പിപിഇ കിറ്റ് അഴിമതി ആരോഗ്യ മന്ത്രിയെ കയ്യോടെ തൂക്കി സ്പീക്കര്‍ രാജേഷ് മേലാല്‍ ആവര്‍ത്തിക്കരുത് മുഖ്യനും പ്രതിപക്ഷവും ചേര്‍ന്ന് വീണയെ പഞ്ഞിക്കിട്ടതിങ്ങനെ;

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് അത്ര നല്ല ദിവസമല്ല. മുഖ്യനും ചെവിക്ക് പിടിച്ചു. സ്പീക്കറും കണക്കിന് കൊടുത്തു. പിപിഇ കിറ്റ് അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രി നല്‍കിയ മറുപടിയിന്മേലാണ് സ്പീക്കര്‍ സ്പീക്കര്‍ എം.ബി.രാജേഷ് വീണാ ജോര്‍ജ്ജിന് താക്കീത് നല്‍കിയത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എ.പി അനില്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് സ്പീക്കറുടെ ശകാരം. പി.പി.ഇ കിറ്റ് അഴിമതി സംബന്ധിച്ച് യു.ഡി എഫ് എം എല്‍ എ മാരുടെ ചോദ്യത്തിന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമായ മറുപടി തരാതെ ഒളിച്ചു കളിക്കുകയായിരുന്നു. ഇത് മേലാല്‍ ആവര്‍ത്തിക്കരുതെന്നും അംഗങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്നുമായിരുന്നു സ്പീക്കറുടെ ശകാരം.
ഇക്കാര്യം രേഖാമൂലം അനില്‍കുമാറിനെ നിയമസഭാ സെക്രട്ടറി അറിയിക്കുകയും ചെയ്തു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളിലെ അപാകത, പിപിഇ കിറ്റ് അഴിമതി എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് മന്ത്രി ഒരേ ഉത്തരം നല്‍കിയത്. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന സ്പീക്കറുടെ നിര്‍ദേശം നിയമസഭ സെക്രട്ടേറിയറ്റ് മന്ത്രിയെയും അറിയിച്ചു.
അതേസമയം, പേവിഷ വാക്‌സീന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആരോഗ്യമന്ത്രി വ്യക്തമായ മറുപടി നല്‍കാതിരുന്നതിനെത്തുടര്‍ന്ന് ചോദ്യോത്തരവേളയ്ക്കിടെ മുഖ്യമന്ത്രി പിണറായ വിജയനും ഇടപെട്ടു. പേവിഷബാധയെക്കുറിച്ചുള്ള മരണങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞപ്പോഴാണ് പേവിഷ വാക്‌സീനെക്കുറിച്ച് പഠിക്കാനും വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി തിരുത്തിയത്.
മരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പേവിഷ വാക്‌സീന്റെ ഗുണനിലവാരത്തില്‍ സംശയമില്ലെന്ന് ആരോഗ്യമന്ത്രി പിന്നീട് പറഞ്ഞു. രണ്ട് ഇന്‍ഹൗസ് ടെസ്റ്റും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മാനദണ്ഡമനുസരിച്ചുള്ള ഗുണനിലവാര സര്‍ട്ടിഫിക്കറ്റും ഉറപ്പാക്കിയാണ് വാക്‌സീന്‍ വാങ്ങുന്നത്. 50,000 വയല്‍ വാക്‌സീന്‍ പിന്‍വലിച്ചെന്ന ആക്ഷേപം ശരിയല്ല. പരാതി വന്നപ്പോള്‍ പരിശോധനയ്ക്കയച്ച് പ്രശ്‌നമില്ലെന്ന് കണ്ടെത്തുകയാണ് ചെയ്തതെന്നും മന്ത്രി അവകാശപ്പെട്ടു. ഗുണനിലവാരം നോക്കാതെ വാക്‌സീന്‍ വിതരണം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തരനടപടി വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് ഒരു ലക്ഷത്തിലേറെ പേര്‍ക്ക് നായകളുടെ കടിയേറ്റു. സഭ നിര്‍ത്തിവച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പി.കെ.ബഷീര്‍ ആവശ്യപ്പെട്ടു.പേവിഷ ബാധ ഏറ്റ് ഈവര്‍ഷം ഇത് വരെ 20 പേര്‍ മരിച്ചുവെന്ന് മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. കുത്തിവയ്പ്പ് എടുത്തിട്ടും മരിച്ചവര്‍ പേവിഷ ബാധയേല്‍ക്കാല്‍ കൂടുതല്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ മുറിവേറ്റവരാണ്.15 പേര്‍ വാക്‌സീന്‍ എടുത്തിരുന്നില്ല.തെരുവ് നായ്ക്കളുടെ വന്ധ്യംകരണം പൂര്‍ണമായി നിലച്ചു എന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. തെരുവുനായ്ക്കളുടെ വന്ധ്യംകരണം നിലച്ചെന്ന് പികെ ബഷീര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ വിഷയം ഗൗരവമായി കാണുന്നില്ല, കുട്ടികളടക്കം സാധാരണക്കാരുടെ പ്രശ്‌നം കണ്ടില്ലെന്ന് നടിക്കരുത് .തെരുവുനായ് പ്രശ്‌നത്തിലെന്താ കോടതി ഇടപെടാത്തത്?.ലോകായുക്തയുടെ അല്ല പട്ടിയുടെ പല്ലാണ് സര്‍ക്കാര്‍ പറിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തെരുവുനായ് കടിച്ചുള്ള മരണം ആശങ്ക ഉണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്‌സീനെ കുറിച്ച് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.വാക്‌സീന്റെ ഗുണമേന്‍മയെ കുറിച്ചുയര്‍ന്ന ആക്ഷേപങ്ങളെ വ്യക്തമായീ പരാമര്‍ശിച്ച് ആരോഗ്യമന്ത്രി മറുപടി പറഞ്ഞിരുന്നില്ല.
തെരുവ്‌നായ ശല്യം മൂലം കുട്ടികളെ മനസ്സമാധാനത്തോടെ സ്‌കൂളുകളിലേക്കയക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ല.നിലവാരമില്ലാത്ത വാക്‌സിന്‍ വ്യാപകമായി വിതരണം ചെയുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. വാക്‌സീന്റെ ഗുണനിലവാരത്തെ കുറിച്ച് ആശങ്കകള്‍ ഉണ്ട്ആരോഗ്യ വകുപ്പ് മരണങ്ങളെ കുറിച്ചാണ് പരിശോധിച്ച് വരുന്നത്. വാക്‌സിന്റെ ഗുണനിലവാരത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയില്ല.
https://www.facebook.com/Malayalivartha
























