ലോകായുക്ത ബിൽ; പിണറായിയുടെ വൃത്തികെട്ട കളികളിൽ വിറങ്ങലിച്ചു നിയമസഭാ; സഭാ; ബഹിഷ്‌കരിച്ച് പ്രതിപക്ഷം

ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. തുടർന്ന് ബില്ലിന്റെ വോട്ടെടുപ്പിന് മുൻപ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഇത് നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിക്കുകയും, ഇതിന് കൂട്ടുനിൽക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം തന്നെ ഇതിന് കൂട്ടുനില്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം 1999 ലെ ലോകായുക്ത നിയമത്തിലെ 14ാം വകുപ്പു പ്രകാരം ലോകായുക്തയുടെ പ്രഖ്യാപനം അധികാരികള്‍ അതേപടി അംഗീകരിക്കുകയും, കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ അധികാര സ്ഥാനത്തുനിന്നു നീക്കണമെന്നുമാണ്. ബന്ധപ്പെട്ട അധികാരി 3 മാസത്തിനകം പ്രഖ്യാപനം തള്ളിയില്ലെങ്കില്‍ അത് അംഗീകരിച്ചതായി കണക്കാക്കും.
പക്ഷേ ഈ നിയമം പ്രാബല്യത്തിലാകുന്നതോടെ ലോകായുക്തയുടെ ഈ അധികാരം ഇല്ലാതാകുന്നതാണ്. കൂടാതെ സര്‍ക്കാരിനു കുറ്റാരോപിതരുടെ ഹിയറിങ് നടത്തി 3 മാസത്തിനകം ലോകായുക്ത തീരുമാനം തള്ളുകയോ കൊള്ളുകയോ ചെയ്യാം. നിലവിൽ പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെ ബില്‍ പാസായെങ്കിലും ഗവര്‍ണര്‍ ഒപ്പിടുമോ എന്നുള്ളതാണ് ആകാംക്ഷ വര്‍ധിപ്പിക്കുന്ന വിഷയം.
https://www.facebook.com/Malayalivartha
























