സന്തോഷ് ആക്രമിച്ചത് അപ്രതീക്ഷിതമായിട്ടെന്ന് വെട്ടേറ്റ യുവതിയുടെ സഹോദരി: വീട്ടിലെത്തി ഒന്നിച്ച് കഴിയാമെന്നും, കുഞ്ഞിനെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു:- വിദ്യയെ കൊലപ്പെടുക എന്ന ഉദ്ദേശത്തോടെയെത്തിയ സന്തോഷിന്റെ പക്കല്‍ ആസിഡും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തൽ - അറ്റുപോയ കൈകൾ തുന്നിച്ചേർത്തു

പത്തനംതിട്ട കലഞ്ഞൂരില്‍ സഹോദരിയെ വീട്ടിൽ കയറി ഭർത്താവ് വടിവാൾ കൊണ്ട് വെട്ടിപരിക്കേൽപ്പിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്ന് യുവതിയുടെ സഹോദരി സുവിത. വെട്ടേറ്റ വിദ്യയും സന്തോഷും തമ്മിൽ കുറെ നാളുകളായി പിരിഞ്ഞുകഴിയുകയാണ്. കഴിഞ്ഞ ദിവസം സന്തോഷ് വീട്ടിലെത്തി ഒന്നിച്ച് കഴിയാമെന്നും കുഞ്ഞിനെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വിദ്യ അതിനോട് താല്‍പ്പര്യം കാണിച്ചില്ല. പിന്നാലെ കഴിഞ്ഞ ദിവസവും സന്തോഷ് വീടിന്‍റെ സമീപത്ത് എത്തിയിരുന്നെന്നും സുവിത പറഞ്ഞു. ചാവടിമല സ്വദേശി വിദ്യയുടെ രണ്ട് കൈക്കുമാണ് ഇന്നലെ വെട്ടേറ്റത്.
അറ്റുപോയ യുവതിയുടെ കൈകള്‍ തുന്നിച്ചേര്‍ത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെ വിദ്യയുടെ ചികിത്സ പുരോഗമിക്കുകയാണ്. ഭർത്താവ് ഏഴംകുളം സ്വദേശി സന്തോഷിനെ പൊലീസ് പിടികൂടിയിരുന്നു. സന്തോഷുമായി പോലീസ് കലഞ്ഞൂരിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയിൽ അച്ഛൻ വിജയനും വെട്ടേറ്റിരുന്നു. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ്.
വിദ്യക്കെതിരേ നടന്നത് ആസൂത്രിതമായ വധശ്രമമാണെന്നും അക്രമം അഞ്ച് വയസ്സുകാരനായ മകന്റെ മുന്നിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. വിദ്യയെ കൊലപ്പെടുക എന്ന ഉദ്ദേശത്തോടെയെത്തിയ സന്തോഷിന്റെ പക്കല്‍ ആസിഡും ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം വീടിന് പുറത്തുവെച്ച് വിദ്യയെ വകവരുത്താനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതോടെ രാത്രി വീടുകയറിയാണ് സന്തോഷ് ആക്രമിച്ചത്. അടുക്കള ഭാഗത്തുകൂടിയാണ് പ്രതി അകത്തുകയറിയത്.
വടിവാള്‍ കൊണ്ടുള്ള വെട്ടില്‍ വിദ്യയുടെ ഇടതു കൈയും വലതു കൈയിലെ മൂന്ന് വിരലുകളും അറ്റുപോയിരുന്നു. ഇവരുടെ വിവാഹ മോചന കേസ് കോടതിയുടെ പരിധിയിലാണ്. സംഭവത്തിൽ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കൂടൽ പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha


























