വിവാഹ നിശ്ചയത്തിനായി അവധിയെടുത്ത് വീട്ടിലെത്തി: കാർ കഴുകുന്നതിനിടെ വാട്ടർ എയർ ഗണ്ണിൽ നിന്നും വൈദ്യുതാഘാതമേറ്റ് യുവ എഞ്ചിനിയർക്ക് ദാരുണാന്ത്യം

വൈദ്യുതാഘാതമേറ്റ് യുവ എഞ്ചിനിയർക്ക് ദാരുണാന്ത്യം. കരിമ്പുഴ ആറ്റാശ്ശേരി പുല്ലാപ്പള്ളിൽ കരോട്ടിൽ റിനോ പി. ജോയ് (28) ആണ് മരിച്ചത്. കാർ കഴുകുന്നതിനിടെ വാട്ടർ എയർ ഗണ്ണിൽ നിന്നുമാണ് റിനോയ്ക്ക് വൈദ്യുതാഘാമേറ്റത്.
കോഴിക്കോട് വിമാനത്താവളത്തിൽ എയർ ക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനിയർ ആയിരുന്നു റിനോ. വിവാഹ നിശ്ചയത്തിനായി അവധിയെടുത്ത് വീട്ടിലെത്തിയതായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് യുവാവിന് വൈദ്യുതാഘാതമേറ്റത്.
ഈ സമയം മറ്റാരും വീട്ടിലില്ലായിരുന്നു. നാളെ രാവിലെ പത്തിന് കോട്ടപ്പുറം സെയ്ന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.
https://www.facebook.com/Malayalivartha


























