കുട്ടനാട്ടിൽ വെള്ളത്തില്‍ വീണ് കാണാതായ വയോധികന്‍റെ മൃതദേഹം കണ്ടെത്തി

കുട്ടനാട് പള്ളിക്കൂട്ടുമ്മയില്‍ ഇന്നലെ രാത്രി വെള്ളത്തില്‍ വീണ് കാണാതായ വയോധികന്‍റെ മൃതദേഹം കണ്ടെത്തി. തൊള്ളായിരം പാടശേഖരത്തിന് സമീപം താമസിക്കുന്ന നാല്‍പ്പത്തഞ്ചില്‍ എം ആര്‍ ശശിധരന്‍ (70) ആണ് മരിച്ചത്. ഇന്നലെ രാത്രി വെള്ളത്തില്‍ വീണ് കാണാതായ ശശിധരന്റെ മൃതദേഹം ഇന്ന് ഉച്ചയോടെയാണ് കണ്ടെത്തിയത്.
അതേസമയം കോഴിക്കോട് കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പുഴയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടതായി പ്രദേശവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് ഫയര്‍ ഫോഴ്‌സ് തെരച്ചില്‍ നടത്തിയത്. ഇയാളുടെ ചെരിപ്പും കുടയും പുഴയോരത്തുനിന്ന് കിട്ടിയിട്ടുണ്ട്.കക്കയം ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചതിന്റെ ഭാഗമായി കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























