കൊച്ചിയില്‍ ചക്രവാദച്ചുഴി കോട്ടയത്ത് മിന്നല്‍ പ്രളയം മൂന്നു ദിവസം കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്

കേരളത്തില്‍ മഴ വീണ്ടും പ്രളയ ഭീതിയിലാക്കുകയാണ്. കൊച്ചിയില്‍ ഒന്നരമണിക്കൂറില്‍ പെയ്തത് എട്ട് സെ.മീ മഴയാണ്. ഈ കനത്ത മഴയ്ക്ക് കാരണം ചക്രവാതച്ചുഴിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കോട്ടയത്ത് മിന്നല്‍പ്രളയമാണ് സംഭവിച്ചത്, ജനങ്ങള്‍ നോക്കിയിരിക്കെ വെള്ളം ഇരച്ചുകയറുകയായിരുന്നു; മഹാപ്രളയത്തില്‍പോലും വെള്ളം കയറാത്ത പ്രദേശങ്ങളും ഇത്തവണ മുങ്ങി എന്നുള്ളതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.
2018ലെ മഹാപ്രളയത്തില്‍പോലും വെള്ളം കയറാത്ത പ്രദേശങ്ങള്‍ പലതും പെരുവെള്ളപ്പാച്ചിലില്‍ മുങ്ങിയതു കണ്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍. പാമ്പാടി, കറുകച്ചാല്‍, തോട്ടയ്ക്കാട്, നെടുംകുന്നം തുടങ്ങിയ മേഖലകളില്‍ വെള്ളത്തിനടിയിലാണ്. കോട്ടയം, ചങ്ങനാശേരി താലൂക്കുകളിലെ പല ഭാഗങ്ങളും വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു.
രാത്രിയില്‍ ചെറിയ മഴ കണ്ടു കിടന്നവര്‍ നേരം വെളുത്തപ്പോഴേക്കും വെള്ളപ്പാച്ചിലില്‍ നടുങ്ങി വിറച്ചു നില്‍ക്കുകയാണ്. നോക്കിയിരിക്കെ വെള്ളം ഇരച്ചുകയറുന്ന പ്രതിഭാസം മനസ്സിലാകാതെ ജനം വിറങ്ങലിച്ചു. മഴ വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള തടസ്സങ്ങളും മേഘവിസ്‌ഫോടനം പോലുള്ള മഴയുമാണു വെള്ളപ്പൊക്കത്തിനു കാരണം. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണു വെള്ളം കയറിത്തുടങ്ങിയത്. ചിലയിടങ്ങളില്‍ അരമണിക്കൂറിനുള്ളില്‍ റോഡുകളും പറമ്പുകളും മുങ്ങി. കറുകച്ചാല്‍, നെടുംകുന്നം, തോട്ടയ്ക്കാട് മേഖലകളിലാണു കനത്ത നാശനഷ്ടം. 130 വീടുകള്‍ക്കു തകരാര്‍ സംഭവിച്ചു. 60 വീടുകളുടെ സംരക്ഷണഭിത്തികളും മതിലും തകര്‍ന്നു. നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നതേയുള്ളൂ. കോട്ടയം താലൂക്കില്‍ 30 വീടുകളില്‍ വെള്ളം കയറി. പുതുപ്പള്ളി ഭാഗത്താണു കൂടുതല്‍ വെള്ളം കയറിയത്.
പാമ്പാടി, വെള്ളൂര്‍, സൗത്ത് പാമ്പാടി മേഖലകളിലെ വീടുകളില്‍ ഒറ്റപ്പെട്ടുപോയ 9 കുടുംബങ്ങളെ പാമ്പാടി അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. വീടുകളില്‍ കുടുങ്ങിയ കിടപ്പുരോഗികളെ കസേരയിലും വലിയ പാത്രങ്ങളിലും ചുമന്നു സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. ചിലയിടങ്ങളില്‍ നാട്ടുകാര്‍ ഭക്ഷണവിതരണവും നടത്തി. റോഡരികിലെ കടകളില്‍ വെള്ളം കയറിയും നഷ്ടമുണ്ടായി.
കൊച്ചിയിലെ മഴയ്ക്ക് കാരണം ' ചക്രവാതചുഴിയെന്ന്കുസാറ്റ്കാലാവസ്ഥാ വിഭാഗം മേധാവി ഡോ. അഭിലാഷ് വെളിപ്പെടുത്തി, ലഘുമേഖവിസ്‌ഫോടനത്തിന്റെ ഗണത്തില്‍ ഇതിനെ പെടുത്താം, ഒന്നരമണിക്കൂറിനുള്ളില്‍ എട്ടുസെന്റീമീറ്ററിനടുത്ത് മഴ പെയ്‌തെന്നാണ് മഴമാപിനികള്‍ സൂചിപ്പിക്കുന്നത്, ഇത്തരം മഴപ്രവചിക്കുന്നതിന് പരിമിതികളുണ്ട്, അടുത്തു മൂന്നുദിവസത്തേക്കുകൂടി മഴയ്ക്ക് സാധ്യതയുണ്ട്, എന്നാല്‍ മഴയുടെതോത് ഇപ്പോള്‍ പ്രവചിക്കാനാകില്ല എന്നും ഡോ. അഭിലാഷ് പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് മഴക്കെടുതി തുടരുകയാണ്. രാത്രിയില്‍ പെയ്ത ശക്തമായ മഴയില്‍ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ റോഡുകള്‍ അടക്കം വെള്ളത്തിലായി. അപ്പര്‍ കുട്ടനാട് മേഖലയില്‍ മഴക്കെടുതി രൂക്ഷമാണ്. അടിയന്തിര സാഹചര്യം നേരിടാന്‍ ഏഴ് എന്‍ഡിആര്‍എഫ് സംഘങ്ങള്‍ കേരളത്തിലെത്തിയിട്ടുണ്ട്.
രണ്ട് മണിക്കൂര്‍ നീണ്ട് നിന്ന അതിശക്തമായ മഴയില്‍ കൊച്ചി നഗരം വെള്ളക്കെട്ടിലായി. പ്രധാന റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ നഗരത്തില്‍ ഗതാഗത സ്തംഭനവും തുടരുകയാണ്. വെള്ളക്കെട്ടിനെ തുടര്‍ന്ന് ഹൈക്കോടതിയിലെ സിറ്റിംഗ് വൈകിയാണ് ആരംഭിച്ചത്. വീടുകളിലും കടകളിലും വെള്ളം കയറി നാശന്ഷ്ടവും ഉണ്ടായി.
ഇന്ന് രാവിലെ ഏഴ്മണിയോടെയാണ് കൊച്ചിയില്‍ തീവ്രമായ മഴ തുടങ്ങിയത്. മഴ തോരാതിരുന്നതോടെ നഗരം വെള്ളക്കെട്ടിലാകുകയായിരുന്നു. എംജി റോഡ്, കലൂര്‍, നോര്‍ത്ത് റെയില്‍വെ സ്റ്റേഷന്‍ പരിസരം മടക്കമുള്ള പ്രധാന റോഡുകളും ഇടറോഡും വെള്ളത്തില്‍ മുങ്ങി.
കൊച്ചിയിലും 2018ലെ പ്രളയകാലത്ത് പോലും വെള്ളം കയറാതിരുന്ന പലമേഖലകളും ചുരുങ്ങിയ നേരംകൊണ്ട് വെള്ളക്കെട്ടായി. തമ്മനം, പാലാരിവട്ടം അടക്കമുള്ള സ്ഥലങ്ങളില്‍ വീടുകളിലേക്കും വെള്ളം ഇരച്ചെത്തി. പ്രധാന റോഡിലെല്ലാം വെള്ളക്കെട്ടായതോടെ നഗരത്തിലെ ഗാതവും സ്തംഭിച്ചു. കലൂര്‍ എജി റോഡിലും വൈറ്റില ഇടപ്പള്ളി റോഡിലും യാത്രക്കാര്‍ മണിക്കൂറുകള്‍ കുടുങ്ങി.
ശക്തമായ മഴയോടൊപ്പം കാറ്റുംവീശിയത്‌ടോ കലൂരിലെ പെട്രോള്‍ പന്പിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. മേല്‍ക്കൂര പിന്‍ഭാഗത്തേക്ക് വീണതിനാല്‍ വന്‍ദുരന്തമാണ് നീങ്ങിയത്.ഹൈക്കോടതിയിലെത്താന്‍ ജഡ്ജിമാര്‍ക്കും കഴിയാതായതോടെ സിറ്റിംഗ് ഒരു മണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. കലൂര്‍ എന്‍ഐഎ കോടതി കോംപ്ലക്‌സിനകത്തും വെള്ളം കയറി. പുലര്‍ച്ചെമുതല്‍ മഴ തുടങ്ങിയിരുന്നെങ്കിലും 7 മണിയോടെയാണ് ശക്തിപ്രാപിച്ചത്.
https://www.facebook.com/Malayalivartha
























