ക്യാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിച്ച മരുന്ന് തിരിച്ചടിച്ചു കോടിയേരിയുടെ രോഗം മൂര്‍ച്ഛിച്ചതിന് കാരണം... അപ്പോളോയിലെ ചികിത്സ ഉടന്‍ ഫലം കിട്ടുമെന്ന് പ്രതീക്ഷ

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ എയര്‍ ആംബുലന്‍സില്‍ കൊണ്ടു പോയതടക്കം എല്ലാ ചികില്‍സയ്ക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ എല്ലാം ചെയ്തത് പാര്‍ട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന്. ആശുപത്രിയിലേക്ക് പോകുന്നതിന്റെ തലേദിവസം കോടിയേരിയെ മുഖ്യമന്ത്രി കണ്ടിരുന്നു. പാര്‍ട്ടി സെന്റര്‍ ചുമതല ആരെയെങ്കിലും ഏല്‍പ്പിക്കേണ്ടി വരുമെന്ന സന്ദേശവും കൈമാറി. അപ്പോഴും താല്‍കാലിക സെക്രട്ടറി വരുമെന്നാണ് കോടിയേരി കരുതിയത്. എന്നാല്‍ തീരുമാനം അങ്ങനെ ആയില്ല. കോടിയേരിയേയും കൊണ്ട് എയര്‍ ആംബുലന്‍സ് ചെന്നൈയിലേക്കും പറന്നു.
ക്യാന്‍സര്‍ ചികില്‍സയുമായി ബന്ധപ്പെട്ട് കോടിയേരി നിരവധി ആന്റി ബയോട്ടിക്കുകള്‍ കഴിച്ചിരുന്നു. കീമോയും നടത്തി. ഇതിന്റെ പാര്‍ശ്വഫലങ്ങളാണ് കോടിയേരിയെ ഇപ്പോള്‍ ബാധിച്ചിരിക്കുന്നത്. കാലിലും മറ്റും നീരുണ്ട്. മുട്ടിന് താഴെ വേദനയും. ഇതെല്ലാം ചെന്നൈയിലെ ചികില്‍സയിലൂടെ പരിഹരിക്കാമെന്നാണ് പ്രതീക്ഷ. ചില ആന്തരികാവയവങ്ങള്‍ക്കും ചെറിയ തോതില്‍ പ്രശ്‌നമുണ്ട്. ഒന്നും ആശങ്കാ ജനകമല്ല. ആ സാഹചര്യത്തിലാണ് ചെന്നൈ അപ്പോളയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ തിരുവനന്തപുരത്ത് എത്തിയത്. അസുഖം പൂര്‍ണ്ണമായും ഭേദപ്പെടുമെന്ന നിരീക്ഷണവും എത്തി. ഇതോടെയാണ് അപ്പോളയിലേക്കുള്ള യാത്രയില്‍ തീരുമാനമായത്.
കേരളത്തില്‍ നിന്നുള്ള മറ്റൊരു മന്ത്രിയും അപ്പോളയില്‍ ചികില്‍സയിലാണ്. വൈദ്യതു മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് അപ്പോളയിലുള്ളത്. നാലു വര്‍ഷം മുമ്പ് ഹൃദയ വാല്‍വ് ശസ്ത്രക്രിയയ്ക്ക് കൃഷ്ണന്‍കുട്ടി വിധേയനായിരുന്നു. ഇതിന്റെ തുടര്‍ പരിശോധനയ്ക്കാണ് കൃഷ്ണന്‍കുട്ടി ചെന്നൈയില്‍ എത്തിയത്. നാലാം തീയതി ചെന്നൈയില്‍ നിന്ന് തിരിച്ചു മടങ്ങും. കോടിയേരിക്ക് രണ്ടാഴ്ച ചെന്നൈയില്‍ ചികില്‍സ തുടരേണ്ടി വരുമെന്നാണ് സൂചന. അതു കഴിഞ്ഞ് കോടിയേരിയും കേരളത്തിലേക്ക് തിരിച്ചെത്തും. എന്നാല്‍ കുറച്ചു കാലം പൂര്‍ണ്ണ വിശ്രമത്തിലാകും കോടിയേരി. അണുബാധയും മറ്റും ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലാകും ഇത്.
ഭാര്യ വിനോദിനി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഒപ്പമുണ്ട്. ഇന്നലെ രാവിലെ പത്തരയോടെ എ.കെ.ജി സെന്ററിന് തൊട്ടടുത്തുള്ള താമസസ്ഥലത്തുനിന്ന് ആംബുലന്‍സിലാണ് വിമാനത്താവളത്തിലേക്ക് പോയത്. തുടര്‍ന്ന് പതിനൊന്നരയോടെ പ്രത്യേക എയര്‍ ആംബുലന്‍സില്‍ ചെന്നൈയിലേക്കും. കോടിയേരിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മകളുമെത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, മന്ത്രി കെ.എന്‍. ബാലഗോപാല്‍, എ.കെ. ബാലന്‍, പി. ജയരാജന്‍, എം. വിജയകുമാര്‍, ടി.പി. രാമകൃഷ്ണന്‍ തുടങ്ങിയവരും കോടിയേരിയെ സന്ദര്‍ശിച്ചു. അപ്പോളോയില്‍നിന്നുള്ള മെഡിക്കല്‍ സംഘം ഞായറാഴ്ച തലസ്ഥാനത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞത്. എംവി ഗോവിന്ദനാണ് പകരം ചുമതല നല്‍കിയത്. അര്‍ബുദത്തെ തുടര്‍ന്ന് കോടിയേരി നേരത്തെയും അവധിയെടുത്തിരുന്നു. അമേരിക്കയില്‍ ചികിത്സക്ക് ശേഷമാണ് കോടിയേരി വീണ്ടും പദവിയേറ്റെടുത്തത്. എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപ്പോളോ ആശുപത്രിയില്‍ 15 ദിവസത്തെ ചികിത്സക്കായാണ് യാത്ര. ചിലപ്പോള്‍ സമയം നീണ്ടേക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേ ചികിത്സക്കിടെ കഴിഞ്ഞ ദിവസമാണ് കോടിയേരി വീട്ടിലെത്തിയത്.
ശേഷം ഇന്നലെ നടന്ന സി പി എം സംസ്ഥാന നേതൃയോഗങ്ങളിലാണ് സെക്രട്ടറി പദം അദ്ദേഹം ഒഴിഞ്ഞത്. കോടിയേരി ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകുമ്പോള്‍ രാഷ്ട്രീയ പ്രതിയോഗികളും കോടിയേരിയുടെ അസുഖം മാറാനായി ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. മൂന്നാമൂഴത്തില്‍ സംസ്ഥാന സെക്രട്ടറിയായി അഞ്ചുമാസം പിന്നിടുമ്പോഴാണ് കോടിയേരിയുടെ പിന്മാറ്റം. യെച്ചൂരിയും കാരാട്ടും കൂടി പങ്കെടുത്ത അടിയന്തര സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേര്‍ന്നാണ് നിര്‍ണ്ണായക തീരുമാനമെടുത്തത്. കോടിയേരിയെ സെക്രട്ടറിയായി നിലനിര്‍ത്തി പകരം സംവിധാനം വരുമെന്നായിരുന്നു പ്രതീക്ഷ.
എന്നാല്‍ മുഴുവന്‍ സമയ നേതൃത്വം വേണമെന്ന പിബിയുടേയും പിണറായിയുടേയും തീരുമാനം അതിനെ അട്ടിമറിച്ചു. അങ്ങനെയാണ് മന്ത്രിയായ എംവി ഗോവിന്ദന്‍ സിപിഎം സെക്രട്ടറിയായത്.
https://www.facebook.com/Malayalivartha
























