Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്‌ക്കെതിരെ പരാതി വന്നപ്പോൾ ഞങ്ങൾ ആ സ്ത്രീയുടെ പശ്ചാത്തലം അന്വേഷിച്ച് പോയില്ല; മുൻ മന്ത്രിമാർക്കെതിരെ ലൈംഗിക ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് ഉന്നയിച്ചിരിക്കുന്നത്.... കേസെടുത്ത് അന്വേഷിക്കുകയാണ് ആദ്യം വേണ്ടതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

22 OCTOBER 2022 02:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഷിംജിതക്ക് ജാമ്യം... കോഴിക്കോട് പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പുറത്തിറങ്ങിയ കുട്ടിക്ക് ബാരിക്കേഡിൽ തട്ടി കണ്ണിനു പരുക്ക്

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു...

സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് കൂട്ടിയേക്കുമെന്ന് സൂചന... ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കാനാണ് സാധ്യത...

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന് ജാമ്യം....

സിപിഎമ്മിലെ മുൻമന്ത്രിമാർക്കും, മുൻ സ്പീക്കർക്കുമെതിരായ സ്വപ്‌ന സുരേഷിന്റെ ലൈംഗിക ആരോപണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. എൽദോസിനോട് ചെയ്തത് മുൻ മന്ത്രിമാർക്ക് ബാധകമല്ലേയെന്ന് വി.ഡി സതീശൻ ചോദിക്കുകയുണ്ടായി. ബിജെപി നേതൃത്വവും സിപിഎം നേതൃത്വവും ധാരണയിലാണ്. അതുകൊണ്ടാണല്ലോ ലാവ്‌ലിൻ കേസ് മുപ്പത്തിമൂന്നാമത്തെ പ്രാവശ്യവും മാറ്റിവച്ചതെന്ന് പ്രതിപക്ഷനേതാവ് ചോദിക്കുകയും ചെയ്തു.

വി.ഡി സതീശന്റെ പ്രതികരണം ഇങ്ങനെ;

സിപിഎമ്മിലെ മുൻമന്ത്രിമാർക്കെതിരെ ആരോപണം വന്നിരിക്കുകയാണ്. അതും ഒരു സ്ത്രീയുടെ പരാതിയാണ്. എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്‌ക്കെതിരെ പരാതി വന്നപ്പോൾ ഞങ്ങൾ ആ സ്ത്രീയുടെ പശ്ചാത്തലം അന്വേഷിച്ച് പോയില്ല. പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് ഞങ്ങൾ പറഞ്ഞത്. മുൻ മന്ത്രിമാർക്കെതിരായ പരാതിയിൽ എഫ് ഐ ആർ എങ്കിലും പൊലീസ് എടുക്കേണ്ടതല്ലേ? മുൻ മന്ത്രിമാർക്കെതിരെ ലൈംഗിക ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് ഉന്നയിച്ചിരിക്കുന്നത്. കേസെടുത്ത് അന്വേഷിക്കുകയാണ് ആദ്യം വേണ്ടത്.

നിരപരാധികളാണെങ്കിൽ അവരത് തെളിയിക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെയും ഉന്നയിച്ചത്. കോടതിയിൽ 164 സ്‌റ്റേറ്റ്‌മെന്റ് കൊടുത്തിട്ടു പോലും ഇ.ഡി അത് അന്വേഷിച്ചിട്ടില്ല. കാരണം, ഇ.ഡിയും കേരളത്തിലെ ബിജെപി നേതൃത്വവും സിപിഎം നേതൃത്വവും ധാരണയിലാണ്. അതിൽ ഒരു സംശയവുമില്ല. അതുകൊണ്ടാണല്ലോ ലാവ്‌ലിൻ കേസ് മുപ്പത്തിമൂന്നാമത്തെ പ്രാവശ്യവും മാറ്റിവച്ചത്. കേരളത്തിൽ സിപിഎം തകരുന്ന കാര്യങ്ങളൊന്നും തന്നെ ബിജെപി കേന്ദ്രനേതൃത്വം ചെയ്യില്ല.

കോൺഗ്രസ് മുക്തഭാരതം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവർ സിപിഎമ്മിനെ അല്ലാതെ മറ്റാരെയാണ് കേരളത്തിൽ ഇഷ്‌ടപ്പെടുക എന്നും വി.ഡി സതീശൻ ചോദിച്ചു.എൽദോസ് കുന്നപ്പിള്ളിക്കെതിരെ നടപടി ഇന്നുതന്നെ ഉണ്ടായേക്കുമെന്നും, ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ കെപിസിസി അദ്ധ്യക്ഷൻ അക്കാര്യം മാദ്ധ്യമങ്ങളെ അറിയിക്കുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷിംജിതക്ക് ജാമ്യം...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പുറത്തിറങ്ങിയ കുട്ടിക്ക് ബാരിക്കേഡിൽ തട്ടി കണ്ണിനു പരുക്ക്  (2 hours ago)

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു...  (2 hours ago)

ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കാനാണ് സാധ്യത...  (3 hours ago)

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന് ജാമ്യം....  (3 hours ago)

ആത്മവിശ്വാസം വിജയത്തിലേക്ക് നയിക്കും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (3 hours ago)

ഇന്ന് അർധരാത്രി മുതൽ പണിമുടക്ക്...! ഹർത്താൽ പോലെ കേരളം പൂർണമായി സ്തംഭിക്കും..! KSRTC ഒരുത്തനും ഇറക്കില്ലെന്ന്...!  (3 hours ago)

പത്തു വർഷത്തെ പ്രവാസത്തിനൊടുവിൽ.... മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (4 hours ago)

സ്വര്‍ണവിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (4 hours ago)

ബിഎസ്ഇ സെൻസെക്‌സ് 350ലധികം പോയിന്റ് താഴ്ന്നു  (4 hours ago)

ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്രം....  (4 hours ago)

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ 21-ലേക്ക് മാറ്റി....  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക  (5 hours ago)

കേസ് ഇന്ന് പരിഗണിക്കും    (5 hours ago)

18 ന് ഹാജരാക്കാൻ അന്ത്യശാസനം  (5 hours ago)

Malayali Vartha Recommends