മന്ത്രിസഭാ അഴിച്ചുപണി; മന്ത്രിയാകുമെന്ന അത്യാർത്തിയിൽ സഖാക്കൾ ചെയ്‌ത് കൂട്ടുന്നത് കണ്ടോ ?

കേരളം ഉറ്റുനോക്കുന്നത് മന്ത്രിസഭാ അഴിച്ചുപണിയാണ്. എന്തായാലും സംസ്ഥാന മന്ത്രിസഭാ പുനസംഘടന ഓണത്തിനു ശേഷമായിരിക്കുമെന്ന് സൂചന. എന്നാൽ നിയമസഭാ സമ്മേളനം നടക്കുമ്പോൾ ഗോവിന്ദൻ മാസ്റ്റർ രാജിവെക്കില്ല. തുടർന്ന് പുനസംഘടനയിൽ പി. നന്ദകുമാർ, പി.പി. ചിത്തരഞ്ജൻ, എം.ബി രാജേഷ്, എ.എൻ. ഷംസീർ എന്നിവരെയാണ് പാർട്ടി പരിഗണിക്കുന്നത്.
അതേസമയം വി. ശിവൻകുട്ടി മന്ത്രിസ്ഥാനത്തുനിന്ന് മാറാൻ വളരെ ഏറെ സാധ്യത നിലനിൽക്കുന്നുണ്ട്. ഇനി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ശിവൻകുട്ടി മാറുമെന്നാണ് സൂചന. അതുപോലെ കെ.കെ. ശൈലജയ്ക്ക് മന്ത്രിസ്ഥാനം നൽകുമെന്ന അഭ്യൂഹം പാർട്ടിക്കുള്ളിൽപോലും ശക്തമാണ്. എങ്കിലും അതിന് സാധ്യതയില്ലെന്നാണ് നേതാക്കൾ പറയുന്നത്.
അതോടൊപ്പം തന്നെ സ്പീക്കർ എംബി രാജേഷ് മന്ത്രിയാകുമെന്നും പറയുന്നവരുണ്ട്. അതോടൊപ്പം വീണാ ജോർജ് സ്പീക്കറാകുമെന്നാണ് ഇപ്പോഴുയരുന്ന അഭ്യൂഹം. എന്തായാലും സ്പീക്കറുടെ മാറ്റമുണ്ടെങ്കിൽ അത് സഭാ സമ്മേളനത്തിന് ശേഷമേ നടക്കൂ. അങ്ങനെ വന്നാൽ സഭാ സമ്മേളനത്തിന് ശേഷം പുനഃസംഘടന നടക്കും.
https://www.facebook.com/Malayalivartha
























