കെഎസ്ആർടിസിയെ കൈവിട്ട് സർക്കാർ; ജീവനക്കാരെ ആത്മഹത്യയുടെ വക്കിലാക്കി മുഖ്യൻ

കെഎസ്ആർടിസി ജീവനക്കാരെ കുരുക്കിലാക്കി സർക്കാർ. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിനായി 103 കോടി രൂപ നൽകാനാവില്ലെന്ന് ഹൈക്കോടതിയിൽ സർക്കാർ പറഞ്ഞതോടെയാണ് ജീവനക്കാർ വലഞ്ഞത്. അതുപോലെ തന്നെ ശമ്പളത്തിനായി ധനസഹായം നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകിയിരിക്കുകയാണ്.
അതേസമയം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയല്ലെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. നേരത്തെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ സെപ്തംബർ ഒന്നാം തീയതിക്കകം 103 കോടി രൂപ കെഎസ്ആർടിസിക്ക് നൽകണമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചത്. എന്നാൽ നിലവിൽ ഇത് സർക്കാരിന് ബാധ്യതയല്ലെന്ന് വ്യക്തമാക്കിയാണ് അപ്പീൽ നൽകിയിരിക്കുന്നത്.
നേരത്തെ സാമ്പത്തിക പ്രതിസന്ധി മൂലം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നൽകാൻ സാധിക്കാത്ത അവസ്ഥയാണെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ് ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്ന് സഹായത്തിനായി സർക്കാരുമായി ചർച്ച നടത്തിയെങ്കിലും കാര്യമുണ്ടായില്ല.
https://www.facebook.com/Malayalivartha
























