെ ചർച്ച രാഷ്ട്രീയ കേരളത്തിൽ മുറുകിക്കഴിഞ്ഞു.
ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർക്കൊപ്പം എത്താൻ രണ്ടാം മന്ത്രിസഭയിലെ അംഗങ്ങൾക്ക് സാധിക്കുന്നില്ലെന്ന വിമർശനം നേരത്തെ തന്നെ തുടങ്ങിയതാണ്. ഒരു ഘട്ടത്തിൽ സി പി എം സംസ്ഥാന കമ്മിറ്റിയിൽ പോലും അത്തരം വിമർശനം ഉയർന്നെന്ന വാർത്തകളും കേരളം കേട്ടിരുന്നു. സി പി ഐ സമ്മേളനങ്ങളിലാകട്ടെ പല മന്ത്രിമാർക്കെതിരെയും വലിയ വിമർശനമാണ് പ്രതിനിധികൾ ഉയർത്തുന്നത്. അതിനിടയിലാണ് മുഖം മിനുക്കാൻ പിണറായി സർക്കാരിന് അവസരം കൈവന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരാകും എം വി ഗോവിന്ദനും സജി ചെറിയാനും പകരക്കാരായി എത്തുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ഏവരും.
തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പിലേക്കും സാംസ്ക്കാരിക വകുപ്പിലേക്കുമാണ് പുതിയ മന്ത്രിമാരെ നിയമിക്കുക. . ഇതിനിടയിൽ വകുപ്പ് വിഭജനത്തിന് സാധ്യതയുണ്ടോ എന്നതുംപരിശോധിക്കുന്നുണ്ട്. . പല പല പേരുകളും അന്തരീക്ഷത്തിൽ ഇതിനകം ഉയർന്നു കഴിഞ്ഞു. പഴയ മന്ത്രിമാരിൽ ആരെങ്കിലും മടങ്ങിയെത്തുമോ, അതോ പുതുമുഖമാകുമോ എന്നത് സംബന്ധിച്ചുള്ള സൂചനകളൊന്നും പാർട്ടി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പാർട്ടി തലത്തിൽ ആലോചനകൾ സജീവമായി നടക്കുന്നുണ്ടെന്ന് മാത്രം. രണ്ടാം മന്ത്രിസഭ പോലെ അപ്രതീക്ഷിതമായ തീരുമാനങ്ങൾ പാർട്ടി കൈകൊണ്ടാലും അത്ഭുതപ്പെടാനില്ല. മന്ത്രി സ്ഥാനത്തിരുന്ന് പ്രാഗത്ഭ്യം തെളിയിച്ചവരെ മടക്കി കൊണ്ടുവന്ന് ഞെട്ടിക്കുമോ എന്നതും കണ്ടറിയണം. അനുഭവപരിചയമുള്ളവർ വേണോ ചെറുപ്പക്കാർ വേണോ, ജില്ലാടിസ്ഥാനത്തിൽ പരിഗണന നൽകണമോയെന്നതടക്കമുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കും.
എം വി ഗോവിന്ദൻ കണ്ണൂരിൽ നിന്നുള്ള മന്ത്രിയായതിനാൽ തന്നെ ജില്ലയ്ക്ക് പരിഗണന ലഭിക്കുമോയന്ന് കണ്ടറിയണം. ഗോവിന്ദനെ സെക്രട്ടറിയാക്കാൻ തീരുമാനിച്ച സംസ്ഥാന സമിതി പക്ഷേ ഇക്കാര്യത്തിലൊന്നും തീരുമാനം കൈകൊണ്ടില്ല. പകരം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിക്കട്ടെ എന്നാണ് നിലപാട് സ്വീകരിച്ചത്. അതുകൊണ്ടു തന്നെ ഓണത്തിന് ശേഷമാകും തീരുമാനമുണ്ടാകുക. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഓണത്തിന് ശേഷം വിശദമായി ചേർന്നാകും തീരുമാനമെടുക്കുക. അതുവരെ കാത്തിരിക്കാം. സംസ്ഥാന സെക്രട്ടറിയേറ്റ് എന്നാൽ പിണറായി എന്നർത്ഥം.
കോടിയേരി ബാലകൃഷ്ണനിൽ നിന്ന് സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനം എം വി ഗോവിന്ദനിലേക്ക് എത്തുമ്പോൾ പാർട്ടിയിലെ മറ്റൊരു സൗമ്യമുഖക്കാരൻ കൂടിയാണ് തലപ്പത്തേക്കെത്തുന്നത്. ഒപ്പം പാർട്ടിയിലെ കണ്ണൂർ ആധിപത്യവും തുടരുകയാണ്. നിലപാടിലെ മൃദുത്വവും സ്വീകാര്യതയും കൊണ്ടുകൂടിയാണ് ഒപ്പം പരിഗണിക്കപ്പെട്ടിരുന്ന എ വിജയരാഘവനെയും ഇ പി ജയരാജനെയും എ കെ ബാലനെയും മറികടന്ന് പാർട്ടിയുടെ അമരത്തെത്താൻ ഗോവിന്ദന് ബലമേകിയത്.
പ്രധാന നേതാക്കളുടെ അഭാവത്തിൽ രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രി കഴിഞ്ഞാൽ രണ്ടാമൻ എന്ന പരിവേഷമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഉപജീവനമായി തെരഞ്ഞെടുത്ത അധ്യാപനം തന്നെയായിരുന്നു പാർട്ടി വേദികളിലും ഗോവിന്ദന്റെ നിയോഗം. സ്റ്റഡി ക്ലാസുകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം സഹപ്രവർത്തകർക്കും അണികൾക്കും ഗോവിന്ദൻ മാസ്റ്ററായിരുന്നു. അണികൾ എം.വി.ഗോവിന്ദന് സൈദ്ധാന്തിക പരിവേഷം നൽകിയത് അദ്ദേഹത്തിന്റെ സ്റ്റഡി ക്ലാസുകൾക്കുള്ള അംഗീകാരം എന്ന നിലയിൽ കൂടിയായിരുന്നു. അതുകൊണ്ടുതന്നെ പാർട്ടിയെ പഠിപ്പിക്കാൻ ഗോവിന്ദനെ ആരും പഠിപ്പിക്കേണ്ടിവരില്ല.
മന്ത്രിസ്ഥാനം രാജി വച്ച് പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്ന എം വി ഗോവിന്ദന് സാക്ഷാൽ പിണറായി വിജയനാണ് മുൻഗാമി. നായനാർ മന്ത്രിസഭയിൽ മന്ത്രിയായിരിക്കെയാണ്, ചടയൻ ഗോവിന്ദന് പകരക്കാരനായി പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. അതും വൈദ്യുതി - സഹകരണ വകുപ്പുകളുടെ ചുമതല ഒഴിഞ്ഞ്. പാർട്ടിയിൽ എല്ലാ അധികാര കേന്ദ്രങ്ങളും തന്നിലേക്ക് മാത്രമായി ചുരുക്കിയ പിണറായി, എതിരെ നിന്നവരെ ഒരോരുത്തരെയായി ഒഴിവാക്കി.
കണ്ണൂർ, മലപ്പുറം, കോട്ടയം, തിരുവനന്തപുരം സമ്മേളനങ്ങളാണ് പിണറായിയെ അനിഷേധ്യ നേതാവാക്കി. ഒടുവിൽ ചരിത്രത്തിലാദ്യമായി അധികാരത്തുടർച്ച ഉറപ്പാക്കി തുടരെ രണ്ടാം വട്ടവും മുഖ്യമന്ത്രിയുമായി. 2015 ൽ പിണറായി വിജയൻ പാർട്ടി സെക്രട്ടറി പദവി ഒഴിഞ്ഞപ്പോഴാണ് കോടിയേരി ബാലകൃഷ്ണൻ അധികാരത്തിലേക്ക് എത്തുന്നത്. അന്നുതൊട്ട് സ്ഥാനമൊഴിയുന്ന ഇന്ന് വരെയും പിണറായിയുടെ ശബ്ദം തന്നെയായിരുന്നു കോടിയേരിക്ക്.
അനാരോഗ്യത്തെ തുടർന്ന് കോടിയേരി മാറിയ ഒഴിവിലാണ് എം വി ഗോവിന്ദനിലേക്ക് ആ ദൗത്യം എത്തുന്നത്. നിലവിൽ പിണറായി മന്ത്രിസഭയിലെ രണ്ടാമൻ എന്ന മേൽവിലാസവുമായാണ് ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്കുന്നത്. പിണറായിയുടെ കാർക്കശ്യത്തിന് പകരം സൗമ്യതയുടെ മുഖവുമായാണ് ഗോവിന്ദൻ എത്തുന്നത്. സംസ്ഥാന ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ച ഇടതുപക്ഷം ഉറപ്പാക്കിയപ്പോൾ പാർട്ടി സെക്രട്ടറി സ്ഥാനത്ത് കോടിയേരിയായിരുന്നു. പാർട്ടിയും സർക്കാരും രണ്ടല്ല എന്ന് അണികളെ ഓർമിപ്പിച്ച കോടിയേരിക്ക് പകരം ഗോവിന്ദൻ എത്തുമ്പോൾ, അദ്ദേഹത്തിന് മുന്നിൽ ഉത്തരവാദിത്തങ്ങൾ ഏറെയാണ്. അടുത്ത തലമുറയെ തയ്യാറാക്കേണ്ട ചുമതല ഇനി ഗോവിന്ദനാണ്.
പിണറായിയുമായി ഹ്യദയ അടുപ്പത്തോടു കൂടി പോകും എന്നതാണ് ഗോവിന്ദൻ്റെ ഗുണം. തന്നെ സെക്രട്ടറിയാക്കിയത് പിണറായിയാണെന്ന നന്ദി എന്നും ഗോവിന്ദൻ മാസ്റ്റർ മനസിൽ സൂക്ഷിക്കും. പിണറായി ആഗ്രഹിക്കുന്നതും ഇതു തന്നെയാണ്. അതു കൊണ്ടു തന്നെ ജലീലി നെ മന്ത്രിയാക്കണമെന്ന ആഗ്രഹം പിണറായി മുന്നോട്ടുവച്ചാലും എം വി ഗോവിന്ദൻ അത് നൂറുവട്ടം സമ്മതിക്കും.
https://www.facebook.com/Malayalivartha
























