നിരന്തരം മര്‍ദ്ദിക്കുക പതിവ്... തിരുവനന്തപുരം മലയിന്‍കീഴില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് വീഡിയോ ചിത്രീകരിച്ച ഭര്‍ത്താവിനെ പോലീസ് പിടികൂടി

നിരന്തരം മര്‍ദ്ദിക്കുക പതിവ്... തിരുവനന്തപുരം മലയിന്‍കീഴില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് വീഡിയോ ചിത്രീകരിച്ച ഭര്‍ത്താവിനെ പോലീസ് പിടികൂടി.
മലയിന്‍കീഴ് കുളത്തോട്ടുമല വളവില്‍ വാടകയ്ക്ക് താമസിക്കുന്ന ദിലീപ് (35) ആണ് അറസ്റ്റിലായത്. നിരന്തരമായി മദ്യപിച്ചു എത്തുന്ന ദിലീപ് ഭാര്യയെ മര്‍ദ്ദിക്കുന്നത് പതിവായതിനാല്‍ ഇവര്‍ താമസിക്കുന്ന വാടക വീടുകളില്‍ നിന്ന് വീട്ടുടമകള്‍ ഇവരെ മാറ്റുക പതിവുള്ളതായിരുന്നു. ഇത്തരത്തില്‍ നാലോളം വീടുകളാണ് ഇവര്‍ ആറുമാസത്തിനിടെ തന്നെ മാറിയത്.
കഴിഞ്ഞ പതിനാറാം തീയതി രാത്രി മദ്യപിച്ച് എത്തിയ ദിലീപ് അതിക്രൂരമായി ആതിരയെ മര്‍ദ്ദിക്കുകയും അതിന്റെ വീഡിയോ സ്വയം ചിത്രീകരിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ ആതിരയുടെ മുഖത്തും തലയ്ക്കുമൊക്കെ മുറിവേറ്റിട്ടുണ്ട്.
നിരന്തരമായ മര്‍ദ്ദനത്തില്‍ സഹികെട്ടാണ്് ആതിര 17ന് രാവിലെ മലയിന്‍കീഴ് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.
അതേസമയം പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ദിലീപും ആതിരയും. ആതിര ജോലിക്ക് പോകുന്നതു കൊണ്ടാണ് നാലും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളെ പോറ്റാനായി കഴിയുന്നത്.
"
https://www.facebook.com/Malayalivartha























