ബസും ബൈക്കും കൂട്ടിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം: ഒപ്പമുണ്ടായിരുന്ന പത്താം ക്ലാസുകാരന് പരിക്ക്

ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. അഞ്ചച്ചച്ചടി പരിയങ്ങാട് സ്വദേശി മേനാട്ടുകയ്യന്‍ ശംസുദ്ദീന്റെ മകന്‍ മുനീര്‍ (21) ആണ് മരിച്ചത്. വണ്ടൂര്‍ ചെട്ടിയാറമ്മലില്‍ വെച്ച് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.
കൂടെയുണ്ടായിരുന്ന മേനാട്ടു കുഴിയന്‍ ഹൈദ്രുവിന്റെ മകന്‍ ഫര്‍ശിന് ഗുരുതരമായി പരിക്കേറ്റു. പത്താം ക്ലാസ് വിദ്യാര്‍ഥികൂടിയായ ഫര്‍ശിന്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സുലൈഖയാണ് മരിച്ച മുനീറിന്റെ മാതാവ്. സഹോദരങ്ങള്‍: മുഹ്‌സിന, മുര്‍ശിദ്, മുര്‍ശിദ. ഖബറടക്കം പോസ്റ്റ്‌മോര്‍ത്തിന് ശേഷം ഞായറാഴ്ച നടക്കും.
https://www.facebook.com/Malayalivartha


























