രണ്ട് കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി; രണ്ടര കിലോ കഞ്ചാവുമായി അറസ്റ്റിൽ; പിടിയിലായത് പൊലീസിന്റെ നോട്ടപ്പുള്ളി

കൊലകേസുകൾ ഉൾപ്പടെ നിരവധി കേസുകളിലെ പ്രതി രണ്ടര കിലോ കഞ്ചാവുമായി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയില്‍. രണ്ട് കൊലക്കേസ് ഉള്‍പ്പെടെ പ്രതിയാണ് അറസ്റ്റിലായ റെജി ജോര്‍ജ് (35) . കൂടാതെ പൊലീസിന്റെ നോട്ടപ്പുള്ളികൂടിയാണ് റെജി.
പോത്തന്‍കോട് വാവറ അമ്പലത്ത് നിന്നും വേങ്ങോട്ടേക്ക് പോകുന്ന റോഡില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ഇവിടെ രാത്രികാല വാഹന പരിശോധന നടത്തുന്നതിനിടയി സ്‌കൂട്ടറില്‍ കഞ്ചാവുമായി എത്തിയ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് എക്‌സൈസ് സംഘത്തെ കണ്ട് ഇയാള്‍ വാഹനം ഉപേക്ഷിച്ച് കണ്ടുകുഴി പാലത്തിനു സമീപമുള്ള താഴ്ന്ന പുരയിടത്തിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാൽ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.
അതേസമയം ഇതിനിടയില്‍ എക്‌സൈസ് ഓഫീസര്‍ ആരോമല്‍ രാജിന് പരിക്കേല്‍ക്കുകയും ചെയ്തു. മാത്രമല്ല വളരെക്കാലമായി ജില്ലയില്‍ ഉടനീളം പ്രതി കഞ്ചാവ് കച്ചവടം നടത്തിയിരുന്നതിനാല്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. അറസ്റ്റ് ചെയിത പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha
























